CHURCH IN TRIVANDRUM
November 17, 2025
കർത്താവിനായ് കാത്തിരിക്കുമ്പോൾ നമ്മുടെ ദൈനംദിന ചുമതലകളെ ശരിയായ രീതിയിൽ കരുതുന്നത് (2)
ബൈബിൾ വാക്യങ്ങൾ
മത്താ. 24:40 ആ സമയത്ത് രണ്ടു പുരുഷന്മാർ വയലിൽ ഉണ്ടായിരിക്കും; ഒരാൾ എടുക്കപ്പെടുന്നു, ഒരാൾ ഉപേക്ഷിക്കപ്പെടുന്നു.
വാ. 41 രണ്ടു സ്ത്രീകൾ തിരികല്ലിൽ പൊടിക്കുകയായിരിക്കും; ഒരുവൾ എടുക്കപ്പെടുന്നു, ഒരുവൾ ഉപേക്ഷിക്കപ്പെടുന്നു.
വാ. 42 അതുകൊണ്ട്, നിങ്ങളുടെ കർത്താവ് ഏതു നാളിൽ വരുന്നു എന്ന് നിങ്ങൾ അറിയാത്തതിനാൽ, ഉണർന്നിരിക്കുവിൻ.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 2] വിശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നവരാകണമെന്നില്ല വിശുദ്ധരായിരിക്കുന്നവർ. വിശുദ്ധരായിരിക്കുന്നതിനെക്കുറിച്ച് ചിലപ്പോൾ ചില സഹോദരിമാർ എത്രയധികമായി സംസാരിക്കുന്നവോ, അത്രയും കുറച്ച് മാത്രമേ അവർ വിശുദ്ധിയുള്ളവരായിരിക്കുന്നുള്ളൂ. അത്തരം സഹോദരിമാർ അവരുടെ ഭർത്താക്കന്മാർക്കും, അവരുടെ കുട്ടികൾക്കും, അവർ ആതിഥ്യം നൽകുന്നവർക്കും മികച്ച ഭക്ഷണം വിളമ്പുന്നതിന് പാചകം ചെയ്യുന്നതിന് (പൊടിക്കുന്നതിന്)കൂടുതൽ സമയം ചെലവഴിക്കുന്നതാണ് മെച്ചം. ഇത് ചെയ്യുന്ന സഹോദരിമാർ വിശുദ്ധരായിരിക്കും. ചില സഹോദരിമാർക്ക് വിശുദ്ധരായിരിക്കുന്നതിനെ സംബന്ധിച്ച് എങ്ങനെ കൂട്ടായ്മ ചെയ്യണമെന്ന് അറിയാം, പക്ഷേ അവരുടെ പാചകത്തിൽ എങ്ങനെ നന്നായി പ്രവർത്തിക്കണമെന്ന് അവർക്ക് അറിയില്ല. ഈ സഹോദരിമാർ വിശുദ്ധരായിരിക്കുന്നതിനെ സംബന്ധിച്ച് എത്രയധികം സംസാരിക്കുന്നുവോ, അവരുടെ ഭർത്താക്കന്മാരും കുട്ടികളും അത്രയധികം വിശുദ്ധിയുള്ളവർ അല്ലാതായിത്തീരുന്നു. അവർ വിശുദ്ധിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അവരുടെ കുടുംബങ്ങളെ ഉചിതമായ രീതിയിൽ കരുതുന്നില്ല. ഇതേ തത്വം തന്നെയാണ് സഹോദരന്മാരുടെ കാര്യത്തിലും അവരുടെ ജോലികളിൽ ഉള്ളത്. ഒരു സഹോദരൻ വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയും അവൻ്റെ ജോലിയെ അവഗണിക്കുകയും ചെയ്യരുത്. അവൻ ഇത് ചെയ്താൽ, അവൻ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടും. ഞാൻ ചെറുപ്പമായിരുന്നപ്പോൾ, നാം പ്രാർത്ഥിക്കുകയോ ബൈബിൾ വായിക്കുകയോ ചെയ്യുമ്പോൾ ഉൾപ്രാപണം ചെയ്യപ്പെടുന്നത് എത്ര അത്ഭുതകരമായിരിക്കും എന്ന് എന്നോട് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ കർത്താവായ യേശു ഈ രീതിയിലല്ല സംസാരിച്ചിരിക്കുന്നത്. പകരം, അവൻ പറയുന്നത് രണ്ട് പുരുഷന്മാർ കൃഷി ചെയ്യുകയായിരുന്നു എന്നും രണ്ട് സ്ത്രീകൾ പൊടിക്കുകയായിരുന്നു എന്നുമാണ്. അവർ ഉപവസിക്കുകയോ, പ്രാർത്ഥിക്കുകയോ, ബൈബിൾ വായിക്കുകയോ ആയിരുന്നില്ല; അവർ അവരുടെ സാധാരണ ജോലി ചെയ്യുകയായിരുന്നു. ഒരു നിശ്ചിത ഉദ്ദേശ്യത്തോടെ തന്നെയാണ് കർത്താവായ യേശു ഈ വാക്ക് സംസാരിച്ചത്. അവൻ നമ്മെ കാണിക്കുവാൻ ആഗ്രഹിക്കുന്നത്, അവന്റെ വരവിനായി നാം കാത്തിരിക്കുകയും ഉൾപ്രാപണം ചെയ്യപ്പെടുവാൻ കാത്തിരിക്കുകയും ചെയ്യുമ്പോൾ, നമ്മുടെ അനുദിന ചുമതലകളിൽ നാം വളരെ വിശ്വസ്തരായിരിക്കണം എന്നാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Properly Caring for Our Daily Duties as We Watch for the Lord (2)
Bible Verses
Matt 24:40 At that time two men will be in the field; one is taken and one is left.
v. 41 Two women will be grinding at the mill; one is taken and one is left.
v. 42 Watch therefore, for you do not know on what day your Lord comes.
Words of Ministry
[Part 2 of 2] It is not those who talk about holiness who are necessarily holy. Sometimes the more certain sisters talk about being holy, the less holy they are. It is better for such sisters to spend more time cooking [grinding] to serve excellent food to their husbands, their children, and those to whom they give hospitality. The sisters who do this will be holy. Some sisters know how to have fellowship about being holy, but they do not know how to do a good job in their cooking. The more these sisters talk about being holy, the less holy their husbands and children become. They talk about holiness, but they do not take proper care of their families. The principle is the same with the brothers in their jobs. A brother should not talk about holiness and neglect his job. If he does this, he will be fired. When I was young, I was told how wonderful it would be to be raptured while we were praying or reading the Bible. But the Lord Jesus does not speak this way. Instead, He says that two men were farming and that two women were grinding. They were not fasting, praying, or reading the Bible; they were doing their ordinary work. The Lord Jesus certainly spoke this word with a definite purpose. He wanted to show us that as we wait for His coming and expect to be raptured, we must be very faithful in our daily duties.