top of page

March 9, 2026

സർവവും-ഉൾക്കൊള്ളുന്ന ക്രിസ്തുവിന്റെ ദർശനം കാണുന്നത്

ബൈബിൾ വാക്യങ്ങൾ

ഫിലിപ്പിയർ 3:8 അത്രയുമല്ല എന്റെ കർത്താവായ ക്രിസ്തു യേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാൻ സകലവും നഷ്ടമെന്ന് എണ്ണുന്നു, ഞാൻ ക്രിസ്തുവിനെ നേടേണ്ടതിനും,

ശുശ്രൂഷയിലെ വചനങ്ങൾ

ക്രിസ്തുവിനെക്കുറിച്ചുള്ള ഈ ഗ്രാഹ്യം നിങ്ങളെ എങ്ങനെ പ്രായോഗികമായ രീതിയിൽ സഹായിക്കും എന്ന് ഒരുപക്ഷേ നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകാം. കൊലൊസ്സ്യരിലുള്ള ക്രിസ്തുവിന്റെ വെളിപാടിനാൽ നിങ്ങൾ മുപ്പതു ദിവസത്തേക്ക് വ്യാപൃതനാകുന്നുവെങ്കിൽ, നിങ്ങൾക്ക് വിപ്ലവാത്മകമായ മാറ്റം സംഭവിക്കുകയും, നിങ്ങൾ പുനഃസംരചിക്കപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യും. കൊലൊസ്സ്യരിലെ ഈ ദൂതുകളെ പ്രാർത്ഥിക്കുകയും അവയെ സംബന്ധിച്ച് കൂട്ടായ്മ ആചരിക്കുകയും ചെയ്യുവിൻ, അപ്പോൾ അത് നിങ്ങളിൽ എന്തുമാത്രം മാറ്റമുണ്ടാക്കുമെന്ന് നിങ്ങൾ കാണും. ക്രിസ്തുവിന്റെ സർവാത്മകതയുടെ ദർശനം നമ്മുടെ ആളത്തത്തിൽ സർവ്വത്ര വ്യാപിപ്പിക്കുമ്പോൾ അതൊരു വലിയ ഒരു വ്യത്യാസം വരുത്തുമെന്ന് എനിക്ക് സാക്ഷ്യപ്പെടുത്തുവാൻ കഴിയും; ...അത് കർത്താവിനെ സ്നേഹിക്കുവാൻ നിങ്ങളെ നിർബന്ധിക്കും. "കർത്താവായ യേശുവേ, നീ എല്ലാം ആയിരിക്കുന്നതിനാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. കർത്താവേ, എനിക്ക് എന്തെങ്കിലും ചെയ്യുവാൻ ക്ലേശിക്കുകയോ പരിശ്രമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. ഓ കർത്താവേ, നീ എനിക്ക് അത്രയേറെ ആകുന്നു. നീ ദൈവമാകുന്നു, നീ സകല സൃഷ്ടികളിലും ആദ്യജാതനാകുന്നു, നീ മരിച്ചവരിൽ നിന്ന് ആദ്യജാതനുമാകുന്നു." എന്ന് നിങ്ങൾ പറയും. കൊലൊസ്സ്യർ ലേഖനം മുപ്പതു ദിവസത്തേക്ക് പ്രാർഥന-വായന ചെയ്യുവാൻ ഞാൻ നിർദ്ദേശിക്കുന്നു. ഈ പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ക്രിസ്തുവിന്റെ എല്ലാ വശങ്ങളും നിങ്ങളുടെ ആളത്തത്തിൽ സാന്ദ്രീകരിക്കുന്നതുവരെ പ്രാർഥിക്കുക. നമുക്ക് ചട്ടങ്ങളോ ഉപദേശങ്ങളോ ആവശ്യമില്ല—നമുക്ക് സർവവും-ഉൾക്കൊള്ളുന്നവനായ ക്രിസ്തുവിനാൽ നിവേശിപ്പിക്കപ്പെടുകയും സാന്ദ്രീകരിക്കപ്പെടുകയും ചെയ്യേണ്ടതാണ് ആവശ്യം. ക്രിസ്തു നിങ്ങളിലേക്ക് നിവേശിപ്പിക്കപ്പെട്ടാൽ, ക്രിസ്തുവല്ലാത്തതെല്ലാം നിങ്ങൾ ഉപേക്ഷിക്കും, നിങ്ങളുടെ ആളത്തത്തിൽ തന്നെ നിങ്ങൾ ക്രിസ്തുവിനാൽ സംരചിക്കപ്പെടുകയും ചെയ്യും. മതം ആളുകൾക്ക് ഉപദേശങ്ങൾ നൽകുകയും എങ്ങനെ പെരുമാറണമെന്ന് അവരെ പഠിപ്പിക്കുകയും ചെയ്യുന്നു. നേരെമറിച്ച്, കൊലൊസ്സ്യർ പുസ്തകം സർവവും-ഉൾക്കൊള്ളുന്ന ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നു. ഈ ക്രിസ്തു നമ്മിലുണ്ട്, എന്നാൽ നാം അവനെ കാണുകയും, അവനെ അറിയുകയും, അവനാൽ നിറയപ്പെടുകയും, അവനാൽ സാന്ദ്രീകരിക്കപ്പെടുകയും, അവനോട് തികച്ചും ഒന്നായിത്തീരുകയും ചെയ്യണം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Seeing the Vision of the All-Inclusive Christ

Bible Verses

Phil 3:8 But moreover I also count all things to be loss on account of the excellency of the knowledge of Christ Jesus my Lord, on account of whom I have suffered the loss of all things and count them as refuse that I may gain Christ.

Words of Ministry

Perhaps you are wondering how this understanding of Christ can help you in a practical way. If for a period of thirty days you are occupied with the revelation of Christ in Colossians, you will be revolutionized, reconstituted, and transformed. Pray over these messages on Colossians and have fellowship concerning them, and you will see what a difference it will make in you. I can testify that it makes a tremendous difference when the vision of the all- inclusiveness of Christ pervades our being; ...it will constrain you to love the Lord. You will say, "Lord Jesus, I love You because You are everything. Lord, there is no need for me to struggle or strive to do anything. O Lord, You are so much to me. You are God, You are the firstborn of all creation, and You are the firstborn from among the dead." I suggest that you pray-read Colossians for thirty days. Pray until all the aspects of Christ revealed in this book saturate your being. We do not need regulations or teachings-we need to be infused and saturated with Christ as the all-inclusive One. If Christ is infused into you, you will drop everything that is not Christ, and you will be constituted with Christ in your very being. Religion gives people doctrines and teaches them how to behave. The book of Colossians, on the contrary, speaks of the all-inclusive Christ. This Christ is already in us, but we need to see Him, know Him, be filled with Him, be saturated with Him, and become absolutely one with Him.

bottom of page