CHURCH IN TRIVANDRUM
December 9, 2025
ദൈവത്തിൻ്റെ രക്ഷയുടെ ഫലം
ബൈബിൾ വാക്യങ്ങൾ
ലൂക്കൊസ് 19:7 അതു കണ്ടപ്പോൾ, അവൻ ഒരു പാപിയായ മനുഷ്യനോടൊപ്പം തങ്ങുവാൻ പോയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവർ എല്ലാവരും പിറുപിറുത്തു.
വാ. 8 സക്കായിയോ നിന്നു കർത്താവിനോട്, കർത്താവേ, ഇതാ, എന്റെ വസ്തുവകകളിൽ പകുതി, ഞാൻ ദരിദ്രർക്കു നൽകുന്നു, പിന്നെ ആരിൽനിന്നും എന്തെങ്കിലും കളവായി പഴിചുമത്തി എടുത്തിട്ടുണ്ടെങ്കിൽ, നാലു മടങ്ങ് ഞാൻ തിരികെ നൽകുന്നു എന്നു പറഞ്ഞു.
ശുശ്രൂഷയിലെ വചനങ്ങൾ
ഉപദേശപരമായ പഠിപ്പിക്കലിന്റെ ഫലമായിട്ടല്ല സക്കായി ഇത് [മുകളിലെ 8-ാം വാക്യം] ചെയ്യുവാൻ ഇടയായത്; പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ഫലമായാണ് അവൻ ഇത് ചെയ്തത്. ലേവ്യ പുസ്തകത്തിലെ തത്ത്വം അനുസരിച്ച് യഥാർത്ഥ അളവിനോടുകൂടെ അഞ്ചിൽ ഒരു ഭാഗം കൂട്ടുക എന്നതാണ്. എന്നാൽ ഒരുവൻ സ്പർശിക്കപ്പെടുവാൻ ഇടയായാൽ, കർത്താവിന്റെ ആത്മാവ് അവനെ നയിക്കുന്ന അത്രയും അവന് കൊടുക്കുവാൻ കഴിയും. ഇവിടെ സംസാരിച്ചിരിക്കുന്നത് ഒരു തത്ത്വം മാത്രമാണ്. അവൻ മനുഷ്യനിൽ വ്യാപരിക്കുമ്പോളുണ്ടാകുന്ന പരിശുദ്ധാത്മാവിന്റെ നടത്തിപ്പിന്റെ ഫലമാണ് ഇത്. ആ സമയത്ത് എല്ലാവരും, "ഈ പാപിയായ മനുഷ്യനോടൊപ്പം തങ്ങുവാൻ എങ്ങനെ കർത്താവിന് സാധിക്കും? അവൻ അനേകം ആളുകളെ കൊള്ളയടിക്കുകയും വഞ്ചിക്കുകയും ചെയ്തവനല്ലെയോ!" എന്ന് സംസാരിക്കുകയായിരുന്നു. അവർ എല്ലാവരും കുപിതരായിരുന്നു. അവർ ഇത് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, സക്കായിഎഴുന്നേറ്റു നിന്ന്, "ആരിൽനിന്നും എന്തെങ്കിലും കളവായി പഴിചുമത്തി എടുത്തിട്ടുണ്ടെങ്കിൽ, നാലു മടങ്ങ് ഞാൻ തിരികെ നൽകുന്നു" എന്നു പറഞ്ഞു. ഈ നാല് മടങ്ങ് പുനഃസ്ഥാപനം അബ്രാഹാമിന്റെ പുത്രൻ ആകുന്നതിന്റെ ഒരു നിബന്ധനയോ, സക്കായിയുടെ ഭവനത്തിലേക്ക് ദൈവത്തിൻ്റെ രക്ഷ വരുവാൻ ആവശ്യമായിരുന്ന ഒരു നിബന്ധനയോ ആയിരുന്നില്ല. ഈ നാല് മടങ്ങ് പുനഃസ്ഥാപനം ദൈവത്തിന്റെ രക്ഷ സക്കായിയുടെ ഭവനത്തിലേക്ക് വന്നതിന്റെയും അവൻ അബ്രാഹാമിന്റെ പുത്രനായിത്തീർന്നതിന്റെയും ഫലം ആയിരുന്നു. ഈ പുനഃസ്ഥാപനത്തിന്റെ പ്രവൃത്തി നിമിത്തം, മനുഷ്യന്റെ മുമ്പാകെ സക്കായിക്ക് ഒരു സാക്ഷ്യം ഉണ്ടായിരുന്നു. ഇതാണ് അവന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനം. നിങ്ങൾ ഒരു വിശ്വാസി ആകുന്നതിന് മുമ്പ്, നിങ്ങൾ മറ്റുള്ളവരെ കൊള്ളയടിക്കുവാനോ വഞ്ചിക്കുവാനോ അല്ലെങ്കിൽ അവരിൽ നിന്ന് മോഷ്ടിക്കുവാനോ അല്ലെങ്കിൽ ശരിയായതല്ലാത്ത മാർഗ്ഗങ്ങളിലൂടെ കാര്യങ്ങൾ നേടുവാനോ ഇടയായി എന്ന് സങ്കൽപ്പിക്കുക. ഇപ്പോൾ കർത്താവ് നിങ്ങളുടെ ഉള്ളിൽ വ്യാപരിക്കുന്നതുകൊണ്ട്, നിങ്ങൾ ഈ കാര്യങ്ങളോട് ശരിയായ രീതിയിൽ ഇടപെടണം. ഇതിന് കർത്താവിൽ നിന്ന് നിങ്ങൾക്ക് ലഭിച്ച പാപക്ഷമയുമായി യാതൊരു ബന്ധവുമില്ല, എന്നാൽ ഇത് നിങ്ങളുടെ സാക്ഷ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Result of God's Salvation
Bible Verses
Luke 19:7 And when they saw it, they all murmured, saying, He has gone in to lodge with a sinful man.
v. 8 And Zaccheus stood and said to the Lord, Behold, the half of my possessions, Lord, I give to the poor, and if I have taken anything from anyone by false accusation, I restore four times as much.
Words of Ministry
Zaccheus did not do this [verse 8 above] as a result of doctrinal teaching; he did this as a result of the working of the Holy Spirit. The principle in the book of Leviticus is to add one-fifth to the original amount. But if one is touched, he can pay as much as the Lord's Spirit directs him to pay. What is spoken of here is only a principle. It is the result of the leading of the Holy Spirit when He operates in man. At that time everyone was saying, "How could the Lord lodge in this sinner's home? He has extorted and defrauded many people!" They were all indignant. While they were saying this, Zaccheus stood up and said, "If I have taken anything from anyone by false accusation, I restore four times as much." This fourfold restoration was neither a requirement of becoming a son of Abraham nor a requirement for God's salvation coming to Zaccheus's house. This fourfold restoration was the result of God's salvation coming to Zaccheus's house and of his becoming a son of Abraham. Due to this act of restoration, Zaccheus had a testimony before man. This was the basis of his testimony. Suppose that before you became a believer, you had extorted or defrauded others, stolen from them, or obtained things by improper means. Now that the Lord is working within, you have to deal with these things in a proper manner. This has nothing to do with the forgiveness you received from the Lord, but it is very much related to your testimony.