top of page

July 27, 2026

വളർത്തുന്നതിന്റെ വേല (2)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 2:7 എന്നാൽ പാലൂട്ടുന്ന അമ്മ തന്റെ സ്വന്തം മക്കളെ പരിലാളിക്കുന്നതുപോലെ, ഞങ്ങൾ നിങ്ങളുടെ മധ്യേ സൗമ്യതയുള്ളവരായിരുന്നു.
വാ. 12 ഒരു അപ്പൻ തന്റെ സ്വന്തം മക്കളോടെന്നപോലെ നിങ്ങളെ പ്രബോധിപ്പിച്ചും സാന്ത്വനപ്പെടുത്തിയും സാക്ഷ്യപ്പെടുത്തിയുംകൊണ്ട്, ഞങ്ങൾ നിങ്ങൾ ഓരോരുത്തരോടും എപ്രകാരം ആയിരുന്നു എന്ന് നിങ്ങൾ അറിയുന്നുവല്ലോ.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 2] രണ്ടാം അധ്യായത്തിൽ അവൻ പറയുന്നതനുസരിച്ച്, പൗലോസ് വിശ്വാസികളെ ഒരു വലിയ കുടുംബത്തിലെ അംഗങ്ങളായി കണക്കാക്കുന്നു. തീർച്ചയായും ഒരു കുടുംബത്തിൽ കുറച്ചൊക്കെ പഠിപ്പിക്കലിന്റെ ആവശ്യമുണ്ട്. ഒരു അമ്മയും അച്ഛനും തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു കുടുംബത്തിൽ ശ്രദ്ധ മക്കളെ പഠിപ്പിക്കുന്നതിലല്ല, മറിച്ച് അവർ വളരേണ്ടതിന് അവരെ പരിലാളിച്ചും, പരിപോഷിപ്പിച്ചും, വളർത്തിയെടുക്കുന്നതിലാണ്. അവരുടെ വളർച്ച പ്രധാനമായും അറിവിലല്ല; അത് പ്രാഥമികമായും ജീവനിലുള്ള ഒരു വളർച്ചയാണ്. മക്കൾ ജീവനിൽ വളരുമ്പോൾ, അവർ സ്വാഭാവികമായി കൂടുതൽ വിദ്യാഭ്യാസം പ്രാപിക്കുന്നു. അവർ സമ്പാദിക്കുന്ന അറിവ് എപ്പോഴും ജീവനിലുള്ള അവരുടെ വളർച്ചയോടൊപ്പം ചേർന്ന് പോകുന്നു. ഇതാകുന്നു ക്രിസ്തീയ വേലയെക്കുറിച്ചുള്ള ശരിയായ ധാരണ. ...നാം ജീവനിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സഭ ഒരു കുടുംബമാണ്. സഭയെ ഒരു കൃഷിയിടത്തോടോ ഒരു തോട്ടത്തോടോ ഉപമിക്കാം. ഒരു കുടുംബം എന്നാൽ മക്കൾ വളരുന്ന ഒരിടവും, ഒരു ഫലവൃക്ഷത്തോട്ടം എന്നാൽ വൃക്ഷങ്ങൾ വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരിടവുമാണ്. രണ്ടാം അധ്യായത്തിൽ പൗലോസിന്റെ ആശങ്ക തന്റെ മക്കളുടെ വളർച്ചയെക്കുറിച്ചാണ്. അവൻ യുവ വിശ്വാസികൾ വളരേണ്ടതിന് അവരെ വളർത്തിയെടുക്കുന്നു. പുതിയ ഇളം ചെടികൾ ജീവനിൽ വളരേണ്ടതിന് അവൻ അവയെ നനയ്ക്കുകയും, പരിപോഷിപ്പിക്കുകയും, പരിലാളിക്കുകയും ചെയ്യുന്നു എന്നും നമുക്ക് പറയാം. വിശ്വാസികൾക്ക് ധാരാളം പഠിപ്പിക്കൽ നൽകുന്നതിന് പകരം, അവൻ അവർക്ക് ജീവന്റെ ഒരു മാതൃക അവതരിപ്പിക്കുന്നതിനുള്ള കാരണം ഇതാകുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

The Work of Fostering (2)

Bible Verses

1 Thes 2:7 But we were gentle in your midst, as a nursing mother would cherish her own children.
v. 11 Just as you know how we were to each one of you, as a father to his own children, exhorting you and consoling you and testifying,

Words of Ministry

[Part 2 of 2] According to what he says in chapter two, Paul regards the believers as members of a large family. Of course in a family there is the need for some amount of teaching. Both a mother and a father teach their children. However, in a family the focus is not on teaching the children, but is on raising them by cherishing, nourishing, and fostering them so that they may grow. Their growth is not mainly in knowledge; it is primarily a growth in life. As children grow in life, they spontaneously receive more education. The knowledge they acquire always goes along with their growth in life. This is the proper concept of Christian work. ...we need to concentrate on life. The church is a family. The church may also be compared to a farm or a garden. A family is a place where children grow up, and an orchard is a place where trees grow and produce fruit. Paul's concern in chapter two is with the growth of his children. He is fostering the young believers so that they may grow. We may also say that he is watering, nourishing and cherishing the tender young plants so that they may grow in life. This is the reason that instead of giving the believers a great deal of teaching, he presents them a pattern of life.

bottom of page