August 17, 2026
ആത്മാവിനെ കെടുത്താതെ എന്നാൽ ദൈവത്തോട് സഹകരിക്കുന്നത്
ബൈബിൾ വാക്യങ്ങൾ
1 തെസ്സ 5:19 ആത്മാവിനെ കെടുത്തരുത്;
വാ. 23 അനന്തരം സമാധാനത്തിന്റെ ദൈവം താൻതന്നെ നിങ്ങളെ മുഴുവനും വിശുദ്ധീകരിക്കുമാറാകട്ടെ, നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും സമ്പൂർണമായി, നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ, വരവിൽ, കുറ്റമില്ലാതെ സൂക്ഷിക്കപ്പെടുമാറാകട്ടെ.
ശുശ്രൂഷയിലെ വചനങ്ങൾ
ക്രിസ്തീയ ജീവിതം ആത്മാവിനാൽ പ്രചോദിപ്പിക്കപ്പെടുകയും ഉണർത്തപ്പെടുകയും ചെയ്യുന്ന ഒരു ജീവിതമാണ്. ദിവസത്തിലുടനീളം ആത്മാവ് നമ്മെ പ്രചോദിപ്പിക്കുകയും, നമ്മെ ഉണർത്തുകയും, നമ്മിൽ ചലിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. അതിനാൽ, ആത്മാവിനെ കെടുത്തുന്നതിനു പകരം, നമ്മിലുള്ള അഗ്നിയെ നാം വീശി ജ്വലിപ്പിക്കേണം. "കെടുത്തുക" എന്ന വാക്ക് അഗ്നിയെ സൂചിപ്പിക്കുന്നു. ആത്മാവ് നമ്മിൽ കത്തുന്നു. നാം ഈ അഗ്നിയെ കെടുത്തരുത്, പകരം നാം അതിനെ വീശി ജ്വലിപ്പിക്കണം. സഭാജീവിതത്തിനായി ഒരു വിശുദ്ധ ജീവിതം നാം ജീവിക്കണമെങ്കിൽ, ദൈവത്തിന്റെ വ്യാപാരത്തോട് നാം സഹകരിക്കേണ്ടതുണ്ട്. ദൈവം ഇപ്പോൾ നമ്മിൽ വസിക്കുന്നു. ഉൾവസിക്കുന്ന ത്രിയേക ദൈവം എല്ലായ്‌പ്പോഴും നമ്മിൽ വ്യാപരിക്കുന്നു. നാം ആത്മാവിനെ കെടുത്തുവാൻ പാടില്ല എന്നതിന്റെ കാരണം ഇതാണ്. ആത്മാവിന്റെ അകമേയുള്ള കത്തൽ നമ്മിൽ ത്രിയേക ദൈവത്തിന്റെ വ്യാപാരമാണ്, ആ വ്യാപാരത്തോട് നാം സഹകരിക്കേണ്ടതുണ്ട്. 12 മുതൽ 22 വരെയുള്ള വാക്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും കരുതികൊണ്ടാണ് നാം സഹകരിക്കുന്നത്. നമ്മുടെ ഭാഗത്ത്, നാം സഹകരിക്കേണ്ടതുണ്ട്. ദൈവത്തിന്റെ ഭാഗത്ത്, ദൈവം നമ്മിൽ വ്യാപരിക്കുന്നു. സമാധാനത്തിന്റെ ദൈവം താൻതന്നെ നമ്മെ മുഴുവനായും വിശുദ്ധീകരിക്കും. ത്രിയേക ദൈവം ഉൾവസിക്കുന്നു, അവനാൽ ഉൾവസിക്കപ്പെട്ടവരാണ് നാം. അതിനാൽ, രണ്ട് വശങ്ങൾ ഉണ്ടായിരിക്കണം: ദൈവത്തിന്റെ വശവും നമ്മുടെ വശവും. അവൻ വ്യാപരിക്കുന്നു, അവന്റെ വ്യാപാരത്തോട് നാം സഹകരിക്കുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Not Quenching the Spirit but Cooperating with God
Bible Verses
1 Thes 5:19 Do not quench the Spirit;
v. 23 And the God of peace Himself sanctify you wholly, and may your spirit and soul and body be preserved complete, without blame, at the coming of our Lord Jesus Christ.
Words of Ministry
The Christian life is a life inspired and stirred up by the Spirit. Throughout the day we must have the Spirit inspiring us, stirring us, and moving and acting within us. Thus, instead of quenching the Spirit, we need to fan the flame that is within us. The word "quench" implies fire. The Spirit is burning within us. We should not quench this fire, but instead we should fan it into flame. If we would live a holy life for the church life, we must cooperate with God's operation. God is now dwelling in us. The indwelling Triune God is operating within us all the time. This is the reason we should not quench the Spirit. The inward burning of the Spirit is the operation of the Triune God within us, an operation with which we need to cooperate. We cooperate by taking care of all the matters covered in verses 12 through 22. On our side, we need to cooperate. On God's side, God is operating within us. The God of peace Himself will sanctify us wholly. The Triune God indwells, and we are the ones indwelt by Him. Hence, there must be two sides: God's side and our side. He operates, and we cooperate with His operation.
