June 9, 2026
വിശ്വാസം പ്രത്യാശയല്ല
ബൈബിൾ വാക്യങ്ങൾ
1 യോഹ 5:4 ദൈവത്തിൽനിന്ന്, ജനിച്ചിരിക്കുന്നതെല്ലാം ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസംതന്നെ.
ശുശ്രൂഷയിലെ വചനങ്ങൾ
ഇനി വിശ്വാസം എന്തല്ല എന്ന് നാം ചോദിക്കേണ്ടതുണ്ട്. വിശ്വാസം പ്രത്യാശയല്ല. പ്രത്യാശയുള്ളവർക്ക് വിശ്വാസം ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. ജയിക്കുന്നതിനെക്കുറിച്ച് നിങ്ങൾ മറ്റുള്ളവരോട് സംസാരിക്കുകയും അവർ ജയിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്യുമ്പോൾ, "ഞാൻ ജയിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു" എന്ന് അവർ മറുപടി നൽകിയാൽ അവർക്ക് വിശ്വാസമില്ലെന്ന് നിങ്ങൾക്കറിയാം. ഇത് രക്ഷയെക്കുറിച്ച് ഒരാളോട് സംസാരിക്കുന്നത് പോലെയാണ്. താൻ രക്ഷിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു എന്ന് അവൻ നിങ്ങളോട് പറയുകയാണെങ്കിൽ, അവന് ഇതുവരെ വിശ്വാസം വന്നിട്ടില്ലെന്ന് നിങ്ങൾക്കറിയാം. കർത്താവ് തങ്ങളെ രക്ഷിക്കുമെന്ന് ചിലർ നിരന്തരം പ്രത്യാശിക്കുന്നു, കൂടാതെ കർത്താവ് തങ്ങളെ ജയിക്കുവാൻ സഹായിക്കുമെന്ന് അവർ നിരന്തരം പ്രത്യാശിക്കുന്നു. ചിലർ തങ്ങളെ ജയിക്കുവാൻ ഇടയാക്കേണ്ടതിന് കർത്താവിനോട് നിരന്തരം പ്രാർത്ഥിക്കുകയും ചോദിക്കുകയും ചെയ്യുന്നു. ചിലർ തങ്ങളെ ജയിക്കുവാൻ ഇടയാക്കേണ്ടതിന് കർത്താവിനായി നിരന്തരം കാത്തിരിക്കുന്നു. തങ്ങൾ സമർപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചിലർ പറയുന്നു, എങ്കിലും അത് ഫലിക്കുമോ എന്ന് കാണുവാൻ അവർ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇത് ഫലിക്കുമോ എന്ന് കാണുവാൻ അവർ കാത്തിരിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ഒരിക്കലും ഫലിക്കുകയില്ല, കാരണം വിശ്വാസം പ്രത്യാശയല്ല.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Faith Not Being Hope
Bible Verses
1 John 5:4 For everything that has been begotten of God overcomes the world; and this is the victory which has overcome the world — our faith.
Words of Ministry
Now we need to ask what faith is not. Faith is not hope. Those who have hope do not necessarily have faith. When you talk to others about overcoming and ask whether they have overcome, you know that they do not have faith if they answer, "I hope I will overcome." This is like talking to someone about salvation. If he tells you that he hopes to be saved, you know that he does not have the faith yet. Some people constantly hope that the Lord will save them, and they constantly hope that the Lord will help them overcome. Some people constantly pray and ask the Lord to make them overcome. Some people constantly wait for the Lord to make them overcome. Some people say that they have surrendered and believed, but they are still waiting to see whether it will work. If they want to wait and see whether this works, it will never work, because faith is not hope.
