top of page

July 13, 2026

ത്രിയേക ദൈവം സുവിശേഷത്തിന്റെ ഉള്ളടക്കമായിരിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 1:4 സഹോദരന്മാരേ, ദൈവത്തിന്റെ പ്രിയരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ;
വാ. 5 ഞങ്ങളുടെ സുവിശേഷം വചനത്തിൽ മാത്രമല്ല, ശക്തിയിലും പരിശുദ്ധാത്മാവിലും അധികം നിശ്ചയത്തിലുമത്രേ നിങ്ങളുടെ അടുക്കൽ വന്നത്, നിങ്ങൾ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എത്തരത്തിലുള്ള മനുഷ്യരായിരുന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ.
വാ. 6 നിങ്ങളോ വളരെ ക്ലേശത്തിൽ, പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടുകൂടെ വചനം സ്വീകരിച്ചിട്ട്, ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികൾ ആയിത്തീർന്നു,
വാ. 10 അവൻ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ച അവന്റെ പുത്രനെ, വരുവാനുള്ള ക്രോധത്തിൽ നിന്ന് നമ്മെ വിടുവിക്കുന്ന യേശുവിനെ, സ്വർഗത്തിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്നും അറിയിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

പൗലോസ് പ്രസംഗിച്ച വചനത്തിന്റെ, അതായത് സുവിശേഷത്തിന്റെ ഉള്ളടക്കം നാം ഇപ്പോൾ പഠിക്കേണ്ടതുണ്ട്. പൗലോസ് പ്രസംഗിച്ചത് ത്രിയേക ദൈവത്തെക്കുറിച്ചാണ് എന്നതിൽ യാതൊരു സംശയവുമില്ല. 4-ാം വാക്യത്തിൽ അവൻ പറയുന്നു, "സഹോദരന്മാരെ, ദൈവത്തിന്റെ പ്രിയരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ." തിരഞ്ഞെടുപ്പ് എന്നത് പൂർവകാല നിത്യതയിൽ പിതാവിന്റെ വേലയെ സൂചിപ്പിക്കുന്നു. അപ്പോഴാണ് ദൈവം നമ്മെ തിരഞ്ഞെടുത്തത്. 10-ാം വാക്യത്തിൽ നമ്മെ വിടുവിക്കുന്നവൻ എന്ന നിലയിൽ പുത്രനെക്കുറിച്ച് പൗലോസ് സംസാരിക്കുന്നു. പുത്രനാണ് രക്ഷകൻ, വിടുവിക്കുന്നവൻ. 5-ാം വാക്യത്തിൽ പൗലോസ് പറയുന്നത് അവർ പ്രസംഗിച്ച സുവിശേഷം ശക്തിയിലും പരിശുദ്ധാത്മാവിലുമാണ് വന്നത് എന്നാണ്; 6-ാം വാക്യത്തിൽ തെസ്സലൊനീക്യർ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടുകൂടെ വചനത്തെ സ്വീകരിച്ചു എന്ന് നാം കാണുന്നു. സുവിശേഷം പരിശുദ്ധാത്മാവിൽ പ്രസംഗിക്കപ്പെട്ടു എന്നത് ദൈവത്തിന്റെ കാര്യങ്ങളെ നമ്മിലേക്ക് പ്രസരണം ചെയ്യുന്നവൻ ആത്മാവാകുന്നു എന്ന് സൂചിപ്പിക്കുന്നു. അങ്ങനെ, പിതാവായ ദൈവം നമ്മെ തിരഞ്ഞെടുത്തു, പുത്രനായ ദൈവം നമ്മെ വിടുവിക്കുവാൻ വീണ്ടെടുപ്പ് നിവർത്തിച്ചു, ആത്മാവായ ദൈവം എല്ലാ ദിവ്യ കാര്യങ്ങളെയും നമ്മിലേക്ക് പ്രസരണം ചെയ്യുന്നു. ഇതാണ് പൗലോസ് സുവിശേഷമായി പ്രസംഗിച്ച വചനത്തിന്റെ ഉള്ളടക്കം. ത്രിയേക ദൈവം വചനത്തിൽ ദേഹരൂപമായിരിക്കുന്നു എന്ന് ഞാൻ പറയുന്നതിനുള്ള കാരണം ഇതാകുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Triune God Being the Content of the Gospel

Bible Verses

1 Thes 1:4 Knowing, brothers, beloved of God, your selection;
v. 5 For our gospel did not come to you in word only, but also in power and in the Holy Spirit and in much assurance, even as you know what kind of men we were among you for your sake.
v. 6 And you became imitators of us and of the Lord, having received the word in much affliction with joy of the Holy Spirit,
v. 10 And await His Son from the heavens, whom He raised from the dead, Jesus, who delivers us from the wrath which is coming.

Words of Ministry

Now we need to study the content of the word, the gospel, preached by Paul. No doubt, Paul preached the Triune God. In verse 4 he says, "Knowing, brothers beloved by God, your selection." Selection refers to the Father's work in eternity past. That was when God selected us. In verse 10 Paul speaks about the Son as the One who delivers us. The Son is the Savior, the Deliverer. In verse 5 Paul says that the gospel they preached came in power and in the Holy Spirit; and in verse 6 we see that the Thessalonians accepted the word with joy of the Holy Spirit. The fact that the gospel was preached in the Holy Spirit indicates that the Spirit is the One who transmits the things of God into us. Thus, God the Father selected us, God the Son accomplished redemption to deliver us, and God the Spirit transmits all the divine things to us. This is the content of the word preached by Paul as the gospel. This is the reason I say that the Triune God is embodied in the word.

bottom of page