March 20, 2026
ഹൃദയങ്ങൾ ആശ്വസിപ്പിക്കപ്പെടുവാനായി പോരാടുന്നത്
ബൈബിൾ വാക്യങ്ങൾ
കൊലൊ 2:2 അവരുടെ ഹൃദയങ്ങൾക്ക് ആശ്വാസം ഉണ്ടാകേണ്ടതിനും, അവർ സ്നേഹത്തിൽ കൂട്ടിയിണയ്ക്കപ്പെട്ടും, ഗ്രാഹ്യത്തിന്റെ പൂർണ നിശ്ചയത്തിന്റെ സകല സമ്പത്തോളം, ക്രിസ്തു എന്ന ദൈവമർമത്തിന്റെ പൂർണ പരിജ്ഞാനത്തോളം എത്തുവാനുമായി, എത്ര വലിയ പോരാട്ടം എനിക്കുണ്ടെന്ന് നിങ്ങൾ അറിയുവാൻ ഞാൻ ഇച്ഛിക്കുന്നു.
എഫെ 5:29 ആരും തന്റെ സ്വന്തം ജഡത്തെ ഒരിക്കലും വെറുത്തിട്ടില്ല, ക്രിസ്തുവും സഭയോട് ചെയ്യുന്നതുപോലെ, അതിനെ പരിപോഷിപ്പിക്കുകയും പരിലാളിക്കുകയുമത്രേ ചെയ്യുന്നത്,
ശുശ്രൂഷയിലെ വചനങ്ങൾ
കൊലൊസ്സ്യർ ലേഖനത്തിൽ ഹൃദയം നിർണായകമായ പ്രാധാന്യമുള്ളതാണ്. ക്രിസ്തുവിനെ സംബന്ധിച്ച വെളിപാട് ലഭിക്കുന്നതിൽ ഹൃദയത്തിനുള്ള പ്രാധാന്യത്തെ പൗലോസ് ഇവിടെ ഊന്നിപ്പറയുന്നു. നമുക്ക് മറ്റുള്ളവരെ ക്രിസ്തുവിൽ പൂർണ്ണവളർച്ച എത്തിയവരായി നിർത്തണമെന്നുണ്ടെങ്കിൽ, അവരുടെ ഹൃദയങ്ങളുടെ അവസ്ഥയെക്കുറിച്ച് നാം കരുതലുള്ളവരായിരിക്കണമെന്ന് പൗലോസിന് അറിയാമായിരുന്നു. കൊലൊസ്സ്യയിലുള്ള സഭയിൽ യഹൂദ ചട്ടങ്ങളും അനുഷ്ഠാനങ്ങളും, ജാതീയ തത്ത്വചിന്തയും, യോഗാത്മകതയും, താപസവൃത്തിയും കടന്നുകൂടിയിരുന്നു. ഈ കാര്യങ്ങൾ വിശുദ്ധന്മാരെ സ്വാഭിപ്രായമുള്ളവരും, ഭിന്നാഭിപ്രായക്കാരും, അതൃപ്തരും ആക്കിത്തീർത്തു. അവ വിശുദ്ധന്മാരുടെ ഹൃദയങ്ങൾ മുറിപ്പെടുവാനും, തണുത്തുപോകുവാനും, ഭിന്നിക്കപ്പെടുവാനും, അന്യോന്യം വേർപെട്ടുപോകുവാനും കാരണമായി. അതുകൊണ്ട്, വിശുദ്ധന്മാരുടെ ഹൃദയങ്ങൾ ആശ്വസിപ്പിക്കപ്പെടുവാനും സ്നേഹത്തിൽ കൂട്ടിയിണയ്ക്കപ്പെടുവാനും വേണ്ടി പൗലൊസ് അവർക്കായി പോരാടി. ഈ വാക്യത്തിൽ ആശ്വാസം ഉണ്ടാകുക എന്നത് പരിലാളിക്കപ്പെടുക എന്നാണ് അർത്ഥമാക്കുന്നത്, അതായത് സ്നേഹപൂർവ്വം ഊഷ്മളതയുള്ളവരാക്കപ്പെടുക എന്നാണ്. ക്രിസ്തു തന്റെ സഭയെ പരിപോഷിപ്പിക്കുകയും പരിലാളിക്കുകയും ചെയ്യുന്നു എന്ന് എഫെസ്യർ 5:29 പറയുന്നു. പരിപോഷിപ്പിക്കുക എന്നാൽ ഭക്ഷിക്കുവാൻ നല്‌കുക എന്നാണ്, പരിലാളിക്കുക എന്നാൽ ഊഷ്മളതയുള്ളവരാക്കുക എന്നുമാണ്. കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാർക്ക് കർത്താവിന്റെ പരിലാളനം എത്രമാത്രം ആവശ്യമായിരുന്നു! അവരുടെ ഹൃദയങ്ങൾ ആശ്വസിക്കപ്പെടുന്നത്, ഊഷ്മളതയുള്ളവരാക്കപ്പെടുന്നത് ആവശ്യമായിരുന്നു. ഹൃദയങ്ങൾ സ്നേഹത്തിൽ കൂട്ടിയിണയ്ക്കപ്പെടുന്നതിനെക്കുറിച്ച് പൗലൊസ് സംസാരിക്കുന്നു. "സ്നേഹത്തിൽ കൂട്ടിയിണയ്ക്കപ്പെടുക" എന്ന വാക്കുകൾ ഏതോ തരത്തിലുള്ള വേർപാട് നടന്നുവെന്നും സ്നേഹം നഷ്ടപ്പെട്ടുവെന്നും സൂചിപ്പിക്കുന്നു. കടന്നുകൂടിയ വ്യത്യസ്ത അനുഷ്ഠാനങ്ങളും, ചട്ടങ്ങളും, തത്ത്വചിന്തകളും ഈ സ്നേഹത്തിന്റെ നഷ്ടത്തിനു കാരണമായി.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Struggling for the Hearts to be Comforted
Bible Verses
Col 2:2 That their hearts may be comforted, they being knit together in love and unto all the riches of the full assurance of understanding, unto the full knowledge of the mystery of God, Christ.
Eph 5:29 For no one ever hated his own flesh, but nourishes and cherishes it, even as Christ also the church,
Words of Ministry
In Colossians the heart is of crucial significance. Here Paul emphasizes the importance of the heart in receiving the revelation concerning Christ. Paul knew that if we would present others full-grown in Christ, we must be concerned about the condition of their hearts. The church in Colossae had been invaded by Jewish ordinances and observances and by pagan philosophy, mysticism, and asceticism. These things caused the saints to become opinionated, dissenting, and dissatisfied. They also caused the hearts of the saints to be hurt and to become cold, divided, and separated from one another. Therefore, Paul struggled on behalf of the saints that their hearts would be comforted and knit together in love. In this verse to be comforted means to be cherished, that is, to be lovingly warmed up. Ephesians 5:29 says that Christ nourishes and cherishes His church. To nourish is to feed, and to cherish is to make warm. How the saints in Colossae needed the Lord's cherishing! Their hearts needed to be comforted, to be warmed. Paul speaks of the hearts being knit together in love. The words "knit together in love" indicate that some kind of separation had taken place and that there had been a loss of love. The different observances, ordinances, and philosophies that had crept in had caused this loss of love.
