തിരുവനന്തപുരത്തുള്ള സഭ
Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
Gems#
295
Giving ground for Christ in us
Because Christ on the cross defeated all His enemies, He is victorious in the universe and has gained the ground to fill all things in the universe. But He may not be victorious in us and may not have ground in us, because we have not been subdued by Him in our experience. In order for us to function as a gift to the Body, we must be conquered and subdued by Christ... When we are willing to be subdued and captured by Christ, we will give Christ the ground to establish us as gifts to His Body.
2025, ജൂലൈ 2
ഇന്നത്തെ രത്നം
നമ്മിൽ ക്രിസ്തുവിന് അടിത്തറ നല്കുന്നത്
ക്രൂശിന്മേൽ ക്രിസ്തു തന്റെ സകല ശത്രുക്കളെയും പരാജയപ്പെടുത്തിയതിനാൽ, അവൻ പ്രപഞ്ചത്തിൽ ജയം നേടിയവനായിരിക്കുന്നു, കൂടാതെ പ്രപഞ്ചത്തിലെ സകലത്തെയും നിറയ്ക്കുവാൻ അവന് അടിത്തറ ലഭിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ അവൻ നമ്മിൽ ജയം നേടിയവനായിരിക്കണമെന്നില്ല, കൂടാതെ അവന് നമ്മിൽ അടിത്തറ ഉണ്ടാകണമെന്നുമില്ല, കാരണം നമ്മുടെ അനുഭവത്തിൽ നാം അവനാൽ കീഴടക്കപ്പെട്ടിട്ടില്ല. ശരീരത്തിന് ഒരു വരമെന്ന നിലയിൽ നാം പ്രയോഗക്ഷമമാകണമെങ്കില്, നാം ക്രിസ്തുവിനാല് കൈവശമാക്കപ്പെടുകയും കീഴ്പ്പെടുത്തപ്പെടുകയും വേണം... ക്രിസ്തുവിനാല് കീഴ്പ്പെടുത്തപ്പെടുവാനും പിടിക്കപ്പെടുവാനും നാം തയ്യാറുള്ളവരാകുമ്പോള്, അവന്റെ ശരീരത്തിന് നമ്മെ വരമായി സ്ഥാപിക്കുവാന് നാം ക്രിസ്തുവിന് അടിത്തറ നല്കുന്നവരാകും.
Gems#
294
Do not lose heart in sowing unto the Spirit
In Galatians 6:9 Paul says, “And let us not lose heart in doing what is good, for in the proper season we will reap if we do not faint.” According to the context, “doing what is good” in verse 9 is sowing to the Spirit. Paul’s use of the word reap in this verse connects it with the foregoing verse about sowing. We should not lose heart in doing good, in sowing unto the Spirit. Sowing to the flesh usually produces a quicker result than sowing to the Spirit. A higher form of life often grows more slowly than a lower form. In the same principle, what we sow unto the Spirit will usually grow more slowly than what we sow unto the flesh. This is the reason that Paul encourages us not to lose heart in sowing unto the Spirit.
