top of page

August 20, 2026

നിങ്ങളുടെ ആത്മാവും ദേഹിയും ദേഹവും വിശുദ്ധീകരിക്കുന്നത് (2)

ബൈബിൾ വാക്യങ്ങൾ

യോഹ 3:6 ...ആത്മാവിൽനിന്ന് ജനിച്ചിരിക്കുന്നത് ആത്മാവാകുന്നു.
റോമ 12:2 ഈ യുഗത്തിനൊത്തവണ്ണം പരിഷ്കൃതരാകാതെ,... മനസ്സിന്റെ പുതുക്കത്താൽ രൂപാന്തരപ്പെടുവിൻ.
ഫിലി 3:21 ...നമ്മുടെ താഴ്ച്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപപ്പെടുമാറ് കായാന്തരപ്പെടുത്തും.

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 2] ദൈവം ഒന്നാമതായി വീണ്ടുംജനനത്തിലൂടെ നമ്മുടെ ആത്മാവിനെ കൈവശമാക്കിക്കൊണ്ടും (യോഹ 3:5-6); രണ്ടാമതായി, ജീവൻ-നൽകുന്ന ആത്മാവായി താൻതന്നെ നമ്മുടെ ആത്മാവിൽ നിന്ന് നമ്മുടെ ദേഹിയിലേക്ക് സാന്ദ്രീകരിക്കുവാനും അതിനെ രൂപാന്തരപ്പെടുത്തുവാനും വ്യാപിച്ചുകൊണ്ടും (റോമ 12:2; 2 കൊരി 3:18); ഒടുവിലായി, നമ്മുടെ ദേഹിയിലൂടെ നമ്മുടെ മർത്യശരീരത്തെ ചൈതന്യവൽക്കരിച്ചുകൊണ്ടും തന്റെ ജീവശക്തിയാൽ അതിനെ കായാന്തരപ്പെടുത്തിക്കൊണ്ടും (ഫിലി 3:21) നമ്മെ വിശുദ്ധീകരിക്കുന്നു. ദൈവം നമ്മെ മുഴുവനുമായി വിശുദ്ധീകരിക്കുക മാത്രമല്ല, നമ്മുടെ ആത്മാവിനെയും ദേഹിയെയും ശരീരത്തെയും സമ്പൂർണമായി സൂക്ഷിക്കുകയും ചെയ്യുന്നു. "മുഴുവനും" എന്നത് അളവുപരമാണ്; "സമ്പൂർണമായി" എന്നത് ഗുണപരവുമാണ്. അളവിൽ ദൈവം നമ്മെ മുഴുവനും വിശുദ്ധീകരിക്കുന്നു: ഗുണത്തിൽ ദൈവം നമ്മെ സമ്പൂർണമായി സൂക്ഷിക്കുന്നു, അതായത്, അവൻ നമ്മുടെ ആത്മാവിനെയും ദേഹിയെയും ശരീരത്തെയും തികഞ്ഞതായി സൂക്ഷിക്കുന്നു. വീഴ്ചയിലൂടെ നമ്മുടെ ശരീരം നശിപ്പിക്കപ്പെട്ടു, നമ്മുടെ ദേഹി മലിനമാക്കപ്പെട്ടു, നമ്മുടെ ആത്മാവ് മൃതാവസ്ഥയിലാക്കപ്പെട്ടു. ദൈവത്തിന്റെ പൂർണ്ണ രക്ഷയിൽ നമ്മുടെ മുഴുവൻ ആളത്തവും രക്ഷിക്കപ്പെടുകയും പൂർണ്ണവും തികഞ്ഞതുമാക്കപ്പെടുകയും ചെയ്യുന്നു. ഇതിനായി, ദൈവം നമ്മുടെ ആത്മാവിനെ ഏതൊരു മൃതാവസ്ഥയുടെ മൂലകത്തിൽ നിന്നും, നമ്മുടെ ദേഹിയെ സ്വാഭാവികവും പഴയതുമായി അവശേഷിക്കുന്നതിൽ നിന്നും, നമ്മുടെ ശരീരത്തെ പാപത്തിന്റെ നാശത്തിൽ നിന്നും കാത്തുസൂക്ഷിക്കുന്നു. ദൈവത്താലുള്ള അങ്ങനെയുള്ള കാത്തുസൂക്ഷിക്കലും അവന്റെ സമഗ്രമായ വിശുദ്ധീകരണവും, കർത്താവിനെ അവന്റെ പറൂസിയയിൽ, അവന്റെ സാന്നിധ്യത്തിൽ നാം കണ്ടുമുട്ടേണ്ടതിന് പക്വതയോളം ഒരു വിശുദ്ധ ജീവിതം ജീവിക്കുവാൻ നമ്മെ താങ്ങുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Sanctifying Your Spirit and Soul and Body (2)

Bible Verses

John 3:6 ...that which is born of the Spirit is spirit.
Rom 12:2 And do not be fashioned according to this age, but be transformed by the renewing of the mind...
Phil 3:21 Who will transfigure the body of our humiliation to be conformed to the body of His glory...

Words of Ministry

[Part 2 of 2] God sanctifies us first by taking possession of our spirit through regeneration (John 3:5-6); second, by spreading Himself as the life-giving Spirit from our spirit into our soul to saturate and transform it (Rom. 12:2; 2 Cor. 3:18); and last, by enlivening our mortal body through our soul and transfiguring it by His life power (Phil. 3:21). God not only sanctifies us wholly, but also preserves our spirit, soul, and body complete. "Wholly" is quantitative; "complete" is qualitative. In quantity God sanctifies us wholly: in quality God preserves us complete, that is, He keeps our spirit, soul, and body perfect. Through the fall our body has been ruined, our soul has been contaminated, and our spirit has been deadened. In God's full salvation our entire being is saved and made complete and perfect. For this, God is preserving our spirit from any deadening element, our soul from remaining natural and old, and our body from the ruin of sin. Such a preservation by God and His thorough sanctification sustain us to live a holy life unto maturity that we may meet the Lord in His parousia, His presence.

bottom of page