CHURCH IN TRIVANDRUM
November 12, 2025
ചോദ്യങ്ങളുടെ ചോദ്യം
ബൈബിൾ വാക്യങ്ങൾ
മത്താ 22:41 പരീശന്മാർ ഒന്നിച്ചു കൂടിയിരുന്നപ്പോൾ, യേശു അവരോട്,
വാ. 42 ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൻ ആരുടെ പുത്രൻ ആകുന്നു? എന്ന് ചോദിച്ചു, അവർ അവനോട്, ദാവീദിന്റെ എന്നു പറഞ്ഞു.
വാ. 43 അവൻ അവരോടു പറഞ്ഞു, പിന്നെ എങ്ങനെ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നു,
ശുശ്രൂഷയിലെ വചനങ്ങൾ
[മത്തായി] 21:23 മുതൽ 22:46 വരെ, യഹൂദമതത്തിൻ്റെ കേന്ദ്രമായ യെരുശലേമിലേക്കുള്ള തന്റെ അവസാന സന്ദർശന വേളയിൽ, ക്രിസ്തുവിനെ മുഖ്യ പുരോഹിതന്മാരും മൂപ്പന്മാരും പരീശന്മാരും ഹെരോദ്യരും സദൂക്യരും ഒരു ന്യായശാസ്ത്രിയും അവന്റെ ചുറ്റും വളഞ്ഞു. അവർ അവനെ കുഴപ്പിക്കുന്നതും തന്ത്രപരവുമായ ചോദ്യങ്ങൾ ചോദിച്ച് കുടുക്കുവാൻ ശ്രമിച്ചു. അവർക്ക് മതം, രാഷ്ട്രീയം, വിശ്വാസം, ന്യായപ്രമാണം എന്നിവ അറിയാമായിരുന്നു, എന്നാൽ അവർ ക്രിസ്തുവിന് ശ്രദ്ധ നൽകിയില്ല. അതുകൊണ്ട്, അവൻ അവരോട് ചോദിച്ചു, "ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു?" ചോദ്യങ്ങളുടെ ചോദ്യമായ ഇതിന് എല്ലാവരും ഉത്തരം നൽകണം. പുരാതന കാലത്തെന്നപോലെ, ഇന്നത്തെ ആളുകളും ക്രിസ്തുവിനുവേണ്ടിയല്ല, മറിച്ച് [മറ്റ്] കാര്യങ്ങൾക്ക് അവർ ശ്രദ്ധ നൽകുന്നു. അവർക്ക് അവനെക്കുറിച്ച് ഒരു ധാരണയും ഇല്ല. എന്നാൽ ദൈവത്തിൻ്റെ ശ്രദ്ധ ക്രിസ്തുവിനുവേണ്ടിയാണ്, ക്രിസ്തുവിൻ്റെ ശ്രദ്ധ അവനുവേണ്ടിയാണ്. അതുകൊണ്ട് അവൻ ചോദിച്ചു, "ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൻ ആരുടെ പുത്രൻ ആകുന്നു?" ഈ ചോദ്യം ക്രിസ്തുവിൻ്റെ വ്യക്തിയെ സ്പർശിക്കുന്നു, ഇത് ഒരു മർമ്മമാണ്, പ്രപഞ്ചത്തിലെ ഏറ്റവും കുഴപ്പിക്കുന്ന വിഷയമാണ്. കർത്താവ് ഈ ചോദ്യം ചോദിച്ചപ്പോൾ ക്രിസ്തു ദാവീദിൻ്റെ പുത്രനാണ് എന്ന് പരീശന്മാർ മറുപടി പറഞ്ഞു (വാ. 42). ഒരു സംശയവുമില്ല, തിരുവെഴുത്തുകൾക്ക് അനുസൃതമായി, ഈ ഉത്തരം ശരിയായിരുന്നു. അപ്പോൾ കർത്താവ് പറഞ്ഞു, "പിന്നെ എങ്ങനെ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നു, “കർത്താവ് എന്റെ കർത്താവിനോടു പറഞ്ഞു, ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്കു കീഴെ ആക്കുവോളം നീ എന്റെ വലത്തു ഭാഗത്തിരിക്കുക” എന്ന്? ദാവീദ് അവനെ കർത്താവ് എന്നു വിളിക്കുന്നുവെങ്കിൽ പിന്നെ, അവൻ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ?” (വാ. 43-45). ഇവിടെയുള്ള ചോദ്യം, ഒരു മുതുമുത്തച്ഛന് തൻ്റെ ഏറ്റവും ചെറിയ പേരക്കുട്ടിയെ എങ്ങനെ കർത്താവ് എന്ന് വിളിക്കുവാൻ കഴിയും എന്നതാണ്. ഇത് പരീശന്മാർക്ക് എങ്ങനെ ഉത്തരം പറയണമെന്ന് അറിയാത്ത ഒരു ചോദ്യമായിരുന്നു. ദൈവം എന്ന നിലയിൽ, അവൻ്റെ ദിവ്യത്വത്തിൽ, ക്രിസ്തു ദാവീദിൻ്റെ കർത്താവാണ്; ഒരു മനുഷ്യൻ എന്ന നിലയിൽ, അവൻ്റെ മനുഷ്യത്വത്തിൽ, അവൻ ദാവീദിൻ്റെ പുത്രനാണ്. ക്രിസ്തുവിൻ്റെ വ്യക്തിയെ സബന്ധിച്ച് തിരുവെഴുത്തുകളിലുള്ള അറിവിൻ്റെ പകുതി മാത്രമേ പരീശന്മാർക്ക് ഉണ്ടായിരുന്നുള്ളൂ, അതായത് അവൻ അവൻ്റെ മനുഷ്യത്വം അനുസരിച്ച് ദാവീദിൻ്റെ പുത്രനാണ് എന്നത്. ദൈവപുത്രൻ എന്ന നിലയിൽ ക്രിസ്തുവിൻ്റെ ദിവ്യത്വത്തെ സംബന്ധിച്ചുള്ള, മറ്റേ പകുതി അവർക്ക് ഉണ്ടായിരുന്നില്ല.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Question of Questions
