February 26, 2026
സഭയെ കെട്ടുപണിയുവാൻ ക്രിസ്തുവിന്റെ ലക്ഷ്യത്തെ എടുക്കുന്നത്
ബൈബിൾ വാക്യങ്ങൾ
കൊലൊ 1:24 ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള എന്റെ കഷ്ടതകളിൽ സന്തോഷിക്കുകയും ക്രിസ്തുവിന്റെ പീഡകളിൽ കുറവുള്ളത് എന്റെ ജഡത്തിൽ അവന്റെ ശരീരമായ സഭയ്ക്കുവേണ്ടി എന്റെ ഭാഗത്ത് പൂരിപ്പിക്കുകയും ചെയ്യുന്നു;
മത്താ 16:18 ...ഞാൻ എന്റെ സഭയെ പണിയും, പാതാളകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല...
ശുശ്രൂഷയിലെ വചനങ്ങൾ
സഭയ്ക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ പീഡകളിൽ കുറവുള്ളത് നികത്തുന്നതിൽ ആദ്യകാല അപ്പൊസ്തലന്മാരെ നാം പിന്തുടരേണ്ടതുണ്ട്. സഭയുടെ കെട്ടുപണിക്കായി ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയിൽ നാമും പങ്കുചേരേണ്ടതുണ്ട്. നമ്മുടെ ക്രിസ്തീയ വേലയുടെ ലക്ഷ്യം സഭയെ കെട്ടുപണിയുക എന്നതായിരിക്കണം. [ഉദാഹരണത്തിന്,] സുവിശേഷ പ്രസംഗത്തിൽ നമ്മുടെ ലക്ഷ്യം എന്താണ്? അത് കേവലം പാപികളെ നരകത്തിൽ നിന്ന് രക്ഷിക്കുക എന്നതുമാത്രമല്ല. ക്രിസ്തുവിന്റെ ശരീരത്തിന്റെ കെട്ടുപണിക്കാവശ്യമായ ജീവനുള്ള കല്ലുകളെ (സാമഗ്രികളെ) നേടിയെടുക്കുക എന്നതാണ്. എന്നിരുന്നാലും, സുവിശേഷ പ്രസംഗത്തിന്റെ ലക്ഷ്യമായി ശരീരത്തിന്റെ കെട്ടുപണിയെ നാം എടുക്കുമ്പോൾ, കഷ്ടതകൾ അനുഭവിക്കുവാനും എതിർപ്പുകളെയും ഉപദ്രവങ്ങളെയും നേരിടുവാനും നാം തയ്യാറായിരിക്കണം. ഇതിന്റെ കാരണം, സഭ എന്ന വിഷയം ഇരുട്ടിന്റെ അധികാരത്തെ ഇളക്കിവിടുന്നു എന്നതാണ്. അതിനാൽ, സഭയ്ക്കുവേണ്ടി നിലകൊള്ളുന്നവർ ശത്രുവിന്റെ ആക്രമണത്തിന് തയ്യാറായിരിക്കണം. സഭയുടെ കെട്ടുപണിയെ തടസ്സപ്പെടുത്തുവാൻ പാതാളകവാടങ്ങൾ അഥവാ അന്ധകാരശക്തികൾ സാധ്യമായതെല്ലാം ചെയ്യുമെന്ന് [മത്താ. 16:18] സൂചിപ്പിക്കുന്നു. പാതാളകവാടങ്ങൾ സഭയെ ജയിക്കുകയില്ല എന്ന് കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്നതിനാൽ അവനെ സ്തുതിക്കുക! കർത്താവിന്റെ ശുശ്രൂഷയോടും സഭയുടെ കെട്ടുപണിക്കായുള്ള ദൈവത്തിന്റെ കാര്യവിചാരകത്വത്തോടും നാം വിശ്വസ്തരും ആത്മാർത്ഥതയുള്ളവരും ആണെങ്കിൽ, നാം ആക്രമണങ്ങളും എതിർപ്പുകളും ദൂഷണങ്ങളും നേരിടേണ്ടി വരും. ഇപ്രകാരം സഭയ്ക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ പീഡകളിൽ കുറവുള്ളത് നാം പൂരിപ്പിക്കുന്നു. [തുടരും]
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Taking Christ's Goal to Build Up the Church
Bible Verses
Col 1:24 I now rejoice in my sufferings on your behalf and fill up on my part that which is lacking of the afflictions of Christ in my flesh for His Body, which is the church;
Matt 16:18 ...I will build My church, and the gates of Hades shall not prevail against it.
Words of Ministry
We need to follow the early apostles in making up the lack of Christ's afflictions for the church. We also need to share in the fellowship of Christ's sufferings for the building up of the church. The goal of our Christian work must be the building up of the church. [For example,] what is our goal in preaching the gospel? It is not simply to save sinners from hell. It is to obtain material for the building up of the Body of Christ. However, if we take the building of the Body as the goal of gospel preaching, we must be prepared to suffer, even to be opposed and persecuted. The reason for this is that the matter of the church stirs up the authority of darkness. Therefore, those who stand for the church must be prepared for the attack of the enemy. [Matt. 16:18] indicates that the gates of Hades, the power of darkness, will do everything possible to frustrate the building up of the church. Praise the Lord that He has promised that the gates of Hades will not prevail! If we are faithful and honest with respect to the Lord's ministry and the stewardship of God for the building up of the church, we shall suffer attack, opposition, and evil speaking. In this way we fill up what is lacking of the afflictions of Christ for the sake of the church. [Continued]
