CHURCH IN TRIVANDRUM
November 10, 2025
വെടിപ്പാക്കുന്നതും സൗഖ്യമാക്കുന്നതും സ്തുതിക്കുന്നതും
ബൈബിൾ വാക്യങ്ങൾ
മത്താ 21:12 യേശു ദൈവാലയത്തിലേക്കു പ്രവേശിച്ചു, ദൈവാലയത്തിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സകലരെയും പുറത്താക്കി. പണവിനിമയം നടത്തുന്നവരുടെ മേശകളും പ്രാവുകൾ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിടുകയും,
വാ. 13 അവരോട്, “എന്റെ ഭവനം പ്രാർഥനയുടെ ഭവനം എന്നു വിളിക്കപ്പെടും” എന്ന് എഴുതിയിരിക്കുന്നു, എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ ഗുഹയാക്കുന്നു എന്നു പറഞ്ഞു.
വാ. 14 കുരുടരും മുടന്തരും ആലയത്തിൽ അവന്റെ അടുക്കൽ വന്നു, അവൻ അവരെ സൗഖ്യമാക്കി.
ശുശ്രൂഷയിലെ വചനങ്ങൾ
കർത്താവ് യെരുശലേം പട്ടണത്തിൽ പ്രവേശിച്ചപ്പോൾ, അവൻ ആദ്യം ചെയ്തത് ആലയത്തെ വെടിപ്പാക്കുകയായിരുന്നു. ഇന്ന് നമ്മുടെ കാര്യത്തിലും ഇതേ തത്വം തന്നെയാണ്. നാം കർത്താവിനെ നമ്മുടെ രാജാവായി നമ്മുടെ ഉള്ളിലേക്ക് സ്വാഗതം ചെയ്യുമ്പോൾ, അവൻ ഉടൻ സിംഹാസനത്തിലേക്കല്ല പോകുന്നത്; പകരം, അവൻ നമ്മുടെ ആത്മാവിലേക്ക് പോവുകയും അതിനെ വെടിപ്പാക്കുകയും ചെയ്യുന്നു. നാം കർത്താവിനെ ജീവനായി കൈക്കൊണ്ടപ്പോൾ, അവനെ നാം രാജാവായും കൈക്കൊണ്ടു. നമ്മുടെ ജീവനും നമ്മുടെ രാജാവും ആയിത്തീരുവാൻ അവൻ നമ്മുടെ ഉള്ളിലേക്ക് വന്ന ദിവസം, അവൻ തന്നെത്തന്നെ സിംഹാസനസ്ഥനാക്കിയില്ല, പിന്നെയോ ദൈവത്തിൻ്റെ വാസസ്ഥലമായ നമ്മുടെ ആത്മാവിനെ, അതായത് ദൈവത്തിൻ്റെ ആലയത്തെ, വെടിപ്പാക്കി (എഫെ. 2:22). നമ്മുടെ ആത്മാവ് ഒരു പ്രാർത്ഥനയുടെ ഭവനമായിരിക്കണം, എന്നാൽ വീഴ്ച നിമിത്തം അത് കൊള്ളക്കാരുടെ ഗുഹയായി തീർന്നിരിക്കുന്നു. എന്നാൽ യേശു നമ്മുടെ ഉള്ളിലേക്ക് വരുമ്പോൾ അവൻ എല്ലാ കൊള്ളക്കാരെയും ഓടിച്ചുകളയുകയും നമ്മുടെ ആത്മാവിൻ്റെ ആലയത്തെ വെടിപ്പാക്കുകയും ചെയ്യുന്നു. വെടിപ്പാക്കലിനു ശേഷം, കർത്താവ് ആലയത്തിൽവെച്ച് കുരുടരെയും മുടന്തരെയും സൗഖ്യമാക്കി (വാ. 14). അവൻ്റെ ആലയത്തിന്റെ വെടിപ്പാക്കൽ ജനത്തിന് കാണുവാനുള്ള കാഴ്ചയും ചലിക്കുവാനുള്ള ശക്തിയും ഉണ്ടാകുവാൻ ഇടയാക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. 15-ാം വാക്യം പറയുന്നത്, കുഞ്ഞുങ്ങൾ "ദാവീദുപുത്രന് ഹോശന്നാ എന്നു പറഞ്ഞുകൊണ്ട് ആലയത്തിൽ നിലവിളിക്കുന്നു” എന്നാണ്. ഇത് കുരുടരെയും മുടന്തരെയും സൗഖ്യമാക്കിയതിനു ശേഷമാണ്. നമ്മുടെ അന്ധതയും മുടന്തും സൗഖ്യമാക്കപ്പെട്ടു കഴിയുമ്പോൾ, നാമും ചെറിയ കുഞ്ഞുങ്ങളെപ്പോലെ കർത്താവിനെ സ്തുതിക്കും.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Cleansing, Healing, and Praising
Bible Verses
Matt 21:12 And Jesus entered into the temple and cast out all those who were selling and buying in the temple..
v. 13 And He said to them, It is written, "My house shall be called a house of prayer," but you are making it a den of robbers.
v. 14 And the blind and the lame came to Him in the temple, and He healed them.
Words of Ministry
When the Lord entered the city of Jerusalem, the first thing He did was cleanse the temple. It is the same in principle with us today. When we welcome the Lord into us as our King, He does not go immediately to the throne; rather, He goes to our spirit and cleanses it. When we received the Lord as life, we also received Him as the King. On the day He came into us to be our life and our King, He did not enthrone Himself, but cleansed God's temple, which today is our spirit, the habitation of God (Eph. 2:22). Our spirit should be a house of prayer, but because of the fall it has been made a den of robbers. But when Jesus comes into us He drives all the robbers away and cleanses the temple of our spirit. After the cleansing, the Lord healed the blind and the lame in the temple (v. 14). This indicates that His cleansing of the temple causes people to have the sight to see and the strength to move. Verse 15 says that the children were "crying out in the temple and saying, Hosanna to the Son of David." This was after the healing of the blind and the lame. When our blindness and lameness are healed, we also shall praise the Lord as little children.