top of page

June 27, 2026

അപ്പൊസ്തലന്മാരുടെയും കർത്താവിന്റെയും അനുകാരികൾ

ബൈബിൾ വാക്യങ്ങൾ

1 തെസ്സ. 1:6 നിങ്ങളോ വളരെ ക്ലേശത്തിൽ, പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടുകൂടെ വചനം സ്വീകരിച്ചിട്ട്, ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികൾ ആയിത്തീർന്നു,
വാ. 7 അങ്ങനെ മക്കെദോന്യയിലും അഖായയിലും, വിശ്വസിക്കുന്ന എല്ലാവർക്കും നിങ്ങൾ ഒരു മാതൃകയായിത്തീർന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

പ്രസംഗകർ സുവിശേഷത്തിന് മാതൃകയായിരുന്നതുകൊണ്ട്, വിശ്വാസികൾ അവരുടെ അനുകാരികളായിത്തീർന്നു. ഇത് പിന്നീട് കർത്താവിനെ തങ്ങളുടെ മാതൃകയായി സ്വീകരിച്ചുകൊണ്ട് അവനെ പിന്തുടരുവാൻ വിശ്വാസികളെ നയിച്ചു (മത്താ. 11:29). പുതിയ വിശ്വാസികൾ എന്ന നിലയിൽ തെസ്സലൊനീക്യർ ആദ്യം അപ്പൊസ്തലന്മാരുടെ അനുകാരികളായിത്തീരുകയും, പിന്നീട് അവർ കർത്താവിന്റെ അനുകാരികളായിത്തീരുകയും ചെയ്തു. മറ്റുള്ളവർക്ക് നാം ഒരു ദൃഷ്ടാന്തം, ഒരു മാതൃകയായിരിക്കണം എന്ന് ഇത് സൂചിപ്പിക്കുന്നു. വിശ്വാസികൾ കർത്താവിനെയല്ല ആദ്യം കാണുന്നത്; അവർ നമ്മെയാണ് ആദ്യം കാണുന്നത്. നാം ശരിയായ ഒരു മാതൃകയല്ലെങ്കിൽ, മറ്റുള്ളവർക്ക് കർത്താവിനെ കാണുക ബുദ്ധിമുട്ടായിരിക്കും. നാം കർത്താവിന്റെ പ്രതിനിധികൾ ആയതുകൊണ്ട്, നാം ശരിയായ ഒരു മാതൃകയായിരിക്കണം. അപ്പോൾ മറ്റുള്ളവർക്ക് നമ്മെ അനുകരിച്ചുകൊണ്ട് കർത്താവിനെ അനുകരിക്കുവാൻ കഴിയും. ഇതിനർത്ഥം നമ്മിലൂടെ അവർ അവനെ അനുകരിക്കുന്നു എന്നാണ്. 7, 8 വാക്യങ്ങളിൽ പൗലോസ് പറയുന്നു, "അങ്ങനെ മക്കെദോന്യയിലും അഖായയിലും, വിശ്വസിക്കുന്ന എല്ലാവർക്കും നിങ്ങൾ ഒരു മാതൃകയായിത്തീർന്നു. നിങ്ങളിൽ നിന്ന് കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നു; മക്കെദോന്യയിലും അഖായയിലും മാത്രമല്ല, എല്ലായിടത്തും ദൈവത്തോടുള്ള നിങ്ങളുടെ വിശ്വാസം പുറപ്പെട്ടുചെന്നു, അതുകൊണ്ട് ഞങ്ങൾക്ക് ഒന്നും പറയേണ്ട ആവശ്യമില്ല." അപ്പൊസ്തലന്മാരുടെ അനുകാരികൾ മറ്റെല്ലാ വിശ്വാസികൾക്കും ഒരു മാതൃകയായിത്തീർന്നു എന്ന് നാം ഇവിടെ കാണുന്നു. അവർ ആ മാതൃകയെ അനുകരിച്ചു, പിന്നീട് അവർ റോമൻ പ്രവിശ്യകളായ മക്കെദോന്യയിലെയും അഖായയിലെയും വിശ്വാസികൾക്ക് ഒരു മാതൃകയായിത്തീർന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Imitators of the Apostles and the Lord

Bible Verses

1 Thes 1:6 And you became imitators of us and of the Lord, having received the word in much affliction with joy of the Holy Spirit,
v. 7 So that you became a pattern to all those who believe in Macedonia and in Achaia.

Words of Ministry

Since the preachers were the model of the gospel, the believers became their imitators. This then led the believers to follow the Lord, taking Him as their model (Matt. 11:29). First the Thessalonians as new believers became imitators of the apostles, and then they became imitators of the Lord. This indicates that we need to be a pattern, a model, for others. The believers do not see the Lord first; they see us first. If we are not a proper pattern or model, it will be difficult for others to see the Lord. Because we are the Lord's representatives, we need to be a proper pattern. Then others can imitate the Lord by imitating us. This means that through us they imitate Him. In verses 7 and 8 Paul says, "So that you became a pattern to all those who believe in Macedonia and in Achaia. For from you the word of the Lord has sounded out, not only in Macedonia and Achaia, but in every place your faith toward God has gone out, so that we have no need to speak anything." Here we see that the imitators of the apostles became a pattern to all other believers. They imitated the pattern and then they became a pattern to the believers in the Roman provinces of Macedonia and Achaia.

bottom of page