CHURCH IN TRIVANDRUM
November 6, 2025
പാപക്ഷമയുടെ യഥാർത്ഥ അനുഭവം ഉണ്ടായിരിക്കുന്നത്
ബൈബിൾ വാക്യങ്ങൾ
മത്താ 18:34 അവന്റെ യജമാനനോ കോപിച്ചിട്ട് കടപ്പെട്ടിരുന്നതെല്ലാം അവൻ മടക്കിത്തരും വരെ ദണ്ഡിപ്പിക്കുന്നവർക്ക് അവനെ ഏൽപ്പിച്ചു.
വാ. 35 നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ഹൃദയങ്ങളിൽനിന്ന് തന്റെ സഹോദരനോട് ക്ഷമിച്ചില്ല എങ്കിൽ ഇങ്ങനെതന്നെ എന്റെ സ്വർഗീയ പിതാവ് നിങ്ങളോടും ചെയ്യും.
എബ്രാ 8:12 എന്തെന്നാൽ ഞാൻ അവരുടെ അനീതികളോട് അനുനയമുള്ളവനാകും, അവരുടെ പാപങ്ങളെ ഇനിമേൽ ഒരുവിധത്തിലും ഞാൻ ഓർക്കുകയില്ല.”
ശുശ്രൂഷയിലെ വചനങ്ങൾ
നാം എല്ലാവരും മറ്റുള്ളവരോട് ക്ഷമിക്കുവാൻ പഠിക്കേണ്ടതുണ്ട്, ഇത് നമ്മളിൽ ആരും ആസ്വദിക്കുന്ന ഒരു കാര്യമല്ല. നമ്മുടെ ഹൃദയത്തിന്റെ ആഴത്തിൽ, നാം മറ്റുള്ളവരോട് ക്ഷമിക്കുവാൻ ആഗ്രഹിക്കുന്നില്ല. ബൈബിളനുസരിച്ച്, ക്ഷമിക്കുക എന്നാൽ മറക്കുക എന്നാണ്. നമ്മെ സംബന്ധിച്ചിടത്തോളം, ഒരാളോട് ക്ഷമിക്കുക എന്നത്, ആ പ്രത്യേക അപരാധത്തെക്കുറിച്ച് നാം ശ്രദ്ധിക്കുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. എന്നിരുന്നാലും, നാം അത് ഇപ്പോഴും ഓർക്കുന്നു. നമുക്കെതിരെ ഉള്ള ഒരു അപരാധം മറക്കുവാൻ എത്ര ബുദ്ധിമുട്ടാണ്! കർത്താവിന്റെ മനസ്സലിവുകളും കൃപയും ഇല്ലെങ്കിൽ, നിത്യതയിൽ പോലും നാം മറ്റുള്ളവരുടെ അപരാധങ്ങൾ ഓർക്കും. എന്നാൽ ദൈവം ക്ഷമിക്കുമ്പോൾ, അവൻ മറക്കുന്നു. എബ്രായർ 10:17 പറയുന്നു: "അവരുടെ പാപങ്ങളും അധർമങ്ങളും ഇനിമേൽ ഒരുവിധത്തിലും ഞാൻ ഓർക്കുകയില്ല." ഒന്നിനോട് പൂർണ്ണമായി ക്ഷമിക്കുക എന്നാൽ അത് മറക്കുക എന്നാണ്. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് നമ്മെ കണക്കാക്കുന്നത് നാം ഒരിക്കലും പാപം ചെയ്തിട്ടില്ല എന്നപോലെയാണ്, കാരണം അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും മറക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ നാം ഒരു അപരാധം ക്ഷമിക്കുമ്പോൾ, നാം പലപ്പോഴും മറ്റുള്ളവരെ അതിനെക്കുറിച്ച് ഓർമ്മിപ്പിക്കാറുണ്ട്. ഉദാഹരണത്തിന്, ഒരു സഹോദരി പറഞ്ഞേക്കാം: "മൂപ്പന്മാർ എന്നോട് വളരെ മോശമായി ഇടപെട്ടു; എന്നിരുന്നാലും, ഞാൻ അവരോട് ക്ഷമിച്ചിരിക്കുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ നിങ്ങളോട് അല്പം പറയുവാൻ ആഗ്രഹിക്കുന്നു." യഥാർത്ഥ പാപക്ഷമ എന്നാൽ നാം അപരാധം മറക്കുന്നു എന്നാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Having the Genuine Experience of Forgiveness
Bible Verses
Matt 18:34 And his master became angry and delivered him to the torturers until he would repay all that was owed.
v. 35 So also will My heavenly Father do to you if each of you does not forgive his brother from your hearts.
Heb 8:12 For I will be propitious to their unrighteousnesses, and their sins I shall by no means remember anymore.
Words of Ministry
We all must learn to forgive others, something that none of us enjoys doing. Deep within our heart, we do not want to forgive others. According to the Bible, to forgive is to forget. For us, to forgive a person may mean that we simply do not care about the particular offense. However, we still remember it. How difficult it is to forget an offense against us! Without the Lord's mercy and grace, we would remember others' offenses even in eternity. But when God forgives, He forgets. Hebrews 10:17 says, "And their sins and their lawlessnesses I will by no means remember any more." To forgive something absolutely is to forget it. Our Father in heaven considers us as if we have never sinned, for He has forgiven and forgotten our sins. But when we forgive an offense, we often remind others of it. For example, a sister may say, "The elders treated me very poorly; however, I have forgiven them. But let me tell you a little about what happened." Genuine forgiveness means that we forget the offense.