top of page

September 30, 2026

തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തുന്ന പുനരുത്ഥാനത്തിന്റെ ദൈവം

ബൈബിൾ വാക്യങ്ങൾ

പ്രവൃ 3:12 പത്രൊസ് ഇതു കണ്ടപ്പോൾ, ജനത്തോട് മറുപടി പറഞ്ഞു, യിസ്രായേൽ പുരുഷന്മാരേ, നിങ്ങൾ ഇതിൽ എന്തിന് ആശ്ചര്യപ്പെടുന്നു? അല്ലെങ്കിൽ ഞങ്ങളുടെ സ്വന്തം ശക്തിയാലോ ദൈവികതയാലോ ഞങ്ങൾ അവനെ നടക്കുമാറാക്കി എന്നപോലെ, ഞങ്ങളെ എന്തിന് ഉറ്റുനോക്കുന്നു?
വാ. 13 നിങ്ങൾ ഏൽപ്പിച്ചുകൊടുക്കുകയും, അവനെ വിട്ടയയ്ക്കുവാൻ തീരുമാനിച്ചപ്പോൾ, പീലാത്തൊസിന്റെ സന്നിധിയിൽ നിങ്ങൾ നിഷേധിക്കുകയും ചെയ്ത, തന്റെ ദാസനായ യേശുവിനെ, നമ്മുടെ പിതാക്കന്മാരുടെ ദൈവമായ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, മഹത്വപ്പെടുത്തിയിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

എല്ലാ ജനങ്ങളും അത്യന്തം ആശ്ചര്യപ്പെട്ടു പത്രൊസിന്റെയും യോഹന്നാന്റെയും ആ മുടന്തനായ മനുഷ്യന്റെയും അടുക്കലേക്ക് ഓടിവന്നപ്പോൾ, പത്രൊസ് അവരോട് പറഞ്ഞു, "നിങ്ങൾ ഏൽപ്പിച്ചുകൊടുക്കുകയും, അവനെ വിട്ടയയ്ക്കുവാൻ തീരുമാനിച്ചപ്പോൾ, പീലാത്തൊസിന്റെ സന്നിധിയിൽ നിങ്ങൾ നിഷേധിക്കുകയും ചെയ്ത, തന്റെ ദാസനായ യേശുവിനെ, നമ്മുടെ പിതാക്കന്മാരുടെ ദൈവമായ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, മഹത്വപ്പെടുത്തിയിരിക്കുന്നു." ചില കൈയെഴുത്തുപ്രതികൾ യിസ്ഹാക്കിന്റെയും യാക്കോബിന്റെയും എന്നതിന് ശേഷം "ദൈവം" എന്ന് ചേർക്കുന്നു. 13-ാം വാക്യത്തിൽ പത്രൊസ് ദൈവത്തെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് പറഞ്ഞത് എന്തുകൊണ്ടാണ്? അവൻ ലളിതമായി ദൈവം എന്ന് പറയാത്തത് എന്തുകൊണ്ടാണ്? ഈ അഭിധാനം വലിയവനായ ഞാൻ ആകുന്നവനായ യഹോവയായ ത്രിയേക ദൈവത്തെ സൂചിപ്പിക്കുന്നു (പുറ 3:14-15). മത്തായി 22:31-32-ലെ കർത്താവിന്റെ വചനപ്രകാരം, ഈ ദിവ്യ അഭിധാനം പുനരുത്ഥാനത്തെ സൂചിപ്പിക്കുന്നു: "എന്നാൽ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച്, ദൈവത്താൽ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്തത് നിങ്ങൾ വായിച്ചിട്ടില്ലയോ, “ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു” എന്ന്? അവൻ മരിച്ചവരുടെ ദൈവമല്ല, ജീവിക്കുന്നവരുടെ ദൈവമത്രേ." പത്രൊസ് ദൈവത്തെ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് പരാമർശിച്ചത് അവൻ പുനരുത്ഥാനത്തിന്റെ ദൈവമാകുന്നു എന്ന് ഇത് സൂചിപ്പിക്കുന്നതിനാലാണ്. അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം "തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തിയിരിക്കുന്നു" എന്ന് പത്രൊസ് ജനത്തോട് പറഞ്ഞു. ദൈവം കർത്താവായ യേശുവിനെ അവന്റെ പുനരുത്ഥാനത്തിലൂടെയും അവന്റെ ആരോഹണത്തിലും മഹത്വപ്പെടുത്തി.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

The God of Resurrection Glorifying His Servant Jesus

Bible Verses

Acts 3:12 And when Peter saw this, he replied to the people, Men of Israel, why are you marveling at this? Or why are you gazing at us, as though by our own power or godliness we have made him walk?
v. 13 The God of Abraham and Isaac and Jacob, the God of our fathers, has glorified His Servant Jesus, whom you delivered up and denied in the presence of Pilate, when he had decided to release Him.

Words of Ministry

When all the people, greatly amazed, ran to Peter, John, and the lame man, Peter said to them, "...The God of Abraham and Isaac and Jacob, the God of our fathers, glorified His Servant Jesus, whom you delivered up and denied in the presence of Pilate, when he had decided to release Him." Some manuscripts add "the God of" before Isaac and Jacob. Why in verse 13 did Peter speak of God as the God of Abraham, Isaac, and Jacob? Why did he not speak simply of God? This title refers to the Triune God, Jehovah, the great I AM (Exo. 3:14-15). According to the Lord's word in Matthew 22:31-32, this divine title implies resurrection: "Concerning the resurrection of the dead, have you not read that which was spoken to you by God, saying, I am the God of Abraham, and the God of Isaac, and the God of Jacob? He is not the God of the dead, but of the living." Peter referred to God as the God of Abraham, Isaac, and Jacob because this indicates that He is the God of resurrection. Peter told the people that the God of Abraham, Isaac, and Jacob "glorified His Servant Jesus." God glorified the Lord Jesus through His resurrection and in His ascension.

bottom of page