2025, ജൂലൈ 1
ആത്മാവിങ്കലേക്ക് വിതയ്ക്കുന്നതിൽ മടുത്തുപോകരുത്
ഗലാത്യർ 6:9-ൽ പൗലോസ് പറയുന്നു: "നന്മ ചെയ്യുന്നതിൽ നാം മടുത്തുപോകരുത്, നാം തളരാതിരുന്നാൽ തക്കസമയത്ത് കൊയ്യും." ഈ വാക്യത്തിലെ "നന്മ ചെയ്യുക" എന്നത്, സന്ദർഭമനുസരിച്ച്, ആത്മാവിങ്കലേക്ക് വിതയ്ക്കുക എന്നതാണ്. ഈ വാക്യത്തിൽ പൗലോസ് കൊയ്യുക എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്, വിതയ്ക്കുന്നതിനെക്കുറിച്ചുള്ള മുൻ വാക്യവുമായി ഇതിനെ ബന്ധിപ്പിക്കുന്നു. നാം നന്മ ചെയ്യുന്നതിൽ, അതായത് ആത്മാവിങ്കലേക്ക് വിതയ്ക്കുന്നതിൽ, മടുത്തുപോകരുത്. ജഡത്തിങ്കലേക്ക് വിതയ്ക്കുന്നത് ആത്മാവിങ്കലേക്ക് വിതയ്ക്കുന്നതിനേക്കാൾ വേഗത്തിൽ ഫലം ഉളവാക്കുന്നു. ഉയർന്ന നിലയിലുള്ള ജീവൻ പലപ്പോഴും താഴ്ന്ന നിലയിലുള്ളതിനേക്കാൾ സാവധാനത്തിൽ വളരുന്നു. അതേ തത്വത്തിൽ, നാം ആത്മാവിങ്കലേക്ക് വിതയ്ക്കുന്നത് ജഡത്തിങ്കലേക്ക് വിതയ്ക്കുന്നതിനേക്കാൾ സാവധാനത്തിലാണ് പൊതുവേ വളരുന്നത്. അതുകൊണ്ടാണ് ആത്മാവിങ്കലേക്ക് വിതയ്ക്കുന്നതിൽ മടുത്തുപോകരുത് എന്ന് പൗലോസ് നമ്മെ പ്രോത്സാഹിപ്പിക്കുന്നത്.
Gems#
293
Offering and a sacrifice to God
Paul says that Christ “gave Himself up for us, an offering and a sacrifice to God for a sweet-smelling savor” [Eph 5:2]. In the Bible there is a difference between an offering and a sacrifice. An offering is for fellowship with God, whereas a sacrifice is for redemption from sin. Christ gave Himself up for us as both an offering, that we might have fellowship with God, and a sacrifice, that He might redeem us from sin. In loving us, Christ gave Himself up for us. This was for us, but it was a sweet-smelling savor to God. In following His example, our walk in love should not be only something for others but also a sweet-smelling savor to God.
2025, ജൂൺ 30
വഴിപാടും യാഗവും
ക്രിസ്തു "നമുക്കുവേണ്ടി ദൈവത്തിന് സൗരഭ്യവാസനയുള്ള വഴിപാടും യാഗവുമായി തന്നെത്താൻ ഏൽപ്പിച്ചു" എന്ന് പൗലോസ് പറയുന്നു [എഫെ. 5:2]. ബൈബിളിൽ വഴിപാടും യാഗവും തമ്മിൽ വ്യത്യാസമുണ്ട്. വഴിപാട് ദൈവവുമായുള്ള കൂട്ടായ്മയ്ക്ക് വേണ്ടിയാണ്. എന്നാൽ, യാഗം, പാപത്തിൽ നിന്നുള്ള വീണ്ടെടുപ്പിന് വേണ്ടിയാണ്.നമുക്ക് ദൈവവുമായി കൂട്ടായ്മയുണ്ടാകേണ്ടതിന് വഴിപാടായും, നമ്മെ പാപത്തിൽ നിന്ന് വീണ്ടെടുക്കേണ്ടതിന് യാഗമായും, ക്രിസ്തു നമുക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചു. നമ്മെ സ്നേഹിച്ചുകൊണ്ട്, ക്രിസ്തു നമ്മുക്കുവേണ്ടി തന്നെത്താൻ ഏല്പിച്ചു. ഇത് നമ്മുക്കുവേണ്ടിയായിരുന്നു, എന്നാൽ ഇത് ദൈവത്തിന് ഒരു സൗരഭ്യവാസനയായിരുന്നു. അവന്റെ മാതൃക പിന്തുടരുന്നതിൽ, സ്നേഹത്തിലുള്ള നമ്മുടെ നടപ്പ് മറ്റുള്ളവർക്കുവേണ്ടി മാത്രമായിരിക്കരുത്, പിന്നെയോ ദൈവത്തിന് ഒരു സൗരഭ്യവാസനയായിരിക്കുകയും വേണം.
