September 8, 2026
ആശ്ചര്യവാനായ ഒരു വ്യക്തിയുടെ അനാവരണം (4)
ബൈബിൾ വാക്യങ്ങൾ
യോഹ 20:21 അപ്പോൾ യേശു വീണ്ടും അവരോട് പറഞ്ഞു, നിങ്ങൾക്ക് സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.
വാ. 22 ഇതു പറഞ്ഞശേഷം അവൻ അവരിലേക്ക് ഊതി, അവരോട്, പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ.
ശുശ്രൂഷയിലെ വചനങ്ങൾ
[ഭാഗം 4] യോഹന്നാൻ 20-ൽ, തന്റെ വീണ്ടെടുക്കപ്പെട്ട ജനത്തിലേക്ക് എത്തിച്ചേരുന്ന ത്രിയേക ദൈവത്തിന്റെ ആത്യന്തിക പരിണതിയായ, ജീവൻ-നൽകുന്ന ആത്മാവെന്ന നിലയിൽ പുനരുത്ഥാനത്തിൽ ക്രിസ്തു തന്നെത്തന്നെ അവരിലേക്ക് ഊതുവാൻ ഉൽകൃഷ്ടവും മാർമികവുമായ ഒരു രീതിയിൽ തന്റെ ശിഷ്യന്മാരിലേക്ക് മടങ്ങിവന്നതായി നാം കാണുന്നു. കർത്താവ് അവരിലേക്ക് ഊതി, "പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിൻ" എന്ന് പറഞ്ഞു. ഈ ശിഷ്യന്മാർ കർത്താവിന്റെ ശരീരത്തിന്റെ പ്രതിനിധികളായിരുന്നു. ഈ പ്രതിനിധികളിലേക്ക് അവൻ ജീവൻ-നൽകുന്ന ആത്മാവായി പ്രവേശിച്ചു. മറ്റൊരു സന്ദർഭത്തിൽ പുനരുത്ഥാനം ചെയ്ത ക്രിസ്തു ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: "ഇതാ, ഞാൻ എന്റെ പിതാവിന്റെ വാഗ്ദത്തം നിങ്ങളുടെമേൽ അയയ്ക്കുന്നു; എന്നാൽ നിങ്ങൾ, ഉയരത്തിൽനിന്ന് ശക്തി ധരിക്കുന്നതുവരെ പട്ടണത്തിൽ പാർക്കുവിൻ." (ലൂക്കൊ 24:49). സ്വർഗത്തിലേക്കുള്ള കർത്താവിന്റെ ആരോഹണത്തിന് മുൻപ്, അവനെ ജീവനായി സാരാംശപരമായി തങ്ങളുടെ ഉള്ളിൽ ജീവൻ-നൽകുന്ന ആത്മാവായി ഇതിനകം കൈക്കൊണ്ടിരുന്ന തന്റെ ശിഷ്യന്മാരോട്, തന്റെ ആരോഹണത്തിനുശേഷം, [ദൈവത്തിന്റെ പദ്ധതി നിർവഹിക്കുന്നതിനായി] സർവവും-ഉൾക്കൊള്ളുന്നവനായ ആത്മാവായി തന്നെത്തന്നെ അവരുടെമേൽ വ്യവസ്ഥാപരമായി അവൻ പുറമേ ഒഴിക്കുന്നതുവരെ കാത്തിരിക്കുവാൻ കർത്താവ് ആജ്ഞാപിച്ചു. തന്റെ പുനരുത്ഥാനത്തിൽ അവൻ തന്നെത്തന്നെ സാരാംശപരമായി തന്റെ ശിഷ്യന്മാരിലേക്ക് ഊതി. തുടർന്ന് വ്യവസ്ഥാപരമായി അവൻ സ്വർഗത്തിലേക്ക് കയറിപ്പോയി. ആകയാൽ, വ്യവസ്ഥാപരമായി കർത്താവായ യേശു ഇപ്പോൾ തേജസ്സ്‌ക്കരിക്കപ്പെട്ടവനായി സ്വർഗത്തിലുണ്ട്, സാരാംശപരമായി അവൻ തന്റെ ശിഷ്യന്മാരിൽ അവരുടെ ജീവനായി ഉണ്ട്. സാരാംശപരമായി തന്റെ ശിഷ്യന്മാരുടെ ഉള്ളിലും വ്യവസ്ഥാപരമായി സ്വർഗത്തിലെ സിംഹാസനത്തിലും ആയിരിക്കുന്നവനായി ഹാലേലൂയ്യ! നമ്മുടെ അത്ഭുതകരമായ രക്ഷകനെക്കുറിച്ച് ഇത്തരമൊരു കാഴ്ചപ്പാട് നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Unveiling of a Wonderful Person (4)
Bible Verses
John 20:21 Then Jesus said to them again, Peace be to you; as the Father has sent Me, I also send you.
v. 22 And when He had said this, He breathed into them and said to them, Receive the Holy Spirit.
Words of Ministry
[Part 4 of 4] In John 20 we see that in His resurrection Christ as the life- giving Spirit, the ultimate consummation of the Triune God reaching His redeemed people, came back to His disciples in an excellent and mysterious way to breathe Himself into them. The Lord breathed on them and said, "Receive the Holy Spirit." These disciples were the representatives of the Lord's Body. Into these representatives He entered as the life-giving Spirit. On another occasion the resurrected Christ told the disciples, "And behold, I am sending forth the promise of My Father upon you; but you, stay in the city until you are clothed with power from on high" (Luke 24:49). Before His ascension to the heavens, the Lord charged His disciples, who had already received Him as the life-giving Spirit within them as life essentially, to wait until, after His ascension, He would pour Himself out upon them as the all- inclusive Spirit economically [in order to carry out God's plan]. In His resurrection He breathed Himself into His disciples essentially. Then economically He ascended into the heavens. Therefore, economically the Lord Jesus is now in the heavens as the glorified One, and essentially He is in His disciples as their life. Hallelujah for the One who is both within His disciples essentially and on the throne in the heavens economically! May we all have such a view of our wonderful Savior.
