top of page

August 31, 2026

നമ്മുടെ ആത്മാവിനെ ജീവനുള്ളതായി സൂക്ഷിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

1 തെസ്സ 5:16 എപ്പോഴും സന്തോഷിക്കുവിൻ,
വാ. 17 ഇടവിടാതെ പ്രാർഥിക്കുവിൻ,
വാ. 18 എല്ലാറ്റിലും സ്തോത്രം ചെയ്യുവിൻ; എന്തെന്നാൽ ഇതാകുന്നു നിങ്ങൾക്കു വേണ്ടി ക്രിസ്തു യേശുവിലുള്ള ദൈവഹിതം.
വാ. 19 ആത്മാവിനെ കെടുത്തരുത്;

ശുശ്രൂഷയിലെ വചനങ്ങൾ

1 തെസ്സലൊനീക്യർ അഞ്ചാം അധ്യായത്തിലെ ചില വാക്യങ്ങൾ നമ്മുടെ ആത്മാവിനെ സൂക്ഷിക്കുവാനുള്ള ഒന്നാമത്തെ വഴി ശരിയായ വ്യായാമത്തിലൂടെ അതിനെ ജീവനുള്ളതായി സൂക്ഷിക്കുക എന്നതാണെന്ന് കാണുവാൻ നമ്മെ സഹായിക്കുന്നു. 16 മുതൽ 19 വരെയുള്ള വാക്യങ്ങൾ പറയുന്നത്, "എപ്പോഴും സന്തോഷിക്കുവിൻ, ഇടവിടാതെ പ്രാർഥിക്കുവിൻ, എല്ലാറ്റിലും സ്തോത്രം ചെയ്യുവിൻ; എന്തെന്നാൽ ഇതാകുന്നു നിങ്ങൾക്കു വേണ്ടി ക്രിസ്തു യേശുവിലുള്ള ദൈവഹിതം. ആത്മാവിനെ കെടുത്തരുത്." സന്തോഷിക്കുക, പ്രാർഥിക്കുക, സ്തോത്രം ചെയ്യുക എന്നിവ നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യുക എന്നതാണ്. നാം നമ്മുടെ ആത്മാവിനെ ഈ രീതിയിൽ വ്യായാമം ചെയ്യുമ്പോൾ, നാം അതിനെ ജീവനുള്ളതാക്കിത്തീർക്കുന്നു. ആത്മാവിനെ ജീവനുള്ളതായി സൂക്ഷിക്കുവാൻ അതിനെ വ്യായാമം ചെയ്യുക എന്നത് അതിനെ സൂക്ഷിക്കുവാനുള്ള ഒന്നാമത്തെ വഴിയാകുന്നു. ആരും തന്റെ ഭൗതിക ശരീരത്തിൽ യാതൊരു തരത്തിലുള്ള അസുഖമോ രോഗമോ ഉണ്ടാകുവാൻ ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ രോഗിയാകുകയാണെങ്കിൽ, നിങ്ങളുടെ ശരീരം ഒരു രോഗാവസ്ഥയിൽ തുടരണമെന്ന് നിങ്ങൾ തീർച്ചയായും ആഗ്രഹിക്കുകയില്ല. നേരെമറിച്ച്, നിങ്ങളുടെ ശരീരത്തെ അങ്ങനെയൊരു അനാരോഗ്യകരമായ സാഹചര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരുവാൻ സാധ്യമായതെല്ലാം നിങ്ങൾ ചെയ്യും. അതുപോലെ, നാം നമ്മുടെ ആത്മാവിനെ മൃതാവസ്ഥയിൽ ഉപേക്ഷിക്കരുത്. നമ്മുടെ ആത്മാവ് അത്തരം അവസ്ഥയിൽ നിന്ന് സ്വതന്ത്രമാക്കപ്പെടുവാൻ നാം കഠിനമായി പരിശ്രമിക്കണം. നിർജ്ജീവത്വത്തിന്റെ ഒരു സാഹചര്യത്തിൽ നിന്ന് നമുക്ക് എങ്ങനെ നമ്മുടെ ആത്മാവിനെ വിടുവിക്കുവാൻ കഴിയും? സന്തോഷിക്കുന്നതിലൂടെയും പ്രാർഥിക്കുന്നതിലൂടെയും സ്തോത്രം ചെയ്യുന്നതിലൂടെയും നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യുന്നതിലൂടെ നമുക്ക് അത് ചെയ്യുവാൻ കഴിയും. ശാന്തമായിരിക്കുക എന്നത് നിങ്ങളുടെ ആത്മാവിനെ മൃതാവസ്ഥയിൽ പിടിച്ചുനിർത്തുന്നതാണെന്ന് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? മരണത്തിന്റെ ഒരു സാഹചര്യത്തിൽ നിങ്ങളുടെ ആത്മാവ് തുടരുവാൻ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ, നിങ്ങളുടെ ആത്മാവിനെ സൂക്ഷിക്കുവാൻ വിശുദ്ധീകരിക്കുന്ന ദൈവത്തോട് നിങ്ങൾ സഹകരിക്കുന്നില്ല എന്നാണ് ഇതിനർത്ഥം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

https://www.emanna.com/calendar/index.cfm

Keeping Our Spirit Living

Bible Verses

1 Thes 5:16 Always rejoice,
v. 17 Unceasingly pray,
v. 18 In everything give thanks; for this is the will of God in Christ Jesus for you.
v. 19 Do not quench the Spirit;

Words of Ministry

Certain verses in chapter five of 1 Thessalonians help us to see that the first way to preserve our spirit is to keep it living through proper exercise. Verses 16 through 19 say, "Always rejoice; unceasingly pray; in everything give thanks; for this is the will of God in Christ Jesus for you. Do not quench the Spirit." To rejoice, pray, and give thanks are to exercise our spirit. When we exercise our spirit in this way, we cause it to be living. Exercising the spirit to keep it living is the first way to preserve it. No one likes to have any kind of illness or disease in his physical body. If you become ill, you certainly will not want your body to remain in a sick condition. On the contrary, you will do everything possible to bring your body out of such an unhealthy situation. Likewise, we should not leave our spirit in a deadened condition. We should struggle to have our spirit freed from that kind of condition. How can we release our spirit from a situation of deadness? We can do it through exercising our spirit by rejoicing, praying, and thanking. Do you realize that to be quiet is to keep your spirit in a deadened condition? If you allow your spirit to remain in a situation of death, this means that you do not cooperate with the sanctifying God to preserve your spirit.

bottom of page