Gems#
292
Grace and reality, love and light (2)
Love and light are actually God Himself; they are God’s being, His essence (1 John 4:8; 1:5). Grace and reality come out of God the Father, but love and light are God the Father. First, we believe in the Lord Jesus and receive grace and truth. Then by enjoying grace and truth, we are brought back to the source of grace and truth, God the Father as love and light.
2025, ജൂൺ 29
കൃപയും യാഥാർഥ്യവും, സ്നേഹവും വെളിച്ചവും (2)
സ്നേഹവും വെളിച്ചവും യഥാർത്ഥത്തിൽ ദൈവം താൻതന്നെയാണ്; അവ ദൈവത്തിന്റെ ആളത്തവും അവന്റെ സാരാംശവുമാണ് (1 യോഹ. 4:8; 1:5). കൃപയും യാഥാർഥ്യവും പിതാവായ ദൈവത്തിൽ നിന്ന് വരുന്നു, എന്നാൽ സ്നേഹവും വെളിച്ചവും പിതാവായ ദൈവമാണ്. ഒന്നാമതായി, നാം കർത്താവായ യേശുവിൽ വിശ്വസിക്കുകയും കൃപയും സത്യവും പ്രാപിക്കുകയും ചെയ്യുന്നു. പിന്നീട് കൃപയും സത്യവും ആസ്വദിക്കുന്നതിലൂടെ, നാം കൃപയുടെയും സത്യത്തിന്റെയും ഉറവിടമായ, സ്നേഹവും വെളിച്ചവുമായ പിതാവായ ദൈവത്തിങ്കലേക്ക് തിരികെ കൊണ്ടുവരപ്പെടുന്നു.
Gems#
291
Grace and reality, love and light (1)
The Gospel of John reveals that when Christ came, grace and reality came with Him (1:17); grace came from divine love, and reality came from divine light. The first Epistle of John goes on to reveal that when we receive Christ, fellowship with Him, and live by grace and reality, He brings us into the fellowship with the Father; in the Father’s presence we touch His love as the source of grace and His light as the source of truth.
2025, ജൂൺ 28
കൃപയും യാഥാർഥ്യവും, സ്നേഹവും വെളിച്ചവും (1)
ക്രിസ്തു വന്നപ്പോൾ കൃപയും യാഥാർഥ്യവും അവനോടുകൂടെ വന്നു എന്ന് യോഹന്നാന്റെ സുവിശേഷം വെളിപ്പെടുത്തുന്നു (1:17); കൃപ ദിവ്യ സ്നേഹത്തിൽ നിന്നും വന്നു, അതുപോലെ യാഥാർഥ്യം ദിവ്യ വെളിച്ചത്തിൽ നിന്നും വന്നു. യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ ആകട്ടെ, നാം ക്രിസ്തുവിനെ കൈക്കൊള്ളുകയും, അവനുമായി കൂട്ടായ്മ ചെയ്യുകയും, കൃപയാലും യാഥാർഥ്യത്താലും ജീവിക്കുകയും ചെയ്യുമ്പോൾ, അവൻ നമ്മെ പിതാവുമായുള്ള കൂട്ടായ്മയിലേക്ക് കൊണ്ടുവരുന്നു എന്ന് വെളിപ്പെടുത്തുന്നു; പിതാവിന്റെ സന്നിധിയിൽ നാം അവന്റെ സ്നേഹത്തെ കൃപയുടെ ഉറവിടമായും അവന്റെ വെളിച്ചത്തെ സത്യത്തിന്റെ ഉറവിടമായും സ്പർശിക്കുന്നു.
Gems#
290
Enjoying love as the source of grace and light as the source of truth
When we received the Lord Jesus, we received life, and now we enjoy grace and truth. This life brings us back to God to enjoy His love and light. First, God came to us so that we may receive grace and truth. Now we go back to the Father and contact Him as the source of grace and truth, and this source is love and light. Therefore, in the fellowship of the divine life we are being brought back to God to enjoy His love as the source of grace and His light as the source of truth.
