February 3, 2026
കർത്താവിന്റെ അത്താഴത്തിന്റെ പ്രാധാന്യം (1)
ബൈബിൾ വാക്യങ്ങൾ
1 കൊരി 11:24 സ്തോത്രം ചൊല്ലി, നുറുക്കി, ഇത് നിങ്ങൾക്കു വേണ്ടി നൽകപ്പെട്ട എന്റെ ശരീരം ആകുന്നു; എന്റെ, ഓർമയ്ക്കായി ഇത് ചെയ്യുവിൻ എന്നു പറഞ്ഞു.
വാ. 25 അതുപോലെ അത്താഴം കഴിച്ചശേഷം പാനപാത്രവും എടുത്തു പറഞ്ഞത്: ഈ പാനപാത്രം എന്റെ രക്തത്തിൽ സ്ഥാപിച്ച പുതിയ ഉടമ്പടി ആകുന്നു; ഇത് നിങ്ങൾ കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ചെയ്യുവിൻ.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 1] ...അത്താഴത്തിന്റെ ഒന്നാമത്തെ പ്രാധാന്യം കർത്താവിനെ ഓർക്കുക എന്നതാണ്. നാം അവനെ മറന്നുപോകുമെന്ന് കർത്താവ് അറിയുന്നു. നമുക്ക് ലഭിച്ച കൃപ അത്ര വലിയതും നമുക്ക് ലഭിച്ച വീണ്ടെടുപ്പ് അത്ര അത്ഭുതകരവുമാണെങ്കിലും, മനുഷ്യൻ അവനെ മറന്നുപോകുന്നത് എളുപ്പമാണെന്ന് നമ്മുടെ അനുഭവം നമ്മോട് പറയുന്നു. അവൻ നമ്മെക്കാൾ എത്രയോ വലിയവനാകുന്നു; അവന്റെ മാഹാത്മ്യത്തെ ഗ്രഹിക്കുവാൻ നമുക്ക് ഒരിക്കലും കഴിയില്ല. അവനെ ഓർക്കുന്നതിലൂടെ നാം അവന് പ്രയോജനം വർദ്ധിപ്പിക്കുന്നില്ല. എങ്കിലും, നമുക്കുവേണ്ടി അവൻ പറഞ്ഞു, "എന്റെ, ഓർമയ്ക്കായി ഇത് ചെയ്യുവിൻ." കർത്താവ് തന്നെത്തന്നെ താഴ്ത്തി അവനെ ഓർക്കുവാൻ നമ്മെ വിളിച്ചിരിക്കുന്നു. അവൻ ആദ്യം നമ്മുടെ രക്ഷകനായിരിക്കുവാൻ തന്നെത്തന്നെ താഴ്ത്തി. നമ്മുടെ ഹൃദയങ്ങളെ ജയിക്കുവാനും നമ്മുടെ ഓർമ്മയെ നേടുവാനും അവൻ തന്നെത്തന്നെ താഴ്ത്തി. നാം അവനെ മറക്കുവാൻ അവൻ ആഗ്രഹിക്കുന്നില്ല. ആഴ്ചതോറും നാം തുടർച്ചയായി അവന്റെ മുമ്പാകെ ജീവിക്കണമെന്നും അവനെ ഓർക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. അവനിൽ നിന്ന് നമുക്ക് ആത്മിക അനുഗ്രഹങ്ങൾ ലഭിക്കേണ്ടതിനാണ് അവൻ ഇത് ആവശ്യപ്പെടുന്നത്. നാം അവനെ ഓർക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു; ഇത് സ്നേഹത്തിലുള്ള അവന്റെ അപേക്ഷയാകുന്നു. നാം എല്ലായ്‌പ്പോഴും അവനെ ഓർക്കുകയും അവന്റെ വീണ്ടെടുപ്പിനെ നമ്മുടെ മുമ്പിൽ വെക്കുകയും ചെയ്യുന്നില്ലെങ്കിൽ, നാം എളുപ്പത്തിൽ ലോകകാര്യങ്ങളിൽ കുടുങ്ങിപ്പോകും. ദൈവത്തിന്റെ മക്കൾക്കിടയിൽ എളുപ്പത്തിൽ വഴക്കുകൾ ഉണ്ടാകും. നമ്മുടെ നഷ്ടം തീർച്ചയായും വളരെ വലുതായിരിക്കും. ഇതുകൊണ്ടാണ് നാം അവനെ ഓർക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നത്. നാം അവനെ ഓർക്കുമ്പോൾ നാം അനുഗ്രഹിക്കപ്പെട്ടവരാകുന്നു. അവന്റെ അനുഗ്രഹം പ്രാപിക്കുവാനുള്ള ഒരു വഴിയാണിത്. അവനെ ഓർക്കുന്നതിലൂടെ നാം കർത്താവിന്റെ കൃപ പ്രാപിക്കുന്നു. [നാളെ തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Significance of the Lord's Supper (1)
Bible Verses
1 Cor 11:24 And having given thanks, He broke it and said, This is My body, which is given for you; this do unto the remembrance of Me.
v. 25 Similarly also the cup after they had dined, saying, This cup is the new covenant established in My blood; this do, as often as you drink it, unto the remembrance of Me.
Words of Ministry
[Part 1 of 2] ...the first significance of the supper is to remember the Lord. The Lord knows that we will forget Him. Although the grace we received is so great and the redemption we received so wonderful, our experience tells us that it is easy for man to forget Him. He is much greater than we are; we could never fathom His greatness. We do not add benefit to Him by remembering Him. Still, for our sake, He said, "This do...unto the remembrance of Me." The Lord has condescended Himself and has beckoned us to remember Him. He first condescended Himself to be our Savior. He also condescended Himself to win our hearts and gain our remembrance. He does not want us to forget Him. He desires that week after week we continuously live before Him and remember Him. He asks this so that we may gain spiritual blessings from Him. The Lord wants us to remember Him; this is His request in love. If we do not always remember Him and place His redemption before us, we will easily be entangled with things of the world. There will easily be quarrels among God's children. Our loss will indeed be very great. This is why the Lord wants us to remember Him. We are blessed when we remember Him. This is one way to receive His blessing. We receive the Lord's grace through remembering Him. [continued tomorrow]
