top of page

January 29, 2026

ക്രിസ്തുവിനാൽ സംതൃപ്തരായിരിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

യോഹ 4:14 എന്നാൽ ഞാൻ അവനു നൽകുവാൻ പോകുന്ന വെള്ളത്തിൽനിന്ന് കുടിക്കുന്ന ഏവനും ഒരുവിധത്തിലും ഒരുനാളും ദാഹിക്കയില്ല; എന്നാൽ ഞാൻ അവനു നൽകുവാൻ പോകുന്ന വെള്ളം അവനിൽ നിത്യജീവനിലേക്ക് പ്രവഹിച്ചുയരുന്ന നീരുറവയായിത്തീരും എന്ന് ഉത്തരം പറഞ്ഞു.

ശുശ്രൂഷയിലെ വചനങ്ങൾ

യോഹന്നാൻ 4-ൽ കർത്താവ് ശമര്യസ്ത്രീയോട് ജീവജലത്തെക്കുറിച്ച് സംസാരിച്ചു. ഭൂമിയിലുള്ള ആർക്കുംതന്നെ ജീവജലം കൂടാതെ സംതൃപ്തി കണ്ടെത്തുവാൻ കഴിയില്ലെന്ന് ഇതിലൂടെ അവൾ തിരിച്ചറിഞ്ഞു. കിണറ്റിലെ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. മനുഷ്യൻ എത്ര പ്രാവശ്യം ആ വെള്ളം കുടിച്ചാലും അവൻ വീണ്ടും ദാഹിക്കും; അവൻ ഒരിക്കലും സംതൃപ്തനാകുന്നില്ല. കർത്താവിന്റെ വെള്ളം കുടിക്കുന്നതിലൂടെ മാത്രമേ നാം വീണ്ടും ദാഹിക്കാതിരിക്കൂ, കാരണം നമ്മിൽ നിന്ന് ഒഴുകുകയും നിരന്തരം നമ്മെ സംതൃപ്തരാക്കുകയും ചെയ്യുന്ന ഒരു പ്രവാഹം അവിടെയുണ്ട്. ഈ ആന്തരിക സംതൃപ്തിക്ക് മാത്രമേ നമുക്ക് യഥാർത്ഥ സംതൃപ്തി നൽകുവാൻ കഴിയുകയുള്ളൂ. ശമര്യസ്ത്രീ അഞ്ചുതവണ വിവാഹം കഴിച്ചിരുന്നു. അവൾ ഓരോ പുരുഷന്മാരെ മാറി മാറി വിവാഹം കഴിച്ചു; അവൾ അഞ്ചുതവണ ഭർത്താവിനെ മാറ്റിയിട്ടും, അവൾ അപ്പോഴും സംതൃപ്തയായിരുന്നില്ല. ആ സമയത്ത് അവളുടെ കൂടെയുണ്ടായിരുന്ന മനുഷ്യൻ പോലും അവളുടെ ഭർത്താവായിരുന്നില്ല. സംശയമില്ലാതെ, അവൾ സംതൃപ്തിയുള്ള ഒരു വ്യക്തിയായിരുന്നില്ല. എന്നാൽ കർത്താവിന്റെ പക്കൽ അവളെ സംതൃപ്തയാക്കുവാൻ കഴിയുന്ന ജീവജലം ഉണ്ടായിരുന്നു. കർത്താവ് താൻ ആരാണെന്ന് അവൾക്ക് കാണിച്ചുകൊടുക്കുകയും, അവൾക്ക് അവനെ ലഭിക്കുകയും ചെയ്തപ്പോൾ, അവൾ തന്റെ കുടം അവിടെ വെച്ചിട്ട് പട്ടണത്തിലേക്ക് പോയി, "ഞാൻ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ മനുഷ്യനെ വന്ന് കാണുവിൻ, ഇവൻ ക്രിസ്തു അല്ലയോ?" (യോഹ 4:29) എന്ന് പറഞ്ഞു. അവളുടെ ആദ്യത്തെ പ്രതികരണം മറ്റുള്ളവരോട് സാക്ഷ്യം പറയുക എന്നതായിരുന്നു. അവൾ എന്തിനെക്കുറിച്ചാണ് സാക്ഷ്യം പറഞ്ഞത്? അവൾ ക്രിസ്തുവിനെ സാക്ഷീകരിച്ചു. "ഇവൻ ക്രിസ്തു അല്ലയോ?" എന്ന് പറഞ്ഞുകൊണ്ട് അവൾ മറ്റുള്ളവരോട് സാക്ഷ്യം പറഞ്ഞു. അവൾ കർത്താവിനെ കണ്ട നിമിഷം, അവൻ ക്രിസ്തുവാണോ എന്ന് കണ്ടെത്തുവാൻ അവൾ മറ്റുള്ളവരെ ക്ഷണിക്കുവാനായി വായ തുറന്നു. ആ സ്ത്രീയുടെ വാക്കിന്റെ ഫലമായി അനേകർ കർത്താവിൽ വിശ്വസിച്ചു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Being Satisfied with Christ

Bible Verses

John 4:14 But whoever drinks of the water that I will give him shall by no means thirst forever; but the water that I will give him will become in him a spring of water gushing up into eternal life.

Words of Ministry

In John 4 the Lord told the Samaritan woman about the living water. By this she realized that no one on earth can find satisfaction without the living water. Everyone who drinks of the water from the well will thirst again. No matter how many times man drinks of that water he will thirst again; he is never satisfied. Only by drinking the Lord's water will we not thirst again, because there is a spring that will flow out of us and satisfy us continuously. Only this inner satisfaction can give us true satisfaction. The Samaritan woman had been married five times. She married one man after another; she had changed her husband five times, yet she was still not satisfied. Even the man who was with her at that time was not her husband. She, undoubtedly, was not a satisfied person. But the Lord had the living water that could satisfy her. When the Lord showed her who He was, and when she had Him, she left her waterpot and went away into the city, saying, "Come, see a man who told me all that I have done. Is this not the Christ?" (John 4:29). Her first reaction was to testify to others. What did she testify? She testified Christ. She testified to others, saying, "Is this not the Christ?" The moment she saw the Lord, she opened her mouth to invite others to find out whether He was the Christ. As a result of the woman's word, many believed in the Lord.

bottom of page