2025, ജൂൺ 27
കൃപയുടെ ഉറവിടമായി സ്നേഹവും, സത്യത്തിന്റെ ഉറവിടമായി വെളിച്ചവും ആസ്വദി ക്കുന്നത്
നാം കർത്താവായ യേശുവിനെ സ്വീകരിച്ചപ്പോൾ നാം ജീവൻ പ്രാപിക്കുകയും, ഇപ്പോൾ നാം കൃപയും സത്യവും ആസ്വദിക്കുകയും ചെയ്യുന്നു. ഈ ജീവൻ നമ്മെ ദൈവത്തിങ്കലേക്ക് തിരികെ കൊണ്ടുവന്ന് അവന്റെ സ്നേഹവും വെളിച്ചവും ആസ്വദിക്കുവാൻ ഇടയാക്കുന്നു. ആദ്യം, നാം, കൃപയും സത്യവും പ്രാപിക്കുവാൻ ദൈവം നമ്മിലേക്ക് വന്നു. ഇപ്പോൾ നാം പിതാവിങ്കലേക്ക് തിരികെ പോകുകയും കൃപയുടെയും സത്യത്തിന്റെയും ഉറവിടമായ അവനുമായി ബന്ധപ്പെടുകയും ചെയ്യുന്നു, ഈ ഉറവിടം സ്നേഹവും വെളിച്ചവുമാണ്. അതുകൊണ്ട്, ദിവ്യജീവന്റെ കൂട്ടായ്മയിൽ നാം ദൈവത്തിങ്കലേക്ക് തിരികെ കൊണ്ടുവരപ്പെടുകയും കൃപയുടെ ഉറവിടമായി അവന്റെ സ്നേഹവും, സത്യത്തിന്റെ ഉറവിടമായി അവന്റെ വെളിച്ചവും നാം ആസ്വദിക്കുകയും ചെയ്യുന്നു.
Gems#
289
We should go on in the enjoyment of divine life
John's Epistle is the continuation of his Gospel. In John's Gospel it is God in the Son coming to us as grace and truth that we may become His children; in John's Epistle it is we, the children, in the fellowship of the Father's life, going to the Father to participate in His love and light. The former was God's coming out to the outer court to meet our need at the altar (Lev. 4:28-31); the latter is our entering into the Holy of Holies to contact Him at the ark (Exo. 25:22). This is further and deeper in the experience of the divine life. After receiving the divine life by believing into the Son in John's Gospel, we should go on to enjoy this life through the fellowship of this life in John's Epistle.
2025, ജൂൺ 26
ദിവ്യ ജീവന്റെ ആസ്വാദനത്തിൽ നാം മുന്നേറണം
യോഹന്നാന്റെ ലേഖനം അവന്റെ സുവിശേഷത്തിന്റെ തുടർച്ചയാണ്. യോഹന്നാന്റെ സുവിശേഷത്തിൽ, നാം തന്റെ മക്കളായിത്തീരേണ്ടതിന് ദൈവം പുത്രനിൽ നമ്മിലേക്ക് കൃപയും സത്യവുമായി വരുന്നു; യോഹന്നാന്റെ ലേഖനത്തിൽ, മക്കളായ നാം, പിതാവിന്റെ സ്നേഹത്തിലും വെളിച്ചത്തിലും പങ്കുചേരുവാൻ പിതാവിന്റെ ജീവന്റെ കൂട്ടായ്മയിൽ അവനിലേക്ക് പോകുന്നു. ആദ്യത്തേത്, യാഗപീഠത്തിൽ നമ്മുടെ ആവശ്യം നിറവേറ്റുവാൻ, ദൈവം പ്രാകാരത്തിലേക്ക് പുറത്തു വരുന്നതായിരുന്നു (ലേവ്യ. 4:28-31); രണ്ടാമത്തേത്, പെട്ടകത്തിൽ വച്ച് അവനെ സന്ധിക്കുവാൻ നാം അതിവിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുന്നതാണ് (പുറ. 25:22). ദിവ്യജീവന്റെ അനുഭവത്തിൽ ഇത്, മുന്നേറിയതും, ആഴമേറിയതുമാണ്. യോഹന്നാന്റെ സുവിശേഷത്തിൽ, പുത്രനിലേക്ക് വിശ്വസിക്കുന്നതിലൂടെ ദിവ്യജീവൻ പ്രാപിച്ചതിന് ശേഷം, യോഹന്നാന്റെ ലേഖനത്തിൽ, ഈ ജീവന്റെ കൂട്ടായ്മയിലൂടെ ഈ ജീവനെ ആസ്വദിക്കുവാൻ നാം മുന്നേറണം.
