top of page

August 14, 2026

യുദ്ധത്തിൽ ഉണർന്നിരിക്കുന്നത് (3)

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 5:3 അവർ സമാധാനം എന്നും സുരക്ഷിതം എന്നും പറയുമ്പോൾ,... ഉടനെ വിനാശം അവരുടെ മേൽ വരുന്നു, അവർ ഒരുവിധത്തിലും രക്ഷപ്പെടുകയില്ല.
മത്താ 24:39 ജലപ്രളയം വന്നു എല്ലാറ്റിനെയും എടുത്തുകൊണ്ടു പോയതുവരെ, ന്യായവിധി വരുന്നുണ്ടെന്ന് അവർ അറിഞ്ഞില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നെ ആയിരിക്കും.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 3] വരുവാനിരിക്കുന്ന ഈ വിനാശം [മുകളിലെ 3-ാം വാക്യത്തിലെ] എന്താണെന്ന് കണ്ടെത്തുവാൻ ഇനി നാം മുന്നോട്ട് പോകണം. ഈ വിനാശം ദൈവത്തിനും സാത്താനും ഇടയിലുള്ള കടുത്ത പോരാട്ടത്തോട് ബന്ധപ്പെട്ടിരിക്കുന്നു. കർത്താവിന്റെ വരവിന്റെ സമയത്തോട് അടുത്ത്, വിനാശം പെട്ടെന്ന് സംഭവിക്കും. ആ വിനാശം പ്രാഥമികമായി ദൈവത്തിൽ നിന്ന് വരും, എന്നാൽ അതിന്റെ ഒരു പങ്ക് സാത്താനാൽ ഉണ്ടാക്കപ്പെടും. ദൈവം ഈ മത്സരമുള്ള ലോകത്തെ ന്യായവിധിക്കുകയും, അപ്പോൾ സാത്താൻ തിരികെ പോരാടുകയും ചെയ്യും. ദൈവത്തിനും സാത്താനും ഇടയിലുള്ള കടുത്ത പോരാട്ടത്തിന്റെ ഫലം പെട്ടെന്നുള്ള വിനാശമായിരിക്കും. മനുഷ്യർ "സമാധാനം എന്നും സുരക്ഷിതം എന്നും" പറയുമ്പോഴായിരിക്കും ഈ വിനാശം പെട്ടെന്ന് വരുന്നത്. ഈ പെട്ടെന്നുള്ള വിനാശത്തിൽ നിന്ന് നാം രക്ഷിക്കപ്പെടേണ്ടതുണ്ട്. അതിൽ നിന്ന് രക്ഷിക്കപ്പെടുവാനുള്ള വഴി ഉണർന്നും സുബോധത്തോടെയുമിരിക്കുക എന്നതാണ്. ദൈവം പോരാടുമ്പോൾ, നാം അവന്റെ പക്ഷം ചേർന്ന് അവന്റെ താൽപ്പര്യങ്ങൾക്കായി പോരാടുകയും വേണം. അവൻ പോരാടുന്നതിനാൽ, നാമും പോരാടേണ്ടതുണ്ട്. വാസ്തവത്തിൽ, പോരാടുക എന്നാൽ ഉണർന്നിരിക്കുക എന്നതാണ്. പോരാടുന്നവർ മാത്രമേ യഥാർത്ഥത്തിൽ ഉണർന്നിരിക്കുന്നവരായിരിക്കുന്നുള്ളൂ. സഭാജീവിതത്തിനായുള്ള വിശുദ്ധ ജീവിതമായ, ക്രിസ്തീയ ജീവിതം, പോരാട്ടത്തിന്റെ ഒരു ജീവിതമാകുന്നു. നാം യുദ്ധക്കളത്തിലാണ്, നാം ജാഗ്രതയുള്ളവരും, ഉണർന്നും സുബോധത്തോടെയുമായിരിക്കേണ്ടതുണ്ട്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Watchfulness in a Battle (3)

Bible Verses

1 Thes 5:3 When they say, Peace and security, then sudden destruction comes upon them...and they shall by no means escape.
Matt 24:39 And they did not know that judgment was coming until the flood came and took all away, so also will the coming of the Son of Man be.

Words of Ministry

[Part 3 of 3] Now we must go on to find out what this coming destruction is [v. 3 above]. This destruction is related to the battle that is raging between God and Satan. Near to the time of the Lord's coming, destruction will take place suddenly. That destruction will come primarily from God, but a portion of it will be caused by Satan. God will judge this rebellious world, and Satan will fight back. The result of the intense battle raging between God and Satan will be sudden destruction. It will be when people say, "Peace and security," that this destruction will come suddenly. We need to be saved from this sudden destruction. The way to be saved from it is to be watchful and sober. As God is fighting, we must take sides with Him and fight for His interests. Since He is fighting, we should be fighting also. Actually, to fight is to be watchful. Only those who are fighting are truly watchful. The Christian life, a holy life for the church life, is a life of fighting. We are on the battlefield, and we need to be alert, watchful, vigilant.

bottom of page