February 12, 2026
സത്യത്തിലുള്ള ദൈവത്തിന്റെ കൃപയെ പൂർണ്ണമായി അറിയുക
ബൈബിൾ വാക്യങ്ങൾ
കൊലൊ 1:3 സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പ് കേട്ടതായി...
വാ. 6 ആ സുവിശേഷം സർവലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും വന്നു, നിങ്ങൾ സത്യത്തിലുള്ള ദൈവത്തിന്റെ കൃപ കേൾക്കുകയും അറിയുകയും ചെയ്ത നാൾ മുതൽ, അത് നിങ്ങളിൽ എന്നപോലെ സർവലോകത്തിലും ഫലം കായ്ച്ചും വളർന്നുംകൊണ്ടിരിക്കുന്നു;
യോഹ 1:17 ന്യായപ്രമാണം മോശെ മുഖാന്തരം നൽകപ്പെട്ടു; കൃപയും യാഥാർഥ്യവും യേശു ക്രിസ്തു മുഖാന്തരം വന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
ദൈവം നമുക്ക് എന്താണെന്നതും ക്രിസ്തുവിൽ ദൈവം നമുക്ക് എന്ത് നൽകുന്നുവെന്നതുമാണ് ദൈവത്തിന്റെ കൃപ. വാസ്തവത്തിൽ, കൃപ എന്നത് ക്രിസ്തു താൻതന്നെയാണ്. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ, ദൈവത്തോടുകൂടെ ആയിരുന്നതും ദൈവമായിരുന്നതുമായ വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ കൂടാരമടിച്ചു എന്ന് നമ്മോട് പറഞ്ഞിരിക്കുന്നു (വാ. 1, 14). ഇവിടെ സത്യം എന്നാൽ യാഥാർഥ്യം എന്നാണ് അർത്ഥമാക്കുന്നത്. സത്യത്തിലുള്ള ദൈവത്തിന്റെ കൃപയെ അറിയുക എന്നത് അതിനെ കേവലം വചനത്തിലോ മാനസികമായി ഉപദേശത്തിലോ അറിയുന്നതല്ല, മറിച്ച് അതിന്റെ യാഥാർഥ്യത്തിൽ അനുഭവപരമായി അറിയുന്നതാണ്. സത്യം എന്നത് യാഥാർഥ്യമായ ക്രിസ്തുവും, കൃപ എന്നത് നമ്മുടെ ആസ്വാദനമായ ക്രിസ്തുവുമാണ്. നാം ക്രിസ്തുവിനെ അനുഭവമാക്കുകയും അവനെ ആസ്വദിക്കുകയും ചെയ്യുമ്പോൾ, സത്യമായ ക്രിസ്തു നമ്മുടെ കൃപയായിത്തീരുന്നു. സുവിശേഷം നമ്മിൽ വളരുന്നതും ഫലം കായ്ക്കുന്നതും നാം ക്രിസ്തുവിനെ ആസ്വദിക്കുന്നതിലൂടെയും അവനെ നമ്മുടെ കൃപയായി അനുഭവമാക്കുന്നതിലൂടെയുമാണ്. "സത്യത്തിലുള്ള" എന്ന വാക്കിനെ അറിയുക എന്നതിനെ വിശേഷിപ്പിക്കുന്ന ഒരു പദമായി നാം എടുത്താൽ, കൃപയെക്കുറിച്ചുള്ള നമ്മുടെ അറിവ് ഉപദേശത്തിലല്ല, മറിച്ച് യാഥാർഥ്യത്തിലായിരിക്കണം എന്ന് നമുക്ക് കാണുവാൻ കഴിയും. ഇതിനർത്ഥം കൃപയായ ക്രിസ്തുവിനെ നാം അറിയുന്നത് യാഥാർഥ്യത്തിലായിരിക്കണം എന്നാണ്. സുവിശേഷത്തിൽ ക്രിസ്തു സത്യമായും കൃപയായും നമ്മിലേക്ക് പകരപ്പെടുകയും നിവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ യാഥാർഥ്യമായി നമുക്ക് ക്രിസ്തുവുണ്ട്, ഈ യാഥാർഥ്യം നമ്മുടെ ആസ്വാദനമാണ്. സത്യമായും കൃപയായും നാം അനുഭവമാക്കുന്ന ക്രിസ്തുവിനാൽ നാം ജീവിക്കുമ്പോൾ, സ്വർഗത്തിൽ നാം നമുക്കായി പ്രത്യാശ സ്വരൂപിച്ചുവെക്കുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Fully Knowing the Grace of God in Truth
Bible Verses
Col 1:5 ...the word of the truth of the gospel,
v. 6 Which has come to you, even as it is also in all the world, bearing fruit and growing, as also in you, since the day you heard and knew the grace of God in truth.
John 1:17 For the law was given through Moses; grace and reality [truth] came through Jesus Christ.
Words of Ministry
The grace of God is what God is to us and what God gives to us in Christ. Actually, grace is Christ Himself. In the first chapter of the Gospel of John we are told that the Word which was with God and which was God became flesh and tabernacled among us, full of grace and truth (vv. 1, 14). Truth here means reality. To know the grace of God in truth is to know it in its reality experientially, not just in word or in doctrine mentally. Truth is Christ as reality, and grace is Christ as our enjoyment. As we experience Christ and enjoy Him, Christ as the truth becomes our grace. The way the gospel grows in us and bears fruit is through our enjoying Christ and experiencing Him as our grace. If we take the words "in truth" as an adverb modifying knew, we see that our knowledge of grace should not be in doctrine, but in reality. This means that our knowing Christ as grace must be in reality. In the gospel Christ is conveyed to us and infused into us both as truth and as grace. We have Christ as our reality, and this reality is our enjoyment. As we live by the Christ whom we experience as truth and grace, we lay up for ourselves hope in the heavens.
