July 12, 2026
വിശ്വാസം എന്നത് വചനം സ്വീകരിക്കുന്നതും പ്രഖ്യാപിക്കുന്നതുമാണ്
ബൈബിൾ വാക്യങ്ങൾ
1 തെസ്സ 1:5 ഞങ്ങളുടെ സുവിശേഷം വചനത്തിൽ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും അധികം നിശ്ചയത്തിലുമത്രേ നിങ്ങളുടെ അടുക്കൽ വന്നത്,...
വാ. 6 നിങ്ങളോ വളരെ ക്ലേശത്തിൽ, പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടുകൂടെ വചനം സ്വീകരിച്ചിട്ട്, ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികൾ ആയിത്തീർന്നു,
വാ. 8 നിങ്ങളിൽ നിന്ന് കർത്താവിന്റെ വചനം മുഴങ്ങിച്ചെന്നു;... എല്ലായിടത്തും ദൈവത്തോടുള്ള നിങ്ങളുടെ വിശ്വാസം പുറപ്പെട്ടുചെന്നു...
ശുശ്രൂഷയിലെ വചനങ്ങൾ
വിശ്വാസം എന്താണെന്ന് പറയുക എന്നത് വളരെ പ്രയാസകരമാണ്. എങ്കിലും, ഈ വാക്യങ്ങളെ ശ്രദ്ധയോടെ പരിഗണിക്കുന്നതിലൂടെ, വിശ്വാസത്തെക്കുറിച്ച് നമുക്ക് ശരിയായൊരു ധാരണ ഉണ്ടാകുവാൻ കഴിയും. ഒന്നാമതായി, വിശ്വാസം എന്നത് വചനം നമുക്ക് പ്രസംഗിക്കപ്പെടുന്ന ഒരു കാര്യമാണ്. അടുത്തതായി, വചനം നാം സ്വീകരിക്കുന്നതും അതിനെ നാം പ്രഖ്യാപിക്കുന്നതും വിശ്വാസത്തിൽ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള വചനമാണ് വിശ്വാസം. സുവിശേഷത്തിന്റെ വചനം പ്രസംഗിക്കപ്പെടുകയും, സ്വീകരിക്കപ്പെടുകയും, പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. ഈ രീതിയിൽ വചനം നമ്മിൽ വിശ്വാസമായിത്തീരുന്നു. പ്രസംഗകന്റെ സംസാരത്തിൽ, വചനം സുവിശേഷമാണ്. എന്നാൽ നാം വചനം സ്വീകരിക്കുമ്പോൾ, പ്രത്യേകിച്ച് നാം വചനം പ്രഖ്യാപിക്കുമ്പോൾ, അത് നമ്മിൽ വിശ്വാസമായിത്തീരുന്നു. ഒരു സുവിശേഷ പ്രസംഗകൻ ഒരു അവിശ്വാസിയോട് മനുഷ്യന്റെ വീഴ്ചയെക്കുറിച്ചും ദൈവത്തിന്റെ രക്ഷയെക്കുറിച്ചും സംസാരിക്കുന്നു എന്ന് വിചാരിക്കുക. സുവിശേഷം പ്രസംഗിക്കുന്നവൻ അവിശ്വാസിയോട്, ക്രിസ്തുവിൽ ദൈവം ജഡാവതാരം ചെയ്തുവെന്നും, അവൻ നമ്മുടെ പാപങ്ങൾക്കായി ക്രൂശുമരണം വരിച്ചുവെന്നും, അവൻ മരിച്ചവരുടെ ഇടയിൽ നിന്ന് പുനരുത്ഥാനം ചെയ്തുവെന്നും, നമ്മിൽ ഉൾവസിക്കേണ്ടതിന് അവൻ ജീവൻ-നൽകുന്ന ആത്മാവായിത്തീർന്നിരിക്കുന്നുവെന്നും പറയുന്നു. ഈ അവിശ്വാസി സുവിശേഷത്തിന്റെ വചനം സ്വീകരിക്കുകയും അതിനെ പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ, അത് വിശ്വാസമായിത്തീരുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Faith is Accepting and Declaring the Word
Bible Verses
1 Thes 1:5 For our gospel did not come to you in word only, but also in power and in the Holy Spirit... v. 6 And you became imitators of us and of the Lord, having received the word in much affliction with joy of the Holy Spirit,
v. 8 For from you the word of the Lord has sounded out...your faith toward God has gone out...
Words of Ministry
It is very difficult to say what faith is. However, by considering these verses carefully, we can have a proper understanding of faith. First, faith is a matter of having the word preached to us. Next, faith includes our accepting of the word and our sounding it out. This kind of word is faith. The word of the gospel is preached, accepted, and declared. In this way the word becomes faith within us. In the speaking of the preacher, the word is the gospel. But when we accept the word, and especially when we sound out the word, it becomes faith within us. Suppose a preacher of the gospel speaks to an unbeliever concerning man's fall and God's salvation. The one who preaches the gospel tells the unbeliever that in Christ God was incarnate, that He was crucified for our sins, that He was resurrected from among the dead, and that He has become the life-giving Spirit in order to dwell in us. When this unbeliever receives the word of the gospel and declares it, it becomes faith.
