July 23, 2026
മനുഷ്യരിൽ നിന്ന് മഹത്വം അന്വേഷിക്കുന്ന കെണി
ബൈബിൾ വാക്യങ്ങൾ
1 തെസ്സ 2:5 നിങ്ങൾ അറിയുംപോലെ, മുഖസ്തുതിയോടും ദ്രവ്യാഗ്രഹത്തിനായുള്ള ഉപായത്തോടുംകൂടെ ഞങ്ങൾ ഒരിക്കലും കാണപ്പെട്ടിട്ടില്ല; ദൈവം സാക്ഷി.
വാ. 6 ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന ഞങ്ങളുടെ അധികാരത്തിൽ നിൽക്കുവാൻ ഞങ്ങൾക്കു കഴിയുമായിരുന്നെങ്കിലും, ഞങ്ങൾ മനുഷ്യരിൽ നിന്ന്, നിങ്ങളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ, മഹത്വം അന്വേഷിച്ചില്ല.
ശുശ്രൂഷയിലെ വചനങ്ങൾ
മനുഷ്യരിൽ നിന്ന് മഹത്വം അന്വേഷിക്കുക എന്നത് ഓരോ ക്രിസ്തീയ വേലക്കാരനും ഒരു യഥാർത്ഥ പരീക്ഷയാണ്. പലരും ഈ കാര്യത്താൽ വിഴുങ്ങപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രത്യക്ഷത്തിൽ മനുഷ്യരിൽ നിന്ന് മഹത്വം അന്വേഷിക്കുന്നത് അത്യാഗ്രഹം പോലെ തിന്മയായ ഒന്നല്ല. എങ്കിലും, അത് കൂടുതൽ വഞ്ചനാപരമാണ്. പ്രധാന ദൂതന്റെ വീഴ്ച മഹത്വം അന്വേഷിച്ചതുകൊണ്ടായിരുന്നു. തന്റെ മഹത്വം-അന്വേഷണം കാരണമാണ് അവൻ ദൈവത്തിന്റെ പ്രതിയോഗിയായി തീർന്നത്. വളരെ ഉന്നതമായ സ്ഥാനമുള്ള ഒരു പ്രധാന ദൂതനായിരുന്നിട്ടും, അവൻ എപ്പോഴും മഹത്വം അന്വേഷിക്കുകയായിരുന്നു. അതായിരുന്നു അവന്റെ വീഴ്ചയുടെ കാരണം. പുതിയ നിയമപ്രകാരം, മനുഷ്യരിൽ നിന്ന് മഹത്വം അന്വേഷിക്കുന്ന ഏതൊരാളും സാത്താന്റെ അനുയായിയാണ്. മഹത്വം അന്വേഷിക്കുന്നത് ക്രിസ്തീയ വേലക്കാരെ കുടുക്കുവാനായി സാത്താൻ വിരിച്ച ഒരു കെണിയാണ്. ആകയാൽ, എല്ലാ ക്രിസ്തീയ വേലക്കാരും മഹത്വം-അന്വേഷിക്കുന്ന കെണിയെ ഒഴിവാക്കുവാൻ പഠിക്കുക എന്നത് വളരെ പ്രധാനമാണ്. എങ്കിലും, അധികമാരും ഈ കെണിയിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. നാം എത്രത്തോളം കർത്താവിനാൽ ഉപയോഗിക്കപ്പെടും എന്നും നമ്മുടെ ഉപയുക്തത എത്രത്തോളം നീണ്ടുനിൽക്കും എന്നും ഉള്ളത് നാം മനുഷ്യരിൽ നിന്ന് മഹത്വം അന്വേഷിക്കുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നാം മഹത്വം അന്വേഷിക്കുകയാണെങ്കിൽ, കർത്താവിന്റെ കയ്യിൽ നമ്മുടെ ഉപയുക്തത അവസാനിച്ചുകഴിഞ്ഞു. സ്വയത്തിനുവേണ്ടിയുള്ള മഹത്വം അന്വേഷണം എപ്പോഴും ഒരുവന്റെ ഉപയുക്തതയെ കൊല്ലുന്നു. ആകയാൽ, നാം എല്ലാവരും, പ്രത്യേകിച്ച് ചെറുപ്പക്കാർ, കർത്താവിന്റെ വേലയിൽ ഒരിക്കലും മഹത്വം അന്വേഷിക്കരുത് എന്ന് മുന്നറിയിപ്പ് ലഭിച്ചവരായിരിക്കാം.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Trap of Seeking Glory from Men
Bible Verses
1 Thes 2:5 For neither were we found at any time with flattering speech, even as you know, nor with a pretext for covetousness; God is witness.
v. 6 Nor did we seek glory from men, neither from you nor from others, though we could have stood on our authority as apostles of Christ.
Words of Ministry
To seek glory of men is a real temptation to every Christian worker. Many have been devoured and spoiled by this matter. Apparently seeking glory from men is not as evil as covetousness. However, it is more subtle. The fall of the archangel was due to the seeking of glory. He became God's adversary because of his glory-seeking. Even though he was a leading angel with a very high position, he was still seeking glory. That was the cause of his fall. According to the New Testament, anyone who seeks glory of men is a follower of Satan. The seeking of glory is a trap spread by Satan to snare Christian workers. Therefore, it is very important that all Christian workers learn to avoid the snare of glory-seeking. However, not many have escaped this trap. How much we shall be used by the Lord and how long our usefulness will last depends on whether we seek glory of men. If we seek glory, our usefulness in the hand of the Lord is finished. The seeking of glory for the self always kills one's usefulness. Therefore, may we all, especially the young, be warned never to seek glory in the Lord's work.
