top of page

October 29, 2026

കർത്താവിനെ സേവിക്കുന്നതും ഉപജീവനം കഴിക്കുന്നതും

ബൈബിൾ വാക്യങ്ങൾ

പ്രവൃ 18:3 ഒരേ തൊഴിൽ ആയതിനാൽ, അവൻ [പൗലൊസ്‌] അവരോടുകൂടെ പാർത്ത് വേല ചെയ്തു; തൊഴിൽപരമായി അവർ കൂടാരപ്പണിക്കാർ ആയിരുന്നു.
20:34 ഈ കൈകൾ എന്റെയും എന്നോടുകൂടെ ഉണ്ടായിരുന്നവരുടെയും ആവശ്യങ്ങൾക്ക് ശുശ്രൂഷിച്ചിരിക്കുന്നു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ.
വാ. 35 ഇപ്രകാരം അധ്വാനിച്ചുകൊണ്ട് നാം ബലഹീനരെ സഹായിക്കേണം എന്നും വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത് കൂടുതൽ അനുഗൃഹീതം എന്നു കർത്താവായ യേശു തന്നെ പറഞ്ഞ വാക്കുകൾ ഓർക്കുന്നതിനും സകല കാര്യങ്ങളിലും ഞാൻ നിങ്ങൾക്ക് മാതൃകയാൽ കാണിച്ചിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

പൗലൊസ് കർത്താവിന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ അവന് ഒരു ജോലിയും ഉണ്ടായിരുന്നു എന്ന് ഇത് [പ്രവൃ 18:3] സൂചിപ്പിക്കുന്നു. 1 കൊരിന്ത്യർ 4:12-ൽ അവൻ ഇതിനെ പരാമർശിക്കുന്നു, "ഞങ്ങൾ സ്വന്തം കൈകൊണ്ട് വേലചെയ്ത് അധ്വാനിക്കുന്നു." കൂടാതെ, 1 തെസ്സലൊനീക്യർ 2:9-ലും 2 തെസ്സലൊനീക്യർ 3:8-ലും വിശുദ്ധന്മാർക്ക് ഭാരമായിത്തീരാതിരിക്കുവാൻ താൻ രാപ്പകൽ അധ്വാനിച്ചു എന്ന് പൗലൊസ് പറയുന്നു. പൗലൊസിന്റെ അനുഷ്ഠാനം ഇന്നത്തെ പല ക്രിസ്തീയ വേലക്കാരുടേതിൽ നിന്നും വ്യത്യസ്തമായിരുന്നു. പലപ്പോഴും ഒരു വ്യക്തി ഒരു ശുശ്രൂഷകനോ ഒരു മിഷനറിയോ ആയിത്തീരുമ്പോൾ, അവൻ ഇനി മറ്റൊരു വിധത്തിലുള്ള വേലയും ചെയ്യുകയില്ല. എന്നാൽ പൗലൊസ് വചനം ശുശ്രൂഷിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, ഉപജീവനം കഴിക്കുവാൻ അവൻ തന്റെ കൈകളാൽ വേല ചെയ്തു. ഇത് അവൻ തന്നെത്തന്നെ താങ്ങുവാൻ മാത്രമല്ല, തന്റെ സഹപ്രവർത്തകരെ താങ്ങുവാനും കൂടെ ചെയ്തു. പൗലൊസ് വീണ്ടും ഒരു നല്ല മാതൃക സ്ഥാപിച്ചു. പൂർണ്ണസമയവും കർത്താവിനെ സേവിക്കുന്നവർ കർത്താവിനായുള്ള തങ്ങളുടെ വേലയെ തങ്ങളുടെ തൊഴിലായി കരുതരുത്. ആവശ്യമെങ്കിൽ, തങ്ങൾക്കായി ഉപജീവനം കഴിക്കുവാൻ ചിലർക്ക് ഇപ്പോഴും വേല ചെയ്യേണ്ടതായി വന്നേക്കാം. നാം ഇത് ചെയ്യുന്നുവോ ഇല്ലയോ എന്നത് നമ്മുടെ ഭാരം നമ്മെ എത്രമാത്രം സ്വായത്തമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഭാരം നിങ്ങളെ പൂർണ്ണമായി സ്വായത്തമാക്കുകയും സാഹചര്യം നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങൾ തീർച്ചയായും നിങ്ങളുടെ എല്ലാ സമയവും കർത്താവിന്റെ വേലയ്ക്കായി ചെലവഴിക്കണം. എന്നാൽ അങ്ങനെയല്ലെങ്കിൽ, നിങ്ങളെത്തന്നെ താങ്ങുവാനും, നിങ്ങളെ മാത്രമല്ല നിങ്ങളുടെ സഹപ്രവർത്തകരെയും, പ്രത്യേകിച്ച് പ്രായം കുറഞ്ഞവരെയും താങ്ങുവാനും നിങ്ങൾ അപ്പോഴും വേല ചെയ്യണം.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Serving the Lord and Making a Living

Bible Verses

Acts 18:3 And because he [Paul] was of the same trade, he remained with them and worked; for they were tentmakers by trade.
20:34 You yourselves know that these hands have ministered to my needs and to those who are with me.
v. 35 In all things I have shown you by example that toiling in this way we ought to support the weak and to remember the words of the Lord Jesus, that He Himself said, It is more blessed to give than to receive.

Words of Ministry

This [Acts 18:3] indicates that while Paul was carrying out the ministry of the Lord, he still had a job. He refers to this in 1 Corinthians 4:12, "We labor, working with our own hands." Furthermore, in both 1 Thessalonians 2:9 and 2 Thessalonians 3:8 Paul says that he labored day and night so as not to be burdensome to the saints. Paul's practice was different from that of many Christian workers today. Often when a person becomes a minister or a missionary, he will no longer do any other kind of work. But while Paul was ministering the word, he also worked with his hands in order to earn a living. This he did not only to support himself, but also to support his co-workers. Once again Paul set up a good pattern. Those who serve the Lord full-time should not regard their work for the Lord as their profession. If necessary, some may still need to work in order to make a living for themselves. Whether or not we do this depends on how much our burden occupies us. If your burden occupies you in full and the environment affords you a living, then you should certainly spend all your time on the Lord's work. But if not, you should still work to support yourself, and not only yourself but also your co-workers, especially the younger ones.

bottom of page