top of page

October 23, 2025

നമ്മുടെ ആന്തരിക അവസ്ഥയെ കരുതുന്നതിനുള്ള കർത്താവിന്റെ വഴി

ബൈബിൾ വാക്യങ്ങൾ

മത്താ 15:11 വായിലേക്കു പ്രവേശിക്കുന്നതല്ല മനുഷ്യനെ മലിനമാക്കുന്നത്; മറിച്ച് വായിൽനിന്നു പുറപ്പെടുന്നത്, ഇത് മനുഷ്യനെ മലിനമാക്കുന്നു.
വാ. 19 എന്തെന്നാൽ, ഹൃദയത്തിൽനിന്നു ദുഷ്ടവാദങ്ങൾ, കൊലപാതകങ്ങൾ, വ്യഭിചാരങ്ങൾ, പരസംഗങ്ങൾ, മോഷണങ്ങൾ, കള്ളസാക്ഷ്യങ്ങൾ, ദൂഷണങ്ങൾ എന്നിവ പുറത്തുവരുന്നു.
യോഹ 6:57 ജീവനുള്ള പിതാവ് എന്നെ അയച്ചിട്ട്, ഞാൻ പിതാവിന്മൂലം ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവൻ എന്മൂലം ജീവിക്കും.

ശുശ്രൂഷയിലെ വചനങ്ങൾ

[മത്തായി] പതിനഞ്ചാം അദ്ധ്യായത്തിൽ, കൈ കഴുകുന്നതിനെക്കുറിച്ചുള്ള തർക്കത്തിന് തൊട്ടുപിന്നാലെ, യേശുവിനെ ഭക്ഷിക്കുന്നതിനെക്കുറിച്ചുള്ള ഒരു രേഖയുണ്ട്. ഈ രണ്ട് ഭാഗങ്ങളും (15:1-20, 15:21-28) ഒരുമിച്ച് വെക്കുവാൻ മത്തായിക്ക് ഒരു പ്രത്യേക കാരണം ഉണ്ടായിരുന്നു. കർത്താവ് ആഗ്രഹിക്കുന്നത് കൈ കഴുകുവാനല്ല, മറിച്ച് അവനെ ഭക്ഷിക്കുവാനും, അവനെ ആഹാരമായി ഉൾക്കൊള്ളുവാനുമാണ് എന്ന് കാണിക്കുവാനാണ് അവൻ ഉദ്ദേശിച്ചത്. നാം എത്ര തവണ കൈ കഴുകിയാലും, നാം വിശന്നിരിക്കും. ഈ അദ്ധ്യായത്തിൽ, കർത്താവിന് പ്രാധാന്യമുള്ളത് ബാഹ്യമായ അനുഷ്ഠാനങ്ങളല്ല, മറിച്ച് ആന്തരിക അവസ്ഥയാണെന്ന് നാം കാണുന്നു. നാം പുറമെയുള്ള അഴുക്ക് കഴുകിക്കളയുവാനല്ല; മറിച്ച്, അകമേ നിന്നാണ് വെടിപ്പാക്കപ്പെടേണ്ടതുണ്ട്. അകമേ നിന്ന് വെടിപ്പാക്കപ്പെണമെങ്കിൽ, എന്തെങ്കിലും നമ്മിലേക്ക് പ്രവേശിക്കണം, അത് സംഭവിക്കുവാനുള്ള ഏക വഴി ഭക്ഷിക്കുക എന്നതാണ്. പോ‌ഷിപ്പിക്കുന്ന ആഹാരമായ കർത്താവായ യേശു, ഏറ്റവും മികച്ച വെടിപ്പാക്കുന്ന മൂലകം ആണ്. അവൻ ആഹാരമായി നമ്മിലേക്ക് വരുമ്പോൾ, അവൻ നമ്മെ പരിപോഷിപ്പിക്കുക മാത്രമല്ല, ആന്തരികമായി വെടിപ്പാക്കുകയും ചെയ്യുന്നു. അവൻ നമ്മുടെ കൈകളെയല്ല കഴുകുന്നത്; അവൻ നമ്മെത്തന്നെ, നമ്മുടെ ആളത്തത്തെ തന്നെ കഴുകുന്നു. യേശുവിനെ ഭക്ഷിക്കുന്നതിലൂടെയുള്ള ഈ ആന്തരിക വെടിപ്പാക്കൽ ആണ് പതിനഞ്ചാം അദ്ധ്യായത്തിലെ ആദ്യത്തെ രണ്ട് ഭാഗങ്ങളെ കൂട്ടിയിണക്കുന്ന കണ്ണി.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Lord's Way of Caring for Our Inward Condition

Bible Verses

Matt 15:11 It is not that which enters into the mouth that defiles the man; but that which proceeds out of the mouth, this defiles the man.
v. 19 For out of the heart come evil reasonings, murders, adulteries, fornications, thefts, false witnessings, blasphemies.
John 6:57 As the living Father has sent Me and I live because of the Father, so he who eats Me, he also shall live because of Me.

Words of Ministry

In [Matthew] chapter fifteen, immediately after the dispute regarding the washing of hands, there is a record of feeding on Jesus. Matthew had a definite reason for putting these two sections together [15:1-20 and 15:21-28]. His purpose was to show that what the Lord wants is not the washing of hands, but the eating of Him, the taking in of Him as food. No matter how many times we may wash our hands, we shall still be hungry. In this chapter we see that what matters to the Lord is not outward practices, but the inward condition. We should not outwardly wash away the dirt; rather, we need to be cleansed from within. In order to be cleansed from within, something must get into us, and the only way this can take place is by eating. As the nourishing food, the Lord Jesus is the best cleansing element. When He comes into us as food, He not only nourishes us, but also inwardly cleanses us. He does not wash our hands; He washes our system, our very being. This matter of inward cleansing through the eating of Jesus is the link that joins the first two sections of chapter fifteen.

bottom of page