March 15, 2026
ക്രിസ്തു തന്റെ ധനത്തിൽ അറുതിവരാത്തവനാകുന്നു
ബൈബിൾ വാക്യങ്ങൾ
കൊലൊ 1:27 അവരോടു ജാതികൾക്കിടയിലെ ഈ മർമത്തിന്റെ മഹിമാധനം എന്തെന്ന് അറിയിക്കുവാൻ ദൈവം ഇച്ഛിച്ചു, അത് മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നതുതന്നെ,
2 തിമൊ 4:22 കർത്താവ് നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടു കൂടെ ഇരിക്കട്ടെ.
ശുശ്രൂഷയിലെ വചനങ്ങൾ
നാം ഈ മഹത്വത്തെ കാണുന്നുവെങ്കിൽ, ആ മഹിമധനത്തെ വേണ്ടവിധം ഉരിയാടുവാൻ നമുക്ക് ഭാഷാപരിമിതി ഉണ്ടെങ്കിൽപ്പോലും നാം അതിനെ അറിയുവാൻ ഇടയാകും. ഈ ധനത്തിൽ ദിവ്യ ജീവനും, ദിവ്യസ്വഭാവവും, അഭിഷേകവും, സർവവും-ഉൾക്കൊള്ളുന്ന ആത്മാവും ഉൾപ്പെടുന്നു. നീതി, നീതീകരണം, വിശുദ്ധി, വിശുദ്ധീകരണം, രൂപാന്തരണം, തേജസ്സ്‌ക്കരണം, ആശ്വാസം, ദിവ്യ സാന്നിധ്യം എന്നിവയും ഈ ധനത്തിന്റെ മറ്റ് വശങ്ങളാണ്. മുഴുവൻ ധനത്തെയും ഒരു പട്ടികയിൽ ഉൾപ്പെടുത്തുക അസാധ്യമാണ്. അവ എണ്ണത്തിന് അപ്പുറമാണ്. നാം ദൈവത്തിന്റെ പുത്രന്മാരും അവകാശികളും, ക്രിസ്തുവിന്റെ കൂട്ടാളികളും, പുരോഹിതന്മാരും രാജാക്കന്മാരും ആയതുകൊണ്ട് നമുക്കുള്ളതായ മഹത്വത്തിന്റെ, നിസ്തുലമായ മഹത്വത്തിന്റെ ധനമാണിത്. മഹിമാധനത്തിന്റെ താക്കോൽ ക്രിസ്തു തന്നെയാണ്. ക്രിസ്തു കേവലം നമ്മുടെ ഇടയിൽ മാത്രമല്ല; അവൻ നമ്മുടെയുള്ളിലുമുണ്ട് എന്ന് കൊലൊ 1:27 സൂചിപ്പിക്കുന്നു. നമ്മെ സംബന്ധിച്ചിടത്തോളം ക്രിസ്തു വസ്തുനിഷ്ഠനായവൻ മാത്രമല്ല, നമ്മിൽ വസിക്കുന്ന വ്യക്തിനിഷ്ഠനായവൻ കൂടിയാണ്. ക്രിസ്തു നമ്മിൽ ഉൾവസിക്കുന്നത് എത്ര വലിയ മഹത്വമാണ്! ക്രിസ്തുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, ഈ മർമത്തിന്റെ മഹിമാധനം എന്തെന്ന് നാം അറിയുന്നു. അത്തരമൊരു മഹിമാധനത്തിലെ ഇനങ്ങളെ നമുക്ക് തീർക്കുവാനാവില്ല. നമ്മുടെ ഓഹരിയായ ഈ മഹിമാധനത്തിൽ ബൈബിളിലെ സകല അനുഗ്രഹങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഈ മഹത്വം ജാതികളുടെ ഇടയിലുള്ള മർമത്തിന്റെ മഹത്വമാണ്, ഈ മർമം നമ്മിലുള്ള ക്രിസ്തുവാണ്. നമുക്കുള്ളിൽ വസിക്കുന്ന ക്രിസ്തു എണ്ണമറ്റ ധനത്താൽ നിറഞ്ഞ മഹത്വമേറിയ മർമമാണ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Christ Being Inexhaustible in His Riches
Bible Verses
Col 1:27 To whom God willed to make known what are the riches of the glory of this mystery among the Gentiles, which is Christ in you, the hope of glory.
2 Tim 4:22 The Lord be with your spirit. Grace be with you.
Words of Ministry
If we see this glory, we shall also know the riches of the glory, even though we lack the language to utter these riches adequately. These riches include the divine life, the divine nature, the anointing, and the all-inclusive Spirit. Other aspects of the riches are righteousness, justification, holiness, sanctification, transformation, glorification, comfort, and the divine Presence. It is impossible to list all the riches. They are beyond counting. These are the riches of the unique glory, the glory that is ours because we are sons and heirs of God, partners of Christ, and priests and kings. The key to the riches of glory is Christ Himself. [Col.] 1:27 indicates that Christ is not merely among us; He is in us. To us Christ is not only the objective One, but also the subjective One dwelling in us. What a glory it is to be indwelt by Christ! As believers in Christ, we know the riches of the glory of this mystery. We cannot exhaust the items of the riches of such a glory. All the blessings in the Bible are included in the riches of this glory, which is our portion. This glory is the glory of the mystery among the nations, and this mystery is Christ in us. The Christ who dwells within us is the mystery full of glory, with countless riches.
