February 28, 2026
വിശുദ്ധന്മാർക്ക് വെളിവാക്കപ്പെട്ട മർമം
ബൈബിൾ വാക്യങ്ങൾ
കൊലൊ 1:26 യുഗങ്ങളായും തലമുറകളായും മറഞ്ഞുകിടന്ന മർമം ഇപ്പോൾ വിശുദ്ധന്മാർക്ക് വെളിവായിരിക്കുന്നു;
വാ. 27 അവരോടു ജാതികൾക്കിടയിലെ ഈ മർമത്തിന്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവം ഇച്ഛിച്ചു, അത് മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നതുതന്നെ,
ശുശ്രൂഷയിലെ വചനങ്ങൾ
ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ച മർമം പുതിയനിയമ യുഗത്തിൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവരായ വിശുദ്ധന്മാർക്ക് വെളിവാക്കപ്പെട്ടതുവരെ അത് പൂർവകാല നിത്യത മുതൽ എല്ലാ കാലങ്ങളിലും മറയ്ക്കപ്പെട്ടിരുന്നു. വാക്യം 26-ൽ മർമം അപ്പൊസ്തലന്മാർക്കാണ് വെളിവാക്കപ്പെട്ടതെന്ന് അപ്പൊസ്തലനായ പൗലൊസ് പറയുന്നില്ല, മറിച്ച് വിശുദ്ധന്മാർക്ക് വെളിവാക്കപ്പെട്ടുവെന്നാണ് അവൻ പറയുന്നത് എന്നത് പ്രധാനമാണ്. മതപരമായ പാരമ്പര്യങ്ങളുടെ സ്വാധീനം നിമിത്തം, ദൈവത്തിന്റെ വ്യവസ്ഥ പോലുള്ള കാര്യങ്ങൾ സാധാരണക്കാർ എന്ന് വിളിക്കപ്പെടുന്നവർക്ക് മനസ്സിലാക്കുവാൻ കഴിയില്ലെന്ന് പലരും വിശ്വസിക്കുന്നു. എന്നാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാ വിശുദ്ധന്മാർക്കും ഈ മർമം വെളിവാക്കപ്പെട്ടതിനായ് നാം കർത്താവിന് എത്രയധികം നന്ദി പറയുന്നു! നമ്മുടെ ഇടയിലുള്ള ഏറ്റവും ഇളയവർക്ക് പോലും ഈ മർമം കാണുവാനുള്ള സ്ഥാനവും അത് കാണുവാനുള്ള വിശേഷാവകാശവും ഉണ്ട്. ആദാമിനോ, നോഹെയ്‌ക്കോ, അബ്രാഹാമിനോ, മോശെയ്‌ക്കോ അല്ലെങ്കിൽ യെശയ്യാവു, യിരെമ്യാവു, സെഖർയ്യാവു തുടങ്ങിയ പ്രവാചകന്മാർക്കോ വെളിപ്പെടാത്ത ഒന്ന് കാണുവാനുള്ള വിശേഷാവകാശം നമുക്കുണ്ട്. പൂർത്തിയാക്കപ്പെട്ട ദൈവവചനം നമുക്ക് അറിയുവാൻ കഴിയുന്നതിനാൽ കർത്താവിനെ സ്തുതിക്കുക! ഇന്ന് നാം ദൈവത്തിന്റെ മർമം എന്ന നിലയിൽ ക്രിസ്തുവിലും, ക്രിസ്തുവിന്റെ മർമം എന്ന നിലയിൽ സഭയിലും നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദൈവത്തിന്റെ മർമം എന്ന നിലയിൽ, സർവവും-ഉൾക്കൊള്ളുന്നവനായ ക്രിസ്തു ദൈവത്തിന്റെ ദേഹരൂപവും അതുപോലെതന്നെ ജീവൻ-നൽകുന്ന ആത്മാവുമാണ്. ക്രിസ്തുവിന്റെ മർമം എന്ന നിലയിൽ, സഭ ക്രിസ്തുവിന്റെ ശരീരവും, അവന്റെ നിറവും, ക്രിസ്തുവിന്റെ പൂർണ്ണമായ ആവിഷ്കാരം ആയിരിക്കുവാനുള്ള പുതു മനുഷ്യനും ആണ്. വിശുദ്ധന്മാർക്ക് വെളിവാക്കപ്പെട്ട മർമം ഇതാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Mystery Manifested to the Saints
Bible Verses
Col 1:26 The mystery which has been hidden from the ages and from the generations but now has been manifested to His saints;
v. 27 To whom God willed to make known what are the riches of the glory of this mystery among the Gentiles, which is Christ in you, the hope of glory.
Words of Ministry
The mystery concerning Christ and the church had been hidden from eternity and from all times until the New Testament age, when it was manifested to the saints, the believers in Christ. It is important that in verse 26 Paul does not say that the mystery has been manifested to the apostles; he says that it has been manifested to the saints. Due to the influence of religious tradition, many believe that such things as God's economy cannot be understood by the so-called laymen. How we thank the Lord that the mystery has been manifested to the saints, to all those who believe in Christ! Even the youngest ones among us have both the position to see this mystery and the privilege of seeing it. We have the privilege of seeing something that was not revealed to Adam, Noah, Abraham, Moses, or to the prophets such as Isaiah, Jeremiah, and Zechariah. Praise the Lord that we can know the completion of the word of God! Today we focus our attention upon Christ as the mystery of God and upon the church as the mystery of Christ. As the mystery of God, the all-inclusive Christ is the embodiment of God and also the life-giving Spirit. As the mystery of Christ, the church is the Body of Christ, His fullness, and the new man to be the full expression of Christ as well. This is the mystery that has been made manifest to the saints.
