top of page

June 24, 2026

വിശ്വാസത്തിന്റെ വേല, സ്നേഹത്തിന്റെ അധ്വാനം, പ്രത്യാശയുടെ സഹിഷ്ണുത (2)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 1:3 നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ, നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹത്തിന്റെ അധ്വാനവും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലുള്ള പ്രത്യാശയുടെ സഹിഷ്ണുതയും ഇടവിടാതെ ഓർക്കുന്നു.
റോമ 8:25 എന്നാൽ നാം കാണാത്തതിനുവേണ്ടി പ്രത്യാശിക്കുന്നു എങ്കിൽ, നാം സഹിഷ്ണുതയാൽ പ്രതീക്ഷയോടെ അതിനെ കാത്തിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 2] വിശ്വാസത്തിന്റെ വേലയിൽ നിന്നും സ്നേഹത്തിന്റെ അധ്വാനത്തിൽ നിന്നും നാം പ്രത്യാശയുടെ സഹിഷ്ണുതയിലേക്ക് മുന്നേറുന്നു. പ്രത്യാശ സഹിഷ്ണുതയുടെ ഉറവിടമാകുന്നു. മക്കൾക്കായി പരിപാലിക്കുന്നതിന് സഹിഷ്ണുത ആവശ്യമാണ് എന്ന് എല്ലാ അമ്മമാർക്കും അറിയാം. മക്കളെ വളർത്തുന്നതിലൂടെയുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും വഹിക്കുവാൻ ഒരു അമ്മയ്ക്ക് സഹിഷ്ണുത ആവശ്യമാണ്. സഭജീവിതത്തിലും കുടുംബജീവിതത്തിലും നമുക്കെല്ലാവർക്കും സഹിഷ്ണുത ആവശ്യമാണ്. നാം ആദ്യം വേല ചെയ്യുവാനും, പിന്നെ അധ്വാനിക്കുവാനും, ഒടുവിൽ സഹിഷ്ണുത കാണിക്കുവാനും പരിശീലിപ്പിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും വേണം. ഒരു അപ്പൊസ്തലൻ എന്നാൽ സഹിഷ്ണുത കാണിക്കുന്ന ഒരുവനാകുന്നു. അവന് സഹിഷ്ണുത ഉള്ളിടത്തോളം, അവൻ ഒരു അപ്പൊസ്തലനായിരിക്കുവാൻ യോഗ്യനാണ്. അപ്പൊസ്തലനായ പൗലോസിന്റെ സഹിഷ്ണുത നമുക്ക് 2 കൊരിന്ത്യരിൽ കാണുവാൻ കഴിയും. അങ്ങനെയുള്ള സഹിഷ്ണുത നമ്മുടെ വേലയുടെ ആണിക്കല്ലാകുന്നു. മൂപ്പന്മാരേ, സഹിഷ്ണുത എന്നത് മൂപ്പരത്തത്തിന്റെ ആണിക്കല്ലാകുന്നു. അതുപോലെതന്നെ, മറ്റുള്ളവരെ മേയ്ക്കുന്ന വേലയിലും സഹിഷ്ണുത നിർണായകമാണ്. വിശുദ്ധരെ മേയ്ക്കുന്നതിൽ നാം ജയംവരിക്കണമെങ്കിൽ എങ്കിൽ, നാം സഹിഷ്ണുത വ്യായാമം ചെയ്യണം. സഹിഷ്ണുതയിൽ ആസ്വാദനമല്ല, മറിച്ച് കഷ്ടാനുഭവം ഉൾപ്പെടുന്നു. മേയ്പ്പിൽ എപ്പോഴും ഒരു പരിധി വരെ കഷ്ടാനുഭവം ഉൾപ്പെടുന്നു. 1:3-ൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാശയുടെ സഹനത്തെക്കുറിച്ച് പൗലോസ് സംസാരിക്കുന്നു. ഈ സഹിഷ്ണുത കർത്താവിന്റെ വരവിലുള്ള പ്രത്യാശയിൽ നിന്ന്, അഥവാ വരുവാനിരിക്കുന്ന കർത്താവിലുള്ള പ്രത്യാശയിൽ നിന്നാണ് വരുന്നത്. സഹിഷ്ണുതയുടെ ഉറവിടം പ്രത്യാശയാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Work of Faith, Labor of Love and Endurance of Hope (2)

Bible Verses

1 Thes 1:3 Remembering unceasingly your work of faith and labor of love and endurance of hope in our Lord Jesus Christ, before our God and Father.
Rom 8:25 But if we hope for what we do not see, we eagerly await it through endurance.

Words of Ministry

[Part 2 of 2] From the work of faith and the labor of love we go on to the endurance of hope. Hope is the source of endurance. All mothers know that caring for children requires endurance. It takes endurance for a mother to bear all the troubles that come with raising children. In the church life as well as in the family life we all need endurance. We must be trained, educated, first to work, then to labor, and eventually to endure. An apostle is one who endures. As long as he has endurance, he is qualified to be an apostle. In 2 Corinthians we can see the endurance of the Apostle Paul. Such endurance is the topstone of our work. Elders, endurance is the topstone of the eldership. Likewise, in the work of shepherding others, endurance is crucial. If we would be successful in shepherding the saints, we must exercise endurance. Endurance involves suffering, not enjoyment. Shepherding always involves an amount of suffering. In 1:3 Paul speaks of the endurance of hope of our Lord Jesus Christ. This endurance comes from the hope in the Lord's coming, or from the hope in the coming Lord. Hope is the source of endurance.

bottom of page