top of page

October 9, 2026

പഴയതിൽ നിന്ന് പുതിയതിലേക്കുള്ള യുഗപരമായ മാറ്റം

ബൈബിൾ വാക്യങ്ങൾ

റോമർ 6:14 ...എന്തെന്നാൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴിലല്ല കൃപയിൻ കീഴിലത്രേ ആകുന്നു.
ഗലാ 2:21 ദൈവത്തിന്റെ കൃപയെ ഞാൻ വൃഥാവാക്കുന്നില്ല; എന്തെന്നാൽ നീതി ന്യായപ്രമാണം മുഖാന്തരം എങ്കിൽ, ക്രിസ്തു ഒന്നിനുമല്ല മരിച്ചത്.
റോമർ 8:2 എന്തെന്നാൽ ജീവന്റെ ആത്മാവിന്റെ പ്രമാണം എന്നെ പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന് ക്രിസ്തു യേശുവിൽ സ്വതന്ത്രനാക്കിയിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

മോശെയിലൂടെ യിസ്രായേൽ മക്കൾക്ക് ന്യായപ്രമാണം നൽകപ്പെട്ടിരുന്നു. ദൈവാലയവും പുരോഹിതന്മാരും വഴിപാടുകളും ഉൾപ്പെടുന്ന ഒരു ആരാധനാ വ്യവസ്ഥിതിയും അവർക്കുണ്ടായിരുന്നു. യിസ്രായേൽ മക്കൾക്ക് അവരുടെ ആരാധനയുടെ കേന്ദ്രമെന്ന നിലയിൽ ന്യായപ്രമാണവും ദൈവാലയവുമായിരുന്നു രണ്ട് പ്രധാന കാര്യങ്ങൾ. ന്യായപ്രമാണവും ദൈവാലയവും ക്രിസ്തുവിന്റെ മുൻകുറികളായിരുന്നു. ലിഖിതമായ ഒരു ന്യായപ്രമാണവും ഭൗതികമായ ഒരു ദൈവാലയവും ഉണ്ടായിരിക്കുക എന്നതല്ല ദൈവത്തിന്റെ ഉദ്ദേശ്യം. ദൈവത്തിന്റെ ഉദ്ദേശ്യം ദൈവത്തിന്റെ പുതിയ നിയമ വ്യവസ്ഥയ്ക്കു വേണ്ടി ജീവന്റെ പ്രമാണമായി ജീവനുള്ള ക്രിസ്തു ഉണ്ടായിരിക്കുക എന്നതും, ജീവനുള്ള ദൈവാലയമായി ക്രിസ്തു ഉണ്ടായിരിക്കുക എന്നതുമാണ്. ദൈവം ആഗ്രഹിക്കുന്നത് തന്റെ പുതിയ നിയമ വ്യവസ്ഥയെ നിർവഹിക്കേണ്ടതിന് ക്രിസ്തു നമ്മുടെ ഉള്ളിൽ ജീവനുള്ള പ്രമാണമായും നമ്മുടെ പുറമെ ജീവനുള്ള ദൈവാലയമായും ഉണ്ടായിരിക്കുവാനാണ്. ഈ വ്യവസ്ഥ എന്നത് തന്റെ ആവിഷ്കാരത്തിനായി ഒരു സംഘാത അസ്തിത്വത്തെ ഉളവാക്കുവാൻ ത്രിയേക ദൈവം തന്നെത്തന്നെ തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോട് ഇഴുകിച്ചേരുന്ന ഒരു കാര്യം മാത്രമാകുന്നു. ഉല്പത്തി പുസ്തകത്തിൽ ആരംഭം മുതൽത്തന്നെയുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ഇതായിരുന്നു. എന്നിരുന്നാലും, യിസ്രായേൽ മക്കൾ ന്യായപ്രമാണത്തെയും ദൈവാലയത്തെയും നിർജീവമായ അക്ഷരങ്ങൾക്കൊത്തവണ്ണം പരമ്പരാഗതമായ ഒരു രീതിയിലാണ് പരിഗണിച്ചത്. പഴയ യുഗം ന്യായപ്രമാണത്തിന്റെയും ദൈവാലയത്തിന്റെയും യുഗമായിരുന്നു. പുതിയ യുഗം ജീവന്റെ പ്രമാണമായും ജീവനുള്ള ദൈവാലയമായും ഉള്ള ക്രിസ്തുവിന്റെ യുഗമാകുന്നു. പാരമ്പര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരപ്പെടുവാനും ദൈവത്തിന്റെ നിർമ്മലമായ പുതിയ നിയമ വ്യവസ്ഥയിലേക്ക് കൊണ്ടുവരപ്പെടുവാനും കർത്താവിന്റെ മാറ്റത്തിനായി നാം കൃത്യതയുള്ളവരും സമ്പൂർണരുമായിരിക്കണം. ദൈവത്തിന്റെ പുതിയ നിയമ വ്യവസ്ഥ എന്താണ്? അത് നമുക്ക് സകലവുമായിരിക്കുന്ന ദൈവ-മനുഷ്യനായ യേശുക്രിസ്തു അല്ലാതെ മറ്റൊന്നുമല്ല. അവൻ നമ്മുടെ പ്രമാണവും നമ്മുടെ ദൈവാലയവും നമ്മുടെ സകലവുമാകുന്നു.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

A Change of Dispensation from Old to New

Bible Verses

Rom 6:14 ...for you are not under the law but under grace.
Gal 2:21 I do not nullify the grace of God; for if righteousness is through law, then Christ has died for nothing.
Rom 8:2 For the law of the Spirit of life has freed me in Christ Jesus from the law of sin and of death.

Words of Ministry

The children of Israel had been given the law through Moses. They also had a system of worship involving the temple, the priests, and the offerings. With the children of Israel the two main things were the law and the temple as the center of their worship. Both the law and the temple were types of Christ. It is not God's intention to have a written law and a material temple. God's intention is to have the living Christ as the law of life and also to have Christ as the living temple for God's New Testament economy. God desires to have Christ as the living law within us and as the living temple outside of us so that He may carry out His New Testament economy. This economy is absolutely a matter of the Triune God mingling Himself with His chosen people to produce a corporate entity for His expression. This was God's intention from the very beginning in the book of Genesis. However, the children of Israel regarded the law and the temple in a traditional way according to dead letters. The old dispensation was the dispensation of the law and of the temple. The new dispensation is the dispensation of Christ as the law of life and as the living temple. We need to be definite and absolute for the Lord's transfer in order to be brought out of tradition and brought to God's pure New Testament economy. What is the New Testament economy of God? It is nothing other than Jesus Christ, the God-man, as everything to us. He is our law, our temple, our everything.

bottom of page