October 8, 2026
കരുണയും കൃപയും ഒരുപോലെ പ്രാപിക്കുക
ബൈബിൾ വാക്യങ്ങൾ
റോമർ 10:15 ..."എനിക്ക് കരുണ തോന്നുന്നവനോട് എനിക്ക് കരുണ തോന്നും, എനിക്ക് മനസ്സലിവ് തോന്നുന്നവനോട് എനിക്ക് മനസ്സലിവ് തോന്നും.”
11:5 അങ്ങനെ ഈ കാലത്തും അതേ രീതിയിൽ കൃപയുടെ തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പ് നിലവിൽ വന്നിരിക്കുന്നു.
ശുശ്രൂഷയിലെ വചനങ്ങൾ
ദൈവത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കരുണയെയും കൃപയെയും മനസ്സിലാക്കുവാൻ അല്പം പ്രയാസമാണ്. പൂർവകാല നിത്യതയിൽ നാം ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുകയും മുൻഅറിയപ്പെടുകയും ചെയ്തുവെങ്കിലും, ദൈവം നമ്മെ വിളിക്കുവാൻ വന്നപ്പോൾ, നാം ഒരു പരിതാപകരമായ അവസ്ഥയിലായിരുന്നു, ദൈവത്തിന്റെ കരുണ ആവശ്യമായിരുന്ന ഒരു അവസ്ഥയിലായിരുന്നു. ശത്രുവായ പിശാച് ദൈവത്തോട് ഒരുപക്ഷേ ഇപ്രകാരം പറഞ്ഞിട്ടുണ്ടാകാം, "നിന്റെ തിരഞ്ഞെടുപ്പായ ഇവനെ നോക്കൂ. അവൻ എത്ര പരിതാപകരനാണ്!" അപ്പോൾ ദൈവം സാത്താനോട് ഒരുപക്ഷേ ഇപ്രകാരം പറഞ്ഞിരിക്കാം, "സാത്താനേ, എന്റെ കരുണ കാണിക്കുവാൻ ഇത് എനിക്ക് വളരെ നല്ലൊരു അവസരമാണെന്ന് നീ തിരിച്ചറിയുന്നില്ലയോ? ഇത്രയും പരിതാപകരനായ ഒരു വ്യക്തിയില്ലാതെ, എനിക്ക് എങ്ങനെ എന്റെ കരുണ കാണിക്കുവാൻ കഴിയും? എല്ലാവരും തികഞ്ഞവരും എന്റെ നിലവാരത്തിനൊത്തവരും ആയിരുന്നെങ്കിൽ, കരുണ കാണിക്കുവാൻ എനിക്ക് ആരും ഉണ്ടാകുമായിരുന്നില്ല. സാത്താനേ, ഈ തിരഞ്ഞെടുക്കപ്പെട്ടവൻ എന്റെ കരുണയുടെ വിഷയമായിരിക്കുവാൻ ശരിയായ വ്യക്തിയാണ്." കൃപയെക്കുറിച്ച് എന്താണ്? നാം കണ്ടതുപോലെ, കൃപ എന്നത് നമ്മുടെ ആളത്തത്തിലേക്ക് പണിതുചേർക്കപ്പെട്ട ദൈവത്തിന്റേതായ ഒന്നാകുന്നു. നാം ദൈവത്തിന്റെ കരുണയുടെ വിഷയങ്ങൾ മാത്രമല്ല; നാം അവന്റെ കൃപയുടെ വിഷയങ്ങളുമാകുന്നു. നാം ദൈവത്തിന്റെ കരുണയിൻ കീഴിലാണ്, കൂടാതെ അവന്റെ കൃപ നമ്മിൽ ഉണ്ട്. നാം ഏറ്റവും പരിതാപകരരും ദയനീയരുമായിരുന്നുവെങ്കിലും, ദൈവം ഇടപ്പെട്ട് നമുക്ക് അവന്റെ കരുണ നൽകിയെന്നും നാം മാനസാന്തരപ്പെട്ടുവെന്നും നമുക്കെല്ലാവർക്കും സാക്ഷ്യപ്പെടുത്തുവാൻ കഴിയും. ആ സമയത്തുതന്നെ, ദിവ്യമായ ഒന്ന്—ദൈവത്തിന്റെ കൃപ—നമ്മിലേക്ക് പണിതുചേർക്കപ്പെട്ടു. ഇപ്പോൾ നാം ദൈവത്തിന്റെ കരുണയിൻ കീഴിൽ മാത്രമല്ല; ആത്മാവെന്ന നിലയിൽ ജീവനുള്ള ക്രിസ്തു എന്ന വ്യക്തിയായ അവന്റെ കൃപയും നമ്മിൽ ഉണ്ട്. ഇതാണ് ദൈവത്തിന്റെ തിരഞ്ഞെടുപ്പ്.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
Obtaining Both Mercy and Grace
Bible Verses
Rom 9:15 ..."I will have mercy on whomever I will have mercy, and I will have compassion on whomever I will have compassion."
11:5 In the same way then at the present time also there has come into being a remnant according to the selection of grace.
Words of Ministry
It is somewhat difficult to understand mercy and grace as they are related to God's selection. Although we were selected and foreknown by God in eternity past, when God came to call us, we were in a pitiful situation, a situation which required God's mercy. The enemy, the Devil, might have said to God, "Look at this one who is Your selection. How pitiful he is!" Then God might have said to Satan, "Satan, don't you realize that this is a very good opportunity for Me to show My mercy? Without such a pitiful person, how could I show My mercy? If everyone were perfect and up to My standard, I would have no one on whom to show mercy. Satan, this chosen one is the right one to be the object of My mercy." What about grace? As we have seen, grace is something of God wrought into our being. We are not only the objects of God's mercy; we are also the objects of His grace. We are under God's mercy, and His grace is within us. We all can testify that though we were most pitiful and miserable, God came in and granted us His mercy and we repented. At that very time, something divine--God's grace--was wrought into us. Now we are not only under God's mercy; we also have His grace, the living person of Christ as the Spirit, within us. This is God's selection.
