top of page

July 18, 2026

കർത്താവായ യേശുക്രിസ്തുവിലുള്ള സഭ

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 1:1 ...പിതാവായ ദൈവത്തിലും കർത്താവായ യേശു ക്രിസ്തുവിലുമുള്ള തെസ്സലൊനീക്യരുടെ സഭയ്ക്ക്: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടായിരിക്കട്ട.
2 കൊരി 5:17 അതുകൊണ്ട് ഒരുവൻ ക്രിസ്തുവിലാണെങ്കിൽ, അവൻ പുതിയ സൃഷ്ടി ആകുന്നു. പഴയവ നീങ്ങിപ്പോയി, ഇതാ, അവ പുതുതായിത്തീർന്നിരിക്കുന്നു.
റോമ 12:5 പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും,... ആകുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ഇനി സഭ കർത്താവായ യേശുക്രിസ്തുവിൽ ആയിരിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് നമുക്ക് തുടർന്ന് പരിഗണിക്കാം. ക്രിസ്തുവിൽ ആയിരിക്കുക എന്നത് ഒരു വലിയ കാര്യമാണ്. ക്രിസ്തുവിൽ ആയിരിക്കുക എന്നുവെച്ചാൽ അവിടെ പാപമോ, ജഡമോ, സ്വയമോ, സ്വാഭാവിക ജീവനോ, പഴയ സൃഷ്ടിയോ, മരണമോ, സാത്താനോ ഇല്ല എന്നാണ് അർത്ഥം. നാം ക്രിസ്തുവിൽ ആണെങ്കിൽ, പ്രതിലോമപരമായ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൽ ആയിരിക്കുന്നവർക്ക് ദൈവമല്ലാത്ത മറ്റെല്ലാം അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൽ എന്തെല്ലാം അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു എന്നത് നാം തിരിച്ചറിഞ്ഞാൽ, സഭകൾ എന്ന് വിളിക്കപ്പെടുന്നവ ചില പേരുകളാൽ തങ്ങളെ അടയാളപ്പെടുത്തുന്നത് ലജ്ജാകരമാണ് എന്ന് നാം മനസ്സിലാക്കും. ഉദാഹരണത്തിന്, ചൈനയിൽ അമേരിക്കൻ പ്രെസ്ബിറ്റീരിയൻ സഭ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ഉണ്ടായിരുന്നു. അടുത്ത കാലത്ത് തെക്കൻ കാലിഫോർണിയയിൽ "ദി ഓറഞ്ച് കൗണ്ടി ചൈനീസ് തായ്‌വാനീസ് സഭ" എന്ന് എഴുതിയ ഒരു ബോർഡ് ഞാൻ കാണുകയുണ്ടായി. സഭയിൽ അങ്ങനെയുള്ള യാതൊരു പേരുകൾക്കോ നിയോഗങ്ങൾക്കോ സ്ഥാനമില്ല. ഇങ്ങനെയുള്ള ഒരു പേര് സ്വീകരിക്കുന്നവർ, തങ്ങൾ കർത്താവായ യേശുക്രിസ്തുവിലുള്ള സഭയല്ല എന്ന് അങ്ങനെ ചെയ്യുന്നതിലൂടെ സൂചിപ്പിക്കുന്നു. അവർക്ക് ഒരു പേരുണ്ട് എന്ന വസ്തുത, അവർക്കിടയിലെ പല കാര്യങ്ങളും അവസാനിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനെ സൂചിപ്പിക്കുന്നു. സഭ കർത്താവായ യേശുക്രിസ്തുവിലാണ്. സഭയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ എല്ലാം, പ്രതിലോമപരമായ എല്ലാം, പഴയ സൃഷ്ടിയുടെ എല്ലാം അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ഇതിനർത്ഥം സഭയിൽ ചൈനക്കാരോ അമേരിക്കക്കാരോ, ജപ്പാൻകാരോ കൊറിയക്കാരോ, ഫ്രഞ്ചുകാരോ ജർമ്മൻകാരോ ഇല്ല എന്നാണ്. സഭയിൽ കർത്താവായ യേശുക്രിസ്തുവിന് മാത്രമേ സ്ഥാനമുള്ളൂ. സഭ കർത്താവായ യേശുക്രിസ്തുവിൽ ആയിരിക്കുന്നതിന്റെ പ്രാധാന്യം ഇതാണ്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Church in the Lord Jesus Christ

Bible Verses

1 Thes 1:1 ...the church of the Thessalonians in God the Father and the Lord Jesus Christ: Grace to you and peace.
2 Cor 5:17 So then if anyone is in Christ, he is a new creation. The old things have passed away; behold, they have become new.
Rom 12:5 So we who are many are one body in Christ...

Words of Ministry

Now let us go on to consider what it means for the church to be in the Lord Jesus Christ. It is a great matter to be in Christ. To be in Christ means that there is no sin, flesh, self, natural life, old creation, death, or Satan. If we are in Christ, everything negative has been terminated. For those who are in Christ everything other than God has been terminated. If we realize what has been terminated in Christ, we shall know that it is shameful for so-called churches to designate themselves by certain names. For example, in China there was a group called the American Presbyterian Church. Recently in southern California I saw a sign which read "The Orange County Chinese Taiwanese Church." There is no room for any such names or designations in the church. Those who take a name such as these indicate by doing so that they are not the church in the Lord Jesus Christ. The fact that they have a name indicates that many things among them have not been terminated. The church is in the Lord Jesus Christ. This implies that with respect to the church everything natural, everything negative, everything of the old creation, has been terminated. This means that in the church there are no Chinese or Americans, no Japanese or Koreans, no French or Germans. In the church there is room only for Jesus Christ the Lord. This is the significance of the church being in the Lord Jesus Christ.

bottom of page