October 31, 2026
നിത്യമായി സഫലമായ രക്തം
ബൈബിൾ വാക്യങ്ങൾ
മത്താ 26:28 എന്തെന്നാൽ ഇത് അനേകർക്കുവേണ്ടി, പാപങ്ങളുടെ ക്ഷമയ്ക്കായി ഒഴിക്കപ്പെടുന്ന, ഉടമ്പടിയുടെ എന്റെ [യേശുവിന്റെ] രക്തമാകുന്നു എന്നു പറഞ്ഞു.
എബ്രാ 9:12 കോലാടുകളുടെയും കിടാവുകളുടെയും രക്തത്താലല്ല, തന്റെ സ്വന്ത രക്തത്താൽ, ഒരിക്കലായി...നിത്യ വീണ്ടെടുപ്പ് നേടി.
വാ. 14 നിത്യാത്മാവിലൂടെ നിഷ്കളങ്കനായി തന്നെത്താൻ ദൈവത്തിന് അർപ്പിച്ച ക്രിസ്തുവിന്റെ രക്തം,... നമ്മുടെ മനസ്സാക്ഷിയെ നിർജീവ പ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും?
ശുശ്രൂഷയിലെ വചനങ്ങൾ
വീണുപോയ മനുഷ്യരെ വീണ്ടെടുത്ത രക്തം ദൈവപുത്രനായ യേശുവിന്റെ രക്തമാകുന്നു. മനുഷ്യർ എന്ന നിലയിൽ, നമ്മുടെ വീണ്ടെടുപ്പിനായി നമുക്ക് യഥാർത്ഥ മനുഷ്യ രക്തം ആവശ്യമാണ്. അവൻ ഒരു മനുഷ്യനായിരുന്നതിനാൽ, കർത്താവായ യേശുവിന് ഈ നിബന്ധന നിവർത്തിക്കുവാൻ കഴിഞ്ഞു. ഒരു മനുഷ്യനായി, വീണുപോയ മനുഷ്യരെ വീണ്ടെടുക്കുവാൻ അവൻ മനുഷ്യ രക്തം ചൊരിഞ്ഞു. കർത്താവ് ദൈവപുത്രനും, സാക്ഷാൽ ദൈവം തന്നെയുമാകുന്നു. അതിനാൽ, അവന്റെ രക്തത്തോടൊപ്പം നിത്യതയുടെ മൂലകം ഉണ്ട്, ഈ മൂലകം അവന്റെ രക്തത്തിന്റെ നിത്യമായ സഫലതയെ ഉറപ്പുവരുത്തുന്നു. ക്രൂശിൽ നിവർത്തിക്കപ്പെട്ട വീണ്ടെടുപ്പ് കേവലം ഒരു മനുഷ്യനാൽ മാത്രമാണ് നിവർത്തിക്കപ്പെട്ടതെങ്കിൽ, ആ വീണ്ടെടുപ്പിന് നിത്യമായി സഫലമായിരിക്കുവാൻ കഴിയുമായിരുന്നില്ല. അത് ഒരു വ്യക്തിയുടെ വീണ്ടെടുപ്പിന് സഫലമായിരിക്കാമെങ്കിലും, ലക്ഷക്കണക്കിന് വിശ്വാസികളുടെ വീണ്ടെടുപ്പിന് സഫലമായിരിക്കുകയില്ല. മനുഷ്യൻ പരിമിതനായതിനാൽ, ഒരു പ്രത്യേക മനുഷ്യന് ദശലക്ഷക്കണക്കിന് മറ്റുള്ളവർക്കായി മരിക്കുവാൻ കഴിയില്ല. എന്നാൽ, മനുഷ്യൻ പരിമിതനാണെങ്കിലും, ദൈവം പരിമിതനല്ല. അതുപോലെ, മനുഷ്യൻ താത്കാലികനാണെങ്കിലും, ദൈവം നിത്യനാകുന്നു. അതിനാൽ, ക്രിസ്തുവിന്റെ വീണ്ടെടുപ്പിൽ ദൈവത്തിന്റെ നിത്യവും അപരിമേയവുമായ മൂലകമുണ്ട്. ഇക്കാരണത്താലാണ് എബ്രായർ 9:12-ൽ ഈ വീണ്ടെടുപ്പിനെ ഒരു നിത്യ വീണ്ടെടുപ്പ് എന്ന് വിളിച്ചിരിക്കുന്നത്. കർത്താവ് ക്രൂശിൽ ചൊരിഞ്ഞ രക്തം ദൈവപുത്രനായ യേശുവിന്റെ രക്തമായിരുന്നു. അത് യേശുവിന്റെ രക്തം മാത്രമല്ലായിരുന്നു; അത് ദൈവപുത്രന്റെ രക്തം കൂടെയായിരുന്നു. ഇക്കാരണത്താൽ, ദൈവ-മനുഷ്യനാൽ, ദൈവത്തോട് ഇഴുകിച്ചേർന്ന ഒരുവനാൽ നിവർത്തിക്കപ്പെട്ട വീണ്ടെടുപ്പ് നിത്യമാകുന്നു.
പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്
The Eternally Effective Blood
Bible Verses
Matt 28 For this is My [Jesus] blood of the covenant, which is being poured out for many for the forgiveness of sins.
Heb 9:12 And not through the blood of goats and calves but through His own blood...obtaining an eternal redemption. v. 14 How much more will the blood of Christ, who through the eternal Spirit offered Himself without blemish to God...
Words of Ministry
The blood that has redeemed fallen human beings is the blood of Jesus, the Son of God. As human beings, we need genuine human blood for our redemption. Because He was a man, the Lord Jesus could fulfill this requirement. As a man, He shed human blood to redeem fallen human beings. The Lord is also the Son of God, even God Himself. Therefore, with His blood there is the element of eternity, and this element ensures the eternal efficacy of His blood. If the redemption accomplished on the cross was accomplished merely by a man, that redemption could not be eternally effective. Although it might be effective for the redemption of one person, it would not be effective for the redemption of millions of believers. Since a man is limited, a particular man cannot die for millions of others. However, although man is limited, God is not limited. Likewise, although man is temporal, God is eternal. Therefore, in Christ's redemption there is the eternal and unlimited element of God. This is the reason that in Hebrews 9:12 this redemption is called an eternal redemption. The blood the Lord shed on the cross was the blood of Jesus, the Son of God. It was not only the blood of Jesus; it was also the blood of the Son of God. For this reason, the redemption accomplished by the God-man, by the One mingled with God, is eternal. (c) 2007 Living Stream Ministry.