Gems#
288
Image of the invisible God
[In Colossians 1:15 Paul speaks of Christ as the] “image of the invisible God.” It is exceedingly difficult to understand and to define the image of God. The expression the image of the invisible God implies that although God Himself is invisible, His image is visible. The invisible God has a visible image, and this image is Christ (John 1:18). Christ being the image of God means that He is the expression of what God is. Although God is invisible, He is expressed by a living person, that is, Jesus Christ, the Son of God.
2025, ജൂൺ 25
അദൃശ്യനായ ദൈവത്തിന്റെ സ്വരൂപം
[കൊലൊസ്സ്യർ 1:15-ൽ പൗലോസ് ക്രിസ്തുവിനെ] "അദൃശ്യനായ ദൈവത്തിന്റെ സ്വരൂപവും" എന്ന് പറയുന്നു. ദൈവത്തിന്റെ സ്വരൂപത്തെ മനസ്സിലാക്കുവാനും നിർവചിക്കുവാനും അത്യന്തം പ്രയാസമാണ്. അദൃശ്യനായ ദൈവസ്വരൂപം എന്ന പ്രയോഗം സൂചിപ്പിക്കുന്നത്, ദൈവം അദൃശ്യനാണെങ്കിലും അവന്റെ സ്വരൂപം ദൃശ്യമാണെന്നാണ്. അദൃശ്യനായ ദൈവത്തിന് ദൃശ്യമായ ഒരു സ്വരൂപമുണ്ട്, ഈ സ്വരൂപം ക്രിസ്തുവാണ് (യോഹ. 1:18). ക്രിസ്തു ദൈവത്തിന്റെ സ്വരൂപമായിരിക്കുന്നത് അവൻ ദൈവം എന്താണെന്നതിന്റെ ആവിഷ്കാരമാണ് എന്നതിനെ അർത്ഥമാക്കുന്നു. ദൈവം അദൃശ്യനാണെങ്കിലും, ഒരു ജീവനുള്ള വ്യക്തിയാൽ, അതായത്, ദൈവപുത്രനായ യേശുക്രിസ്തുവിനാൽ അവൻ ആവിഷ്കരിക്കപ്പെടുന്നു.
Gems#
287
We are here for the kingdom
During these years which are near the end of the age, the Lord has burdened us with the matter of the kingdom. We are not here merely for redemption, the gospel, salvation, sanctification, and other things. We are here particularly for the church to bring in the kingdom. We are here for the kingdom. The Lord Jesus has been seeking the kingdom for over twenty centuries, but still it has not come. The delay is not due to Him but due to us. The problem is that we do not have the adequate maturity of life. For many years we have been stressing one thing: life and the maturity of life. The maturity of life is for the kingdom.