Bible Verses
Matt 22:41 Now while the Pharisees were gathered together, Jesus questioned them,
v. 42 Saying, What do you think concerning the Christ? Whose son is He? They said to Him, David's.
v. 43 He said to them, How then does David in spirit call Him Lord.?
Words of Ministry
From [Matthew] 21:23 to 22:46, during His last visit to Jerusalem, the center of Judaism, Christ was surrounded by the chief priests, elders, Pharisees, Herodians, Sadducees, and a lawyer, who endeavored to ensnare Him by asking puzzling and crafty questions. They knew religion, politics, belief, and the law, but they paid no attention to Christ. Hence, He asked them, "What do you think concerning the Christ?" This question of questions must be answered by everyone. Just as in ancient times, people today care for [other] things, not for Christ. They simply have no concept concerning Him. But God's concern is for Christ, and Christ's concern is for Himself. Hence He asks "What do you think about Christ? Whose Son is He?" This question touches Christ's Person, which is a mystery, the most perplexing matter in the universe. When the Pharisees were asked this question by the Lord, they replied that Christ was David's son (v. 42). No doubt, according to the Scriptures, this answer was correct. Then the Lord said, "How then does David in spirit call Him Lord, saying, The Lord said to My Lord, Sit on My right hand until I put Your enemies underneath Your feet? If then David calls Him Lord, how is He his Son?" (vv. 43-45). The question here is how a great-grandfather could call his great-grandson Lord. This was one question the Pharisees did not know how to answer. As God, in His divinity, Christ is the Lord of David; as a man, in His humanity, He is the Son of David. The Pharisees had only half the scriptural knowledge concerning Christ's Person, that He was the Son of David according to His humanity. They did not have the other half, concerning Christ's divinity as the Son of God.