top of page

September 26, 2026

പരിശുദ്ധാത്മാവെന്ന ഉപഹാരം കൈക്കൊള്ളുന്നത്

ബൈബിൾ വാക്യങ്ങൾ

പ്രവൃ 2:38 പത്രൊസ് അവരോടു പറഞ്ഞു, മാനസാന്തരപ്പെടുകയും നിങ്ങളുടെ പാപങ്ങളുടെ ക്ഷമയ്ക്കായി ഓരോരുത്തനും യേശു ക്രിസ്തുവിന്റെ, നാമത്തിന്മേൽ സ്നാനപ്പെടുകയും ചെയ്യുവിൻ, നിങ്ങൾക്ക് പരിശുദ്ധാത്മാവ് എന്ന ഉപഹാരം ലഭിക്കും.
എഫെ 1:13 അവനിൽ നിങ്ങളും, നിങ്ങളുടെ രക്ഷയുടെ സുവിശേഷം എന്ന സത്യവചനം കേൾക്കുകയും, അവനിൽ വിശ്വസിക്കുകയും ചെയ്തിട്ട്, വാഗ്ദത്തത്തിന്റെ പരിശുദ്ധാത്മാവിനാൽ നിങ്ങളെ മുദ്രയിട്ടിരുന്നു,

ശുശ്രൂഷയിലെ വചനങ്ങൾ

2:38-ൽ പത്രൊസ് ജനത്തോട് മാനസാന്തരപ്പെടുവാനും പാപങ്ങളുടെ ക്ഷമയ്ക്കായി സ്നാനമേൽക്കുവാനും പറയുന്നു, അപ്പോൾ അവർ പരിശുദ്ധാത്മാവെന്ന ഉപഹാരം കൈക്കൊള്ളും. പരിശുദ്ധാത്മാവെന്ന ഉപഹാരം എന്നത് ആത്മാവിനാൽ വിതരണം ചെയ്യപ്പെടുന്ന ഏതെങ്കിലും വരമല്ല; മറിച്ച്, റോമർ 12, 1 കൊരിന്ത്യർ 12, 1 പത്രൊസ് 4 എന്നിവയിൽ പരാമർശിച്ചിരിക്കുന്ന സകല വരങ്ങളെയും ഉൽപാദിപ്പിക്കുന്ന നിസ്തുല ഉപഹാരമായി, ക്രിസ്തുവിലുള്ള വിശ്വാസികൾക്ക് ദൈവത്താൽ നൽകപ്പെട്ട പരിശുദ്ധാത്മാവ് താൻതന്നെയായിരിക്കുന്ന ഉപഹാരമാകുന്നു അത്. പ്രവൃത്തികൾ 2:38-ലെ പരിശുദ്ധാത്മാവ് എന്നത് ദൈവത്തിന്റെ പുതിയ നിയമ വ്യവസ്ഥയിൽ പ്രക്രിയാവിധേയനായ ത്രിയേക ദൈവത്തിന്റെ സർവവും-ഉൾക്കൊള്ളുന്ന ആത്മാവാകുന്നു, ജീവനായി സാരാംശപരവും ശക്തിക്കായി വ്യവസ്ഥാപരവുമായ ഒന്നാണിത്; അവർ ത്രിയേക ദൈവത്തിന്റെ സകല ധനവും ആസ്വദിക്കേണ്ടതിന് (2 കൊരി 13:14), ദൈവത്തിന്റെ പൂർണ്ണ സുവിശേഷത്തിന്റെ സർവവും-ഉൾക്കൊള്ളുന്ന അനുഗ്രഹമായി (ഗലാ 3:14), ക്രിസ്തുവിൽ വിശ്വസിക്കുന്ന സമയത്ത് വിശ്വാസികൾക്ക് ഇത് നൽകപ്പെടുന്നു (എഫെ 1:13). അപ്പൊസ്തലന്മാർ ക്രിസ്തുവിനെ പ്രസംഗിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു. എന്നാൽ അവരുടെ ശ്രോതാക്കൾ മാനസാന്തരപ്പെടുകയും അവനിൽ വിശ്വസിക്കുകയും ചെയ്തപ്പോൾ, അവർ ത്രിയേക ദൈവത്തിന്റെ അത്ഭുതകരമായ ആത്മാവിനെ കൈക്കൊണ്ടു. ഈ ആത്മാവ് പുനരുത്ഥാനം ചെയ്തവനും ആരോഹണം ചെയ്തവനുമായ സാക്ഷാൽ ക്രിസ്തു തന്നെയാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഇവിടെ ആത്മാവിനെ കൈക്കൊള്ളുന്നത് പൊതുവായതും സർവവും-ഉൾക്കൊള്ളുന്നതുമായ അർത്ഥത്തിൽ സാരാംശപരവും വ്യവസ്ഥാപരവുമാകുന്നു; ഇത് പ്രവൃത്തികൾ 8:15-17-ലും 19:2-6-ലുമുള്ള ആത്മാവിനെ കൈക്കൊള്ളുന്നതിൽ നിന്ന് വ്യത്യസ്തമാണ്, അത് വിശേഷാൽ വിശ്വാസികളുടെമേൽ വ്യവസ്ഥാപരമായി പകരപ്പെടുന്ന ആത്മാവിനെ കൈക്കൊള്ളുന്നതാകുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Receiving the Gift of the Holy Spirit

Bible Verses

Acts 2:38 And Peter said to them, Repent and each one of you be baptized upon the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.
Eph 1:13 In whom you also, having heard the word of the truth, the gospel of your salvation, in Him also believing, you were sealed with the Holy Spirit of the promise.

Words of Ministry

In 2:38 Peter tells the people to repent, be baptized for the forgiveness of sins, and they will receive the gift of the Holy Spirit. The gift of the Holy Spirit is not any gift distributed by the Spirit; rather, it is the gift which is the Holy Spirit Himself, given by God to the believers in Christ as the unique gift that produces all the gifts mentioned in Romans 12, 1 Corinthians 12, and 1 Peter 4. The Holy Spirit in Acts 2:38 is the all-inclusive Spirit of the processed Triune God in His New Testament economy, both essential for life and economical for power, given to the believers at the time of their believing in Christ (Eph. 1:13) as the all-inclusive blessing of God's full gospel (Gal. 3:14), so that they may enjoy all the riches of the Triune God (2 Cor. 13:14). The apostles preached and ministered Christ. But when their hearers repented and believed in Him, they received the wonderful Spirit of the Triune God. This implies that this Spirit is just the resurrected and ascended Christ Himself. The receiving of the Spirit here is both essential and economical, in a general and all-inclusive sense, differing from the receiving of the Spirit in Acts 8:15-17 and 19:2-6, which is particularly the receiving of the Spirit falling upon the believers economically.

bottom of page