August 28, 2026
ഒരു നിർമല ഹൃദയം ഉണ്ടായിരിക്കുവാൻ അന്വേഷിക്കുന്നത്
ബൈബിൾ വാക്യങ്ങൾ
2 തിമൊ 2:22 എന്നാൽ യൗവനമോഹങ്ങളെ വിട്ടോടി, നിർമല ഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടൊപ്പം നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിൻപറ്റുക.
മത്താ 5:8 ഹൃദയശുദ്ധിയുള്ളവർ അനുഗൃഹീതർ, അവർ ദൈവത്തെ കാണും.
ശുശ്രൂഷയിലെ വചനങ്ങൾ
ഹൃദയം നിർമലത അന്വേഷിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ബൈബിൾപ്രകാരം, ഒരു നിർമല ഹൃദയം ഉണ്ടായിരിക്കുക എന്നത് ഒരൊറ്റ ഉദ്ദേശ്യത്തോടുകൂടിയ ഒരു ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്. അതിനാൽ, നിർമലത എന്നത് ഉദ്ദേശ്യത്തിന്റെ ഒരു കാര്യമാണ്. നാം ഇരട്ട ഉദ്ദേശ്യത്തോടെ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, നമ്മുടെ ഹൃദയം നിർമലമല്ല. നാം എന്ത് ചെയ്താലും അത് ദൈവത്തിനായിത്തന്നെ ഒരൊറ്റ ലക്ഷ്യത്തോടെ, ഒരൊറ്റ ഉദ്ദേശ്യത്തോടെ ആയിരിക്കണം. നമുക്ക് മറ്റൊരു ലക്ഷ്യവും ഉണ്ടായിരിക്കരുത്. നാം ദൈവത്തെ സ്നേഹിക്കുന്നു, നാം അവനെ സ്നേഹിക്കുന്നതുകൊണ്ട് മറ്റ് യാതൊരു ഉദ്ദേശ്യവുമില്ലാതെ നാം അവനായി ചില കാര്യങ്ങൾ ചെയ്യുന്നു. ഇതാണ് നമ്മുടെ സാഹചര്യമെങ്കിൽ, നമ്മുടെ ഹൃദയം നിർമലമാണ്. മത്തായി 5:8-ൽ കർത്താവായ യേശു നമ്മോട് പറയുന്നു, "ഹൃദയശുദ്ധിയുള്ളവർ അനുഗ്രഹീതർ; അവർ ദൈവത്തെ കാണും."ഹൃദയശുദ്ധിയുള്ളവർ ആയിരിക്കുകയെന്നത് ഏക ഉദ്ദേശ്യം ഉണ്ടായിരിക്കുക, അതായത് ദൈവമഹത്വത്തിനായി ദൈവഹിതം നിറവേറ്റുക എന്ന ഏക ലക്ഷ്യം ഉണ്ടായിരിക്കുക എന്നതാണ്. ഈ വാക്യപ്രകാരം, ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണും. ഒരു കാര്യം വ്യക്തമായി കാണേണ്ടതിന്, നാം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് നമ്മുടെ കാഴ്ചയിൽ നിർമലരായിരിക്കുക എന്നതാണ്. സമാനമായ രീതിയിൽ, ഹൃദയശുദ്ധിയുള്ളവർ ആയിരിക്കുകയെന്നത് എന്നത് ഏക ലക്ഷ്യം ഉണ്ടായിരിക്കുക എന്നതാണ്. നമ്മുടെ ലക്ഷ്യം ദൈവം തന്നെയായിരിക്കണം, നമുക്ക് മറ്റ് യാതൊരു ഉദ്ദേശ്യവും ഉണ്ടായിരിക്കരുത്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Seeking to Have a Pure Heart
Bible Verses
2 Tim 2:22 But flee youthful lusts, and pursue righteousness, faith, love, peace with those who call on the Lord out of a pure heart.
Matt 5:8 Blessed are the pure in heart, for they shall see God.
Words of Ministry
What does it mean for the heart to seek purity? According to the Bible, to have a pure heart is to have a heart with a single motive. Purity, therefore, is a matter of motive. If we do something with a double motive, our heart is not pure. Whatever we do must be with a single purpose, a single motive, for God Himself. We should not have any other purpose. We love God, and because we love Him we do certain things for Him without any other motive. If this is our situation, then our heart is pure. In Matthew 5:8 the Lord Jesus tells us, "Blessed are the pure in heart, for they shall see God." To be pure in heart is to be single in purpose, to have the single goal of accomplishing God's will for God's glory. According to this verse, those who are pure in heart shall see God. In order to see something clearly, we need to focus on it. This is to be pure in our seeing. In like manner, to be pure in heart is to have a single aim. Our goal, our aim, should be God Himself, and we should not have any other motive.
