CHURCH IN TRIVANDRUM
November 8, 2025
നാം ആയിരിക്കുന്നതിനെക്കൊണ്ട് ക്രിസ്തുവിനെ മാനിക്കുന്നത്
ബൈബിൾ വാക്യങ്ങൾ
മത്താ 21:7 കഴുതയെയും കഴുതക്കുട്ടിയെയും നയിച്ചു. അവർ തങ്ങളുടെ വസ്ത്രങ്ങൾ അവയുടെ മീതെ ഇടുകയും, അവൻ അവയുടെ മേൽ ഇരിക്കുകയും ചെയ്തു.
വാ. 8 പുരുഷാരത്തിൽ ഏറെയും തങ്ങളുടെ സ്വന്തം വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുള്ളവർ മരങ്ങളിൽ നിന്നു കൊമ്പുകൾ മുറിച്ച്, വഴിയിൽ വിരിച്ചു.
യോഹ 12:13 ഈത്തപ്പനകളുടെ ശാഖകൾ എടുത്ത് അവനെ എതിരേൽക്കുവാൻ പുറത്തേക്കു പോകുകയും, ഹോശന്നാ! കർത്താവിന്റെ നാമത്തിൽ വരുന്നവനായ യിസ്രായേലിന്റെ രാജാവ് അനുഗൃഹീതൻ! എന്ന് ആർക്കുകയും ചെയ്തു.
ശുശ്രൂഷയിലെ വചനങ്ങൾ
ജനം തങ്ങളുടെ വസ്ത്രംകൊണ്ടു, അതായത്, തങ്ങൾക്കുണ്ടായിരുന്ന സകലത്തെക്കൊണ്ടുതന്നെ അവർ കർത്താവിനെ മാനിച്ചു. ഒരു മനുഷ്യൻ എത്ര ദരിദ്രനാണെങ്കിലും, അവനെത്തന്നെ മറയ്ക്കുവാൻ അവന് കുറഞ്ഞപക്ഷം കുറച്ച് വസ്ത്രങ്ങളെങ്കിലുമുണ്ടാകും. നാം ആയിരിക്കുന്നതിനെക്കൊണ്ട് സൗമ്യതയുള്ള രാജാവായ കർത്താവിനെ മാനിക്കേണ്ട ആവശ്യമുണ്ട്. നമ്മുടെ അവസ്ഥ എന്തുതന്നെയായാലും, അവനെ മാനിക്കുവാൻ നമ്മുക്ക് എന്തെങ്കിലും ഉണ്ടാകും. കഴുതയുടെമേലും വഴിയിലും വിരിച്ച വസ്ത്രങ്ങൾ അതിമനോഹരമോ സുന്ദരമോ ആയിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും, തങ്ങൾക്കുണ്ടായിരുന്നവയാണ് ജനം ഉപയോഗിച്ചത്. നാം പാപികളും, പരിതാപകരരും, ദുഷ്ടർ പോലും ആണെങ്കിലും, നാം ആയിരിക്കുന്നതിനെക്കൊണ്ട് മാനിക്കപ്പെടുവാൻ കർത്താവ് ഇഷ്ടപ്പെടുന്നു. അവനെ മാനിക്കുവാൻ ഒരു ഹൃദയം അവർക്കുണ്ടെങ്കിൽ, പാപികൾക്കുപോലും തങ്ങൾ ആയിരിക്കുന്നതിനെക്കൊണ്ട് കർത്താവിനെ മാനിക്കുവാൻ സാധിക്കും. കൊമ്പുകൾ ഈത്തപ്പനയുടെ കൊമ്പുകളാണ്. അത് വിജയകരമായ ജീവനെയും (വെളി. 7:9), കൂടാരപ്പെരുന്നാളിനാൽ മുൻകുറിക്കപ്പെട്ടതുപോലെ, ഈ ജീവന്റെ സമ്പന്നമായ ഫലങ്ങൾ ആസ്വദിക്കുന്നതിലുള്ള തൃപ്തിയെയും സൂചിപ്പിക്കുന്നു. സൗമ്യതയുള്ള രാജാവിന്റെ വരവിനെ ആഘോഷിക്കുവാൻ പുരുഷാരം തങ്ങളുടെ വസ്ത്രങ്ങളും ഈത്തപ്പനയുടെ കൊമ്പുകളും ഉപയോഗിച്ചു. വിജയകരമായ ജീവനെ സൂചിപ്പിക്കുന്ന ഈത്തപ്പന, ആഴത്തിൽ ഒളിപ്പിക്കപ്പെട്ട നീരുറവകളിൽ വേരൂന്നുകയും ശക്തമായി മുകളിലേക്ക്, അന്തരീക്ഷത്തിലേക്ക് വളരുകയും ചെയ്യുന്നു. ഇത് വിജയകരമായ ജീവനെ സൂചിപ്പിക്കുന്നു. തങ്ങൾ ആയിരിക്കുന്നതിനെക്കൊണ്ട് സൗമ്യതയുള്ള രാജാവിനെ മാനിക്കുന്നതിലൂടെ, അവൻ വിജയകരമായ ജീവനുള്ളവൻ ആണ് എന്ന് ജനം തിരിച്ചറിഞ്ഞു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Honoring Christ with What We Are
Bible Verses
Matt 21:7 And led the donkey and the colt. And they put their garments on them, and He sat upon them.
v. 8 And most of the crowd spread their own garments in the road, and others cut branches from the trees and spread them in the road.
John 12:13 Took the branches of the palm trees and went out to meet Him, and cried out, Hosanna! Blessed is He who comes in the name of the Lord, even the King of Israel!
Words of Ministry
The people honored the Lord with their clothing, that is, with whatever they had. No matter how poor a man is, he at least has some clothing with which to cover himself. We need to honor the Lord, the meek King, with whatever we are. No matter what our condition may be, we have something with which to honor Him. I do not believe that the garments put on the donkey and on the road were splendid or beautiful. Nevertheless, the people used what they had. Although we are sinful, pitiful, and even evil, the Lord likes to be honored with what we are. Even sinners can honor the Lord with what they are, if they have a heart to honor Him. The branches are the branches of the palm tree, signifying the victorious life (Rev. 7:9) and the satisfaction of enjoying the rich produce of this life as typified by the feast of tabernacles. The crowd used both their garments and the palm tree branches to celebrate the lowly King's coming. A palm tree, signifying the victorious life, is rooted deeply in hidden springs and grows prevailingly upward into the air. This signifies the victorious life. In honoring the meek King with whatever they were, the people recognized that He was the One with the victorious life.