top of page

October 11, 2026

ക്രിസ്തുവിനെയും രാജ്യത്തെയും പ്രസംഗിക്കുന്നത്

ബൈബിൾ വാക്യങ്ങൾ

പ്രവൃ 8:12 എന്നാൽ ദൈവരാജ്യത്തിന്റെയും യേശു ക്രിസ്തുവിന്റെ നാമത്തിന്റെയും സുവിശേഷം അറിയിച്ച ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ, പുരുഷന്മാരും സ്ത്രീകളും, സ്നാനപ്പെട്ടു.
മർക്കൊ 1:15 പറഞ്ഞത്, കാലം നിവൃത്തിയായി, ദൈവരാജ്യം സമീപിച്ചുമിരിക്കുന്നു. മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുവിൻ.

ശുശ്രൂഷയിലെ വചനങ്ങൾ

വാക്യം 12-ൽ "സദ്വർത്തമാനം കൊണ്ടുവരിക" എന്നത് "സുവിശേഷം" എന്ന നാമപദത്തിന്റെ ക്രിയാരൂപമാകുന്നു. ഫിലിപ്പൊസ് ക്രിസ്തുവിനെ സദ്വർത്തമാനമായി പ്രസംഗിച്ചു; അവൻ ക്രിസ്തുവിനെ സുവിശേഷമായി പ്രസംഗിച്ചു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവൻ ക്രിസ്തുവിനെ പ്രസംഗിച്ചു, കൂടാതെ ക്രിസ്തു അവന്റെ സുവിശേഷമായിരുന്നു. പ്രവൃത്തികൾ 8:12 ഫിലിപ്പൊസ് ദൈവരാജ്യത്തെ സുവിശേഷമായി പ്രസംഗിച്ചു എന്നും സൂചിപ്പിക്കുന്നു. കർത്താവ് ചെയ്തതുപോലെതന്നെ അവൻ ദൈവരാജ്യത്തെ സുവിശേഷമായി പ്രസംഗിച്ചു (മർക്കൊ 1:14-15). ഫിലിപ്പൊസിനെപ്പോലെ, യേശുക്രിസ്തു ആയിരിക്കുന്ന സുവിശേഷത്തെയും ദൈവരാജ്യത്തെയും നാം പ്രസംഗിക്കണം. ദൈവരാജ്യം എന്നത്, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ അവന്റെ വിശ്വാസികളിലേക്ക് വിതയ്ക്കപ്പെട്ട ജീവന്റെ വിത്തായിരിക്കുന്ന രക്ഷകനായ കർത്താവായ യേശു ആകുന്നു (മർക്കൊ 4:3, 26), അത് ദൈവം തന്റെ ദിവ്യ ജീവനിൽ തന്റെ രാജ്യമായി വാഴുവാൻ തക്കവണ്ണമുള്ള ഒരു മണ്ഡലമായി വികാസം പ്രാപിക്കുകയും ചെയ്യുന്നു. അതിന്റെ പ്രവേശനം വീണ്ടുംജനനമാകുന്നു (യോഹ 3:5), അതിന്റെ വികാസം ദിവ്യ ജീവനിലുള്ള വിശ്വാസികളുടെ വളർച്ചയുമാകുന്നു (2 പത്രൊ 1:3-11). ദൈവരാജ്യം എന്നത് വിശ്വസ്തരായ വിശ്വാസികൾ ജീവിക്കുന്ന ഇന്നത്തെ സഭാജീവിതമാകുന്നു (റോമ 14:17), കൂടാതെ അത് സഹസ്രാബ്ദത്തിൽ ജയിക്കുന്ന വിശുദ്ധന്മാർക്ക് ഒരു അവകാശ പ്രതിഫലമായി (ഗലാ 5:21; എഫെ 5:5) വരുന്ന രാജ്യമായി വികാസം പ്രാപിക്കും (വെളി 20:4-6). ആത്യന്തികമായി, ദൈവത്താൽ വീണ്ടെടുക്കപ്പെട്ട എല്ലാവർക്കും പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും നിത്യതയോളം ആസ്വദിക്കേണ്ടതിനായുള്ള, ദൈവത്തിന്റെ നിത്യജീവന്റെ നിത്യ അനുഗ്രഹത്തിന്റെ ഒരു നിത്യ മണ്ഡലമായ ദൈവത്തിന്റെ നിത്യരാജ്യമായി അത് പുതിയ യെരൂശലേമിൽ പരിണതി പ്രാപിക്കും (വെളി 21:1-4; 22:1-5, 14). അങ്ങനെയുള്ള ഒരു രാജ്യം, ദൈവരാജ്യത്തെ തന്നെയാണ് കർത്താവായ യേശുവും ഫിലിപ്പൊസും സുവിശേഷമായി, സദ്വർത്തമാനമായി പ്രസംഗിച്ചത്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Preaching Christ and the Kingdom

Bible Verses

Acts 8:12 But when they believed Philip, who announced the gospel of the kingdom of God and of the name of Jesus Christ, they were baptized, both men and women.
Mark 1:15 And saying, The time is fulfilled and the kingdom of God has drawn near.

Words of Ministry

In verse 12 "bringing the good news" is a verbal form of the noun "gospel." Philip preached Christ as the good news; he preached Christ as the gospel. In other words, he preached Christ, and Christ was his gospel. Acts 8:12 also indicates that Philip preached the kingdom of God as the gospel. He preached the kingdom of God as the gospel just as the Lord did (Mark 1:14-15). Like Philip, we should preach the gospel that is Jesus Christ and also the kingdom of God. The kingdom of God is the Lord Jesus, the Savior, as the seed of life sown into His believers, God's chosen people (Mark 4:3, 26), and developing into a realm which God may rule as His kingdom in His divine life. Its entrance is regeneration (John 3:5), and its development is the believers' growth in the divine life (2 Pet. 1:3-11). The kingdom of God is the church life today, in which the faithful believers live (Rom. 14:17), and it will develop into the coming kingdom as an inheritance reward (Gal. 5:21; Eph. 5:5) to the overcoming saints in the millennium (Rev. 20:4-6). Eventually, it will consummate in the New Jerusalem as the eternal kingdom of God, an eternal realm of the eternal blessing of God's eternal life for all God's redeemed to enjoy in the new heaven and new earth for eternity (Rev. 21:1-4; 22:1-5, 14). Such a kingdom, the kingdom of God, is what both the Lord Jesus and Philip preached as the gospel, the good news.

bottom of page