top of page

ഇന്ത്യയിലെ തിരുവനന്തപുരത്തുള്ള സഭ നിങ്ങളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങളുടെ രക്ഷകനായി വ്യക്തിപരമായി സ്വീകരിച്ച ഞങ്ങൾ അവനിൽ വിശ്വസിക്കുന്നവരാണ്. അവൻ ഏറ്റവും ഉൽകൃഷ്ടനും ആസ്വാദ്യവാനുമായ വ്യക്തിയാണ്. ഞങ്ങൾ അവനെ സ്നേഹിക്കുകയും എല്ലാ കാര്യങ്ങളിലും അവന് ഒന്നാം സ്ഥാനം നൽകുവാൻ ശ്രമിക്കുകയും ചെയ്യുന്നു. ദൈവപുത്രനായ യേശുവിന്റെ രക്തത്താൽ ശുദ്ധീകരിക്കപ്പെട്ടതിലും, പിതാവിന്റെ ദിവ്യ ജീവനാൽ വീണ്ടും ജനിച്ചതിലും, പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടതിനാലും ഞങ്ങൾ സന്തോഷിക്കുന്നു,

തന്റെയും തന്റെ ശാശ്വതമായ ഉദ്ദേശ്യത്തെയും കുറിച്ചുള്ള ദൈവത്തിന്റെ വെളിപാടായ വിശുദ്ധ ബൈബിളിനെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്നതും എല്ലാ യഥാർത്ഥ വിശ്വാസികൾക്കും പൊതുവായുള്ളതുമായ പൊതുവിശ്വാസം ഞങ്ങൾ മുറുകെ പിടിക്കുന്നു.

ക്രിസ്തുവിലുള്ള എല്ലാ വിശ്വാസികളുടെയും കാര്യത്തിലെന്നപോലെ, ഞങ്ങൾ അവന്റെ ഏകശരീരമായ സഭയുടെ അംഗങ്ങളാണ്. തിരുവനന്തപുരത്തുള്ള എല്ലാ ക്രിസ്ത്യാനികളുമായും ശരീരത്തിന്റെ ഒരുമ ആചരിക്കുവാൻ, ഞങ്ങൾ തിരുവനന്തപുരത്തുള്ള സഭയായി കൂടിവരുന്നു. ക്രിസ്തുവിന്റെ ഏകശരീരം ആവിഷ്കരിക്കുന്നതായ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സ്ഥലം സഭകളുമായി ഞങ്ങൾ കൂട്ടായ്മയിലാണ്.

വിവിധ പേജുകളിലേക്ക് പോകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

 https://whatsapp.com/channel/0029VbAyu7sCcW4oV1NGCW0o

Podcast

ജീവ-പഠനം പിൻപറ്റുക

Podcast

ക്രിസ്തുവിന്റെ വശങ്ങൾ

Podcast

PSRP ജീവിതം

Podcast

ശുശ്രൂഷയിലെ രത്നങ്ങൾ

Podcast

മന്ന

Podcast

പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിൾ

Podcast

കീർത്തനങ്ങൾ

Podcast

All Apps

Podcast

പോഡ്കാസ്റ്റ്

©2025 തിരുവനന്തപുരത്തുള്ള സഭ

bottom of page