top of page

March 4, 2026

ക്രിസ്തു ദൈവവും മനുഷ്യനുമായിരിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

കൊലൊ 1:15 അവൻ അദൃശ്യനായ ദൈവത്തിന്റെ സ്വരൂപവും, സകല സൃഷ്ടിയിലും ആദ്യജാതനും ആകുന്നു,
എബ്രാ 2:14 ആകയാൽ മക്കൾ ജഡരക്തത്തിൽ പങ്കെടുത്തിരിക്കുന്നതുകൊണ്ട്, താനും അപ്രകാരം അവയിൽ പങ്കുകൊണ്ട്, മരണത്തിന്റെ പ്രഭാവമുള്ളവനെ, അതായത്, പിശാചിനെ മരണത്തിലൂടെ നശിപ്പിച്ച്,

ശുശ്രൂഷയിലെ വചനങ്ങൾ

ക്രിസ്തു സ്രഷ്ടാവ് മാത്രമാണെന്നും സൃഷ്ടിയല്ലെന്നും ചിലർ വാദിക്കുന്നു. എന്നാൽ ക്രിസ്തു സ്രഷ്ടാവും സൃഷ്ടിയുമാണെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു, കാരണം അവൻ ദൈവവും മനുഷ്യനുമാണ്. ദൈവമെന്ന നിലയിൽ ക്രിസ്തു സ്രഷ്ടാവാണ്, എന്നാൽ മനുഷ്യനെന്ന നിലയിൽ അവൻ ഒരു സൃഷ്ടിയാണ്. അവൻ ഒരു സൃഷ്ടിയല്ലായിരുന്നുവെങ്കിൽ അവന് എങ്ങനെ മാംസവും രക്തവും അസ്ഥികളും ഉണ്ടാകുമായിരുന്നു? ക്രിസ്തു ഒരു മനുഷ്യനായിത്തീർന്നില്ലേ? മാംസവും രക്തവും അസ്ഥികളുമുള്ള ഒരു ശരീരം അവൻ സ്വീകരിച്ചില്ലേ? തീർച്ചയായും അവൻ സ്വീകരിച്ചു. നമ്മുടെ ക്രിസ്തു ദൈവമാണ്, അവൻ എപ്പോഴും ദൈവമായിരുന്നു, എന്നും ദൈവമായിരിക്കുകയും ചെയ്യും. എന്നാൽ ജഡാവതാരത്തിലൂടെ അവൻ ഒരു മനുഷ്യനായിത്തീർന്നു. ഇല്ലായിരുന്നുവെങ്കിൽ അവനെ തടവിലാക്കുവാനോ വിചാരണ ചെയ്യുവാനോ ക്രൂശിക്കുവാനോ കഴിയുമായിരുന്നില്ല; നമ്മുടെ പാപങ്ങൾക്കായി ക്രൂശിൽ രക്തം ചൊരിയുവാനും അവന് കഴിയുമായിരുന്നില്ല. നമ്മുടെ ക്രിസ്തു ദൈവവും മനുഷ്യനുമാണെന്ന സത്യത്തിനായി കർത്താവിനെ സ്തുതിക്കാം! ദൈവമെന്ന നിലയിൽ ക്രിസ്തു നിത്യനാണ്, അവന് ജനിക്കേണ്ട ആവശ്യമില്ല. എന്നാൽ 1:15-ൽ അവൻ സകല സൃഷ്ടിയിലും ആദ്യജാതൻ എന്ന് വിളിക്കപ്പെടുന്നു. ജനനം ആവശ്യമുള്ള ഏതൊന്നും ഒരു സൃഷ്ടിയായിരിക്കണം, അത് സൃഷ്ടിയുടെ ഭാഗമായിരിക്കണം. ക്രിസ്തു മനുഷ്യനല്ലാതെ ദൈവം മാത്രമായിരുന്നുവെങ്കിൽ അവന് ജനിക്കുവാൻ കഴിയുമായിരുന്നില്ല, കാരണം ദൈവം അപരിമേയനായവനും നിത്യനും, തുടക്കമോ ഒടുക്കമോ ഇല്ലാത്തവനുമാണ്. എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ ക്രിസ്തു ജനിക്കേണ്ടതുണ്ടായിരുന്നു. ഹാലേലൂയ്യ, ക്രിസ്തു ഒരു മനുഷ്യനായി ജനിച്ചു!

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Christ Being Both God and Man

Bible Verses

Col 1:15 Who is the image of the invisible God, the Firstborn of all creation.
Heb 2:14 Since therefore the children have shared in blood and flesh, He also Himself in like manner partook of the same, that through death He might destroy him who has the might of death, that is, the devil.

Words of Ministry

Some insist that Christ is only the Creator, not a creature. But the Bible reveals that Christ is both the Creator and a creature, for He is both God and man. As God, Christ is the Creator, but as man, He is a creature. How could He have flesh, blood, and bones if He were not a creature? Did not Christ become a man? Did He not take on a body with flesh, blood, and bones? Certainly He did. Our Christ is God, has always been God, and always will be God. But through incarnation He became a man. Otherwise He could not have been arrested, tried, and crucified; and He could not have shed His blood on the cross for our sins. Praise the Lord for the truth that our Christ is both God and man! As God, Christ is eternal and did not need to be born. But in 1:15 He is called the firstborn of all creation. Anything that requires birth must be a creature, part of creation. If Christ were only God and not man, He could not have been born, for God is infinite and eternal, without beginning or ending. But as a man, Christ had to be born. Hallelujah, Christ was born as a man!

bottom of page