top of page

October 31, 2025

ക്രിസ്തു തൻ്റെ മഹത്വം തൻ്റെ ശിഷ്യന്മാർക്ക് വെളിപ്പെടുത്തുന്നത്

ബൈബിൾ വാക്യങ്ങൾ

മത്താ 16:28 മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുംവരെ ഒരു വിധത്തിലും മരണം രുചിക്കാത്ത ചിലർ ഇവിടെ നിൽക്കുന്നവരിൽ ഉണ്ട് എന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.
17:2 അവരുടെ മുമ്പാകെ അവൻ കായാന്തരപ്പെട്ടു; അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിക്കുകയും അവന്റെ വസ്ത്രങ്ങൾ വെളിച്ചംപോലെ വെള്ളയായിത്തീരുകയും ചെയ്തു.

ശുശ്രൂഷയിലെ വചനങ്ങൾ

ദൈവമായ ക്രിസ്തു, മനുഷ്യനായിത്തീർന്നപ്പോൾ, അവന്റെ ദിവ്യത്വം അവന്റെ മനുഷ്യത്വത്തിൽ ജഡാവതാരമെടുത്തു. അവൻ ദിവ്യത്വവും മനുഷ്യത്വവും രണ്ടുമുള്ള നിസ്തുലനായ ഒരു വ്യക്തിയായിരുന്നു. പുറമെ അവൻ ഒരു മനുഷ്യനായിരുന്നു എന്നാൽ അകമേ അവൻ ദൈവം തന്നെയായിരുന്നു. ദൈവം ഈ മനുഷ്യന്റെയുള്ളിൽ ഗുപ്തമാക്കപ്പെട്ടിരുന്നു, ഉള്ളടങ്ങിയിരുന്നു, മറയ്ക്കപ്പെട്ടിരുന്നു. തേജസ് എന്നത് ദൈവം വെളിപ്പെടുത്തപ്പെടുന്നതും, ദൈവം ആവിഷ്കരിക്കപ്പെടുന്നതുമാണ്. അത്, ദൈവം താൻതന്നെ വെളിപ്പെടുത്തപ്പെടുന്നതും മനുഷ്യനാൽ കാണപ്പെടുകയും ചെയ്യുന്നതല്ലാതെ മറ്റൊന്നുമല്ല. യേശുവിൻ്റെ മനുഷ്യത്വത്തിൽ മറഞ്ഞിരുന്ന ദൈവം താൻതന്നെയാണ് തേജസ്. അതുകൊണ്ട്, തേജസ്സുള്ള ദിവ്യ മൂലകം യേശുവിൻ്റെ മനുഷ്യ മൂലകത്തിനുള്ളിൽ മറയ്ക്കപ്പെട്ടിരുന്നു. അവൻ ഭൂമിയിൽ നടന്നപ്പോൾ, ആർക്കും അവൻ്റെ തേജസ്സുള്ള ദിവ്യത്വം കാണുവാൻ കഴിഞ്ഞില്ല. അനേകർ അത്ഭുതങ്ങൾ കാണുകയും അവൻ അസാധാരണനായ ഒരുവനാണെന്ന് തിരിച്ചറിയുകയും ചെയ്തു, എന്നാൽ അവന്റെ കായാന്തരണത്തിന് മുമ്പ് അവൻ്റെ ഉള്ളിൽ മറഞ്ഞിരുന്ന തേജസ് ആരും കണ്ടിരുന്നില്ല. പിന്നീട് ഒരു ദിവസം അവൻ തൻ്റെ ഏറ്റവും അടുത്ത മൂന്ന് ശിഷ്യന്മാരെ ഒരു ഉയർന്ന മലയിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെവെച്ച് അവരുടെ മുമ്പാകെ കായാന്തരപ്പെട്ടു. കർത്താവായ യേശു കായാന്തരപ്പെട്ടു എന്നതിനർത്ഥം, അവന്റെ മനുഷ്യത്വം അവൻ്റെ ദിവ്യത്വത്താൽ സാന്ദ്രികരിക്കപ്പെടുകയും പൂരിതമാവുകയും ചെയ്തു എന്നാണ്. അവൻ്റെ മനുഷ്യത്വം ദിവ്യത്വത്താൽ കുതിർന്നു എന്ന് നമുക്ക് പറയുവാൻ കഴിയും. ഈ കായാന്തരണം, അതായത് അവൻ്റെ തേജസ്ക്കരണം, തൻ്റെ രാജ്യത്തിലുള്ള അവൻ്റെ വരവിന് തുല്യമായിരുന്നു. രാജ്യത്തിൻ്റെ വരുവാനിരിക്കുന്ന വെളിപ്പെടലിൽ, ക്രിസ്തു ഇതുപോലെ ആയിരിക്കും. അവൻ ദിവ്യത്വവും മനുഷ്യത്വവും ഉള്ള ക്രിസ്തു തന്നെയായിരിക്കും, എന്നാൽ അവൻ്റെ മനുഷ്യത്വം അവൻ്റെ ദിവ്യത്വത്താൽ കുതിർക്കപ്പെട്ടിരിക്കും.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ Revealing His Glory to His Disciples

Bible Verses

Matt 16:28 Truly I say to you, There are some of those standing here who shall by no means taste death until they see the Son of Man coming in His kingdom.
17:2 And He was transfigured before them, and His face shone like the sun, and His garments became as white as the light.

Words of Ministry

When Christ, who is God, became a man, His divinity was incarnated in His humanity. He was a unique person, one possessing both divinity and humanity. His divinity was concealed within His humanity. Outwardly, He was a man, but inwardly He was the very God. God was hidden, contained, concealed, within this man. Glory is God manifested, God expressed. It is nothing other than God Himself manifested and seen by man. The God hidden within the humanity of Jesus was the very glory. Thus, the glorious divine element was concealed within the human element of Jesus. As He walked on earth, no one could see His glorious divinity. Many saw the miracles and realized that He was someone extraordinary, but prior to His transfiguration no one had ever seen the glory concealed within Him. Then one day He brought three of His most intimate disciples to a high mountain, and was there transfigured before them. For the Lord Jesus to be transfigured meant that His humanity was saturated and permeated with His divinity. We may say that His humanity was soaked with divinity. This transfiguration, which was His glorification, was equal to His coming in His kingdom. In the coming manifestation of the kingdom, Christ will be like this. He will be the very Christ with both divinity and humanity, but His humanity will be soaked with His divinity.

bottom of page