2025, ജൂൺ 24
നാം രാജ്യത്തിനു വേണ്ടിയാണ് ഇവിടെ ആയിരിക്കുന്നത്
യുഗത്തിന്റെ ഈ അവസാനത്തോടടുത്ത വർഷങ്ങളിൽ, രാജ്യം എന്ന വിഷയത്താൽ കർത്താവ് നമ്മെ ഭാരപ്പെടുത്തിയിരിക്കുന്നു. നാം ഇവിടെ കേവലം വീണ്ടെടുപ്പിനും സുവിശേഷത്തിനും രക്ഷയ്ക്കും വിശുദ്ധീകരണത്തിനും മറ്റ് കാര്യങ്ങൾക്കും വേണ്ടി മാത്രമല്ല ആയിരിക്കുന്നത്. നാം ഇവിടെ പ്രത്യേകിച്ച് സഭ രാജ്യത്തെ കൊണ്ടുവരുന്നതിനു വേണ്ടിയാണ് ആയിരിക്കുന്നത്. നാം രാജ്യത്തിനു വേണ്ടിയാണ് ഇവിടെ ആയിരിക്കുന്നത്. ഇരുപത് നൂറ്റാണ്ടുകളായി കർത്താവായ യേശു രാജ്യത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ അത് ഇപ്പോഴും വന്നിട്ടില്ല. ഈ താമസം അവൻ നിമിത്തമല്ല, പിന്നെയോ നാം നിമിത്തമാണ്. നമുക്ക് വേണ്ടത്ര ജീവന്റെ പക്വത ഇല്ലാത്തതാണ് പ്രശ്നം. അനേക വർഷങ്ങളായി നാം ജീവനും ജീവന്റെ പക്വതയും എന്ന ഒരു കാര്യത്തിന് ഊന്നൽ നൽകിക്കൊണ്ടിരിക്കുന്നു. ജീവന്റെ പക്വത രാജ്യത്തിനു വേണ്ടിയാണ്.
Gems#
286
Kingdom and Church
God’s goal is the kingdom. Even the church is for the kingdom. Why does God need the church? It is because through the church, by the church, with the church, and in the church, God can have a kingdom. God has no other way to get a kingdom for expressing His glory except through the church. These two matters, the church and the kingdom, are closely related in Matthew 16:18-19. In verse 18 the Lord Jesus said that He would build His church, and in the following verse He said that He would give the keys of the kingdom to Peter. The keys of the kingdom are related to the building of the church. The church is builded for the kingdom.
2025, ജൂൺ 23
രാജ്യവും സഭയും
ദൈവത്തിന്റെ ലക്ഷ്യം രാജ്യമാണ്. സഭ പോലും രാജ്യത്തിനുവേണ്ടിയാണ്. എന്തിനാണ് ദൈവത്തിനു സഭയെ ആവശ്യമായിരിക്കുന്നത്? എന്തുകൊണ്ടെന്നാൽ സഭയിലൂടെയും, സഭയാലും, സഭയോടുകൂടിയും, സഭയിലും ദൈവത്തിനു ഒരു രാജ്യംഉണ്ടായിരിക്കുവാൻ സാധിക്കും. തന്റെ മഹത്വത്തെ ആവിഷ്കരിക്കുന്നതിനു വേണ്ടി ഒരു രാജ്യം നേടുവാനായ് സഭയിലൂടെയല്ലാതെ ദൈവത്തിനു മറ്റൊരു വഴിയുമില്ല. സഭയും രാജ്യവും മത്തായി 16:18-19-ൽ വളരെ ബന്ധപ്പെട്ടിരിക്കുന്ന രണ്ട് കാര്യങ്ങളാണ്. 18-ആം വാക്യത്തിൽ കർത്താവായ യേശു താൻ തന്റെ സഭയെ പണിയുമെന്ന് പറയുകയും, തൊട്ടടുത്ത വാക്യത്തിൽ അവൻ രാജ്യത്തിന്റെ താക്കോലുകൾ പത്രൊസിന് നൽകുമെന്ന് പറയുകയും ചെയ്തു. രാജ്യത്തിന്റെ താക്കോലുകൾ സഭയുടെ കെട്ടുപണിയുമായ് ബന്ധപ്പെട്ടിരിക്കുന്നു. സഭ രാജ്യത്തിനുവേണ്ടിയാണ് പണിയപ്പെടുന്നത്.