CHURCH IN TRIVANDRUM
November 14, 2025
അതിശയവാനും തേജോമയനുമായ ക്രിസ്തു (2)
ബൈബിൾ വാക്യങ്ങൾ
ഫിലി 3:8 അത്രയുമല്ല എന്റെ കർത്താവായ ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ സകലവും നഷ്ടമെന്ന് എണ്ണുന്നു, ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും,
വാ. 10 അവന്റെ മരണത്തോട് അനുരൂപപ്പെട്ടുകൊണ്ട്, അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അറിഞ്ഞ്,
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] ക്രിസ്തു എത്ര അത്ഭുതവാനാണ്! അവൻ ദൈവവും മനുഷ്യനും രണ്ടും ആകുന്നു, ദൈവപുത്രനും ദാവീദിന്റെ പുത്രനും ആകുന്നു. കൂടാതെ, അവൻ സ്വർഗ്ഗത്തിലും നമ്മുടെ ഉള്ളിലും രണ്ടിടത്തുമുണ്ട്. അവൻ അകമേയുമുണ്ട് പുറമേയുമുണ്ട്; അവൻ മുകളിലുമുണ്ട് താഴെയുമുണ്ട്; അവൻ ഏറ്റവും വലിയവനും ഏറ്റവും ചെറിയവനുമാണ്. ഓ, ക്രിസ്തു സർവ്വവുമാണ്! ഈ പരിധിയോളം നാം അവനെ അറിയേണ്ടതുണ്ട്. അപ്പോൾ നാം പറയും, "കർത്താവായ യേശുവേ, നിന്നെക്കുറിച്ചുള്ള പരിജ്ഞാനം എനിക്ക് മുഴുമിക്കുവാൻ കഴിയുകയില്ല. കർത്താവേ, നീ മാത്രമാണ് യോഗ്യനായവൻ. ഒരു ദൈവം ഉണ്ടെങ്കിൽ, ആ ദൈവം നീയാണ്. ഒരു യഥാർത്ഥ മനുഷ്യൻ ഉണ്ടെങ്കിൽ, ആ വ്യക്തി നീയാണ്. കർത്താവേ, നീ രക്ഷകനും, വീണ്ടെടുപ്പുകാരനും, ജീവനും, വെളിച്ചവുമാകുന്നു." അവന്റെ അനുഭവവും അവന്റെ പരിജ്ഞാനവും തീർന്നു പോകാത്തതാണ്. ക്രിസ്തു സർവ്വവും ഉൾക്കൊള്ളുന്നവനായതുകൊണ്ട്, അവനെ ആസ്വദിക്കുന്നത് തീർന്നു പോകാത്തതാണ്. നമുക്ക് ക്രിസ്തുവിനെ അറിയുവാൻ കഴിയുമെങ്കിലും, അവനെ സമഗ്രമായി മനസ്സിലാക്കുവാൻ നമുക്ക് കഴിയില്ല. യേശുക്രിസ്തു പുത്രനാണെന്നും അവൻ പിതാവ് എന്നും വിളിക്കപ്പെടുന്നു എന്നും നമുക്കറിയാം, കാരണം ബൈബിൾ നമ്മോട് അപ്രകാരം പറയുന്നു. എന്നാൽ ഇത് മതിയായ രീതിയിൽ ഗ്രഹിക്കുവാൻ നമുക്ക് കഴിയില്ല. ക്രിസ്തു ദൈവപുത്രനും മനുഷ്യപുത്രനും ആണെന്നും, അവന് ഒരേ വ്യക്തിയിൽ തന്നെ ദിവ്യ സ്വഭാവവും മനുഷ്യ സ്വഭാവവും രണ്ടും ഉണ്ടെന്നും നമുക്കറിയാം. അതുകൊണ്ട്, അവൻ രണ്ട് സ്വഭാവങ്ങളും രണ്ട് ജീവനുമുള്ള ഒരു വ്യക്തിയാണ്. എങ്കിലും, ഇത് സമഗ്രമായി മനസ്സിലാക്കുക എന്നത് നമ്മുടെ പ്രാപ്തിക്ക് അതീതമാണ്. ബൈബിൾ പറയുന്നതെന്തും നാം കേവലം വിശ്വസിക്കുകയും, അവൻ ഇത്ര അത്ഭുതവാനായിരിക്കുന്നതിനായി നാം അവനെ സ്തുതിക്കുകയും ചെയ്യുന്നു! നാം അവനെ ആരാധിക്കുകയും, അവനെ ഉള്ളിലേക്ക് സ്വീകരിക്കുകയും, അവനെ ആസ്വദിക്കുകയും, അത്ഭുതവാനായവൻ എന്ന നിലയിൽ അവനെ അനുഭവമാക്കുകയും വേണം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Wonderful and Glorious Christ (2)
Bible Verses
Phil 3:8 But moreover I also count all things to be loss on account of the excellency of the knowledge of Christ Jesus my Lord.
v. 10 To know Him and the power of His resurrection and the fellowship of His sufferings.
Words of Ministry
[Part 2 of 2] How wonderful Christ is! He is both God and man, both the Son of God and the Son of David. Furthermore, He is both in the heavens and in us. He is inside and outside; He is on the top and on the bottom; He is the greatest and the smallest. Oh, Christ is everything! We need to know Him to such a degree. Then we shall say, "Lord Jesus, I cannot exhaust the knowledge of You. Lord, You are the only worthy One. If there is a God, this God must be You. If there is a genuine human being, this person must be You. Lord, You are the Savior, the Redeemer, the life, and the light." Both the experience of Him and the knowledge of Him are inexhaustible. Because Christ is the all- inclusive One, the enjoyment of Him is inexhaustible. Although we can know Christ, we cannot understand Him thoroughly. We know that Jesus Christ is the Son and that He is also called the Father, for the Bible tells us so. But we cannot comprehend this adequately. We also know that Christ is the Son of God and the Son of man and that He has both the divine nature and the human nature in one Person. Thus, He is one Person with two natures and two lives. However, it is beyond our ability to understand this thoroughly. We simply believe whatever the Bible says and praise Him for being so wonderful! We need to worship Him, take Him in, enjoy Him, and experience Him as the wonderful One.