top of page

July 25, 2026

പാലൂട്ടുന്ന അമ്മ

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 2:6 ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്ന ഞങ്ങളുടെ അധികാരത്തിൽ നിൽക്കുവാൻ ഞങ്ങൾക്കു കഴിയുമായിരുന്നെങ്കിലും, ഞങ്ങൾ മനുഷ്യരിൽ നിന്ന്, നിങ്ങളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ, മഹത്വം അന്വേഷിച്ചില്ല.
വാ. 7 എന്നാൽ പാലൂട്ടുന്ന അമ്മ തന്റെ സ്വന്തം മക്കളെ പരിലാളിക്കുന്നതുപോലെ, ഞങ്ങൾ നിങ്ങളുടെ മധ്യേ സൗമ്യതയുള്ളവരായിരുന്നു.
വാ. 8 നിങ്ങളെക്കുറിച്ച് ഇപ്രകാരം വാഞ്ഛിച്ചുകൊണ്ട്, നിങ്ങൾ ഞങ്ങൾക്കു പ്രിയരായിത്തീർന്നതിനാൽ, ഞങ്ങൾ ദൈവത്തിന്റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ സ്വന്തം ദേഹികളും കൂടി നിങ്ങൾക്കു പകർന്നുനൽകുവാൻ പ്രസാദിച്ചിരുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

പൗലൊസ് ഒരു സഹോദരനായിരുന്നുവെങ്കിലും, അവൻ തന്നെത്തന്നെ പാലൂട്ടുന്ന ഒരു അമ്മയായി കരുതി. തീർച്ചയായും, അവന് സ്ഥാനത്തെക്കുറിച്ചോ, മാനത്തെക്കുറിച്ചോ, അധികാരത്തെക്കുറിച്ചോ ഉള്ള ചിന്തയില്ലായിരുന്നു. പാലൂട്ടുന്ന ഒരു അമ്മയായിരിക്കുക എന്ന ചിന്ത മാനത്തെക്കുറിച്ചോ സ്ഥാനത്തെക്കുറിച്ചോ ഉള്ള ചിന്തയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. എന്ത് പദവിയോ, മാനമോ, അധികാരമോ ആണ് അവൾക്കുള്ളത്? അവളുടെ മക്കളെ പരിപോഷിപ്പിക്കുകയും പരിലാളിക്കുകയും ചെയ്യുന്നതിലും, അവരെ ആർദ്രമായ രീതിയിൽ കരുതുന്നതിലുമാണ് അവളുടെ മാനം അടങ്ങിയിരിക്കുന്നത്. പരിലാളിക്കുക എന്ന വാക്ക് മനോഹരമാണ്, അങ്ങേയറ്റം ആർദ്രതയുള്ള ഒരു വാക്കാണത്. പൗലൊസ് തന്നെത്തന്നെ കേവലം സേവിക്കുന്ന ഒരുവനായിട്ടല്ല, പരിലാളിക്കുന്ന ഒരുവനായിട്ടാണ് കരുതിയത്. അവൻ തീർച്ചയായും വിശ്വാസികളെ നിയന്ത്രിച്ചില്ല. അവൻ കേവലം അവരെ സേവിക്കുകയുമല്ലായിരുന്നു. മറിച്ച്, അവൻ അവരെ പരിലാളിച്ചു. അവർക്കുവേണ്ടിയുള്ള അവന്റെ പരിചരണം ആർദ്രതകൊണ്ട് നിറഞ്ഞതായിരുന്നു. [വാക്യം 8 ലെ] വാഞ്ഛ എന്ന വാക്ക്, പാലൂട്ടുന്ന ഒരു അമ്മ താൻ പരിപോഷിപ്പിക്കുകയും പരിലാളിക്കുകയും ചെയ്യുന്ന തന്റെ കുട്ടിയോട് വാത്സല്യപൂർവം താത്പര്യമുള്ളതുപോലെ, വാത്സല്യപൂർവം പ്രിയമുള്ളവരായിരിക്കുക, വാത്സല്യപൂർവം വാഞ്ഛയുള്ളവരായിരിക്കുക എന്നതിനെ സൂചിപ്പിക്കുന്നു. അപ്പൊസ്തലന്മാർ പുതിയ വിശ്വാസികളോട് ചെയ്തത് ഇതായിരുന്നു. അപ്പൊസ്തലന്മാർ ദൈവത്തിന്റെ സുവിശേഷം തെസ്സലൊനീക്യർക്ക് പകർന്നു നൽകുക മാത്രം ചെയ്യുകയായിരുന്നില്ല; അവർ തങ്ങളുടെ സ്വന്തം ദേഹികളെയും പകർന്നു നൽകി. [ഇതിനെ] 2 കൊരിന്ത്യർ 12-ൽ വിശ്വാസികൾക്കുവേണ്ടി ചെലവിടുന്നതിനെക്കുറിച്ചുള്ള അവന്റെ വാക്കുകളോട് ഉപമിക്കാം. പൗലൊസ് തനിക്കുള്ളത് മാത്രമല്ല ചെലവിടുവാൻ മനസ്സുള്ളവനായിരുന്നത്, മറിച്ച് തന്നെത്തന്നെ, തന്റെ ആളത്തത്തെത്തന്നെ ചെലവിടുവാൻ അവൻ മനസ്സുള്ളവനായിരുന്നു. അപ്പൊസ്തലന്മാർ തങ്ങൾ എന്തായിരുന്നുവോ അത് വിശ്വാസികളിലേക്ക് പകരുവാൻ മനസ്സുള്ളവരായിരുന്നു. പാലൂട്ടുന്ന ഒരു അമ്മ തന്നെത്തന്നെ തന്റെ കുട്ടിക്ക് നൽകുന്നതിനോട് ഇതിനെ ഉപമിക്കാം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

A Nursing Mother

Bible Verses

1 Thes 2:6 Nor did we seek glory from men, neither from you nor from others, though we could have stood on our authority as apostles of Christ.
v. 7 But we were gentle in your midst, as a nursing mother would cherish her own children.
v. 8 Yearning in this way over you, we were well pleased to impart to you not only the gospel of God but also our own souls, because you became beloved to us.

Words of Ministry

Even though Paul was a brother, he considered himself a nursing mother. Surely, he had no thought of position, dignity, or authority. The thought of being a nursing mother is very different from the thought of dignity or position. What rank, dignity, or authority belongs to her? Her dignity consists in nourishing and cherishing her children, in taking care of them in a tender way. The word cherish is lovely, a word of utmost tenderness. Paul regarded himself as a cherishing one, not merely as one who serves. He certainly did not control the believers. Neither did he merely serve them. Rather, he cherished them. His care for them was full of tenderness. The word yearning [in vs. 8] indicates being affectionately fond of, affectionately desirous of, like a nursing mother affectionately interested in her child whom she nourishes and cherishes. This was what the apostles did with the new believers. The apostles not only imparted the gospel of God to the Thessalonians; they also imparted their own souls. [This] can be compared to his word in 2 Corinthians 12 about being spent for the sake of the believers. Paul was willing to spend not only what he had, but was willing to spend himself, his very being. The apostles were willing to impart what they were into the believers. This can be compared to a nursing mother giving herself to her child.

bottom of page