top of page

November 11, 2026

ദിവ്യത്വം മനുഷ്യത്വത്തെ ശക്തിപ്പെടുത്തുകയും സമ്പുഷ്ടമാക്കുകയും ചെയ്യുന്നത്

ബൈബിൾ വാക്യങ്ങൾ

1 യോഹ 4:8 സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല, ദൈവം സ്നേഹമല്ലോ.
യോഹ 3:16 തന്റെ ഏകജാതനായ പുത്രനിലേക്കു... ദൈവം അവനെ നൽകുവാൻ തക്കവണ്ണം, അത്രത്തോളം ലോകത്തെ സ്നേഹിച്ചു.
റോമ 13:9 ...എന്നതും പിന്നെ മറ്റേതെങ്കിലും കൽപന ഉണ്ടെങ്കിൽ അതും, “നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം,” എന്ന ഈ വചനത്തിൽ സംഗ്രഹിച്ചിരിക്കുന്നു.

ശുശ്രൂഷയിലെ വചനങ്ങൾ

ലൂക്കൊസിന്റെ സുവിശേഷം നാം ശ്രദ്ധാപൂർവ്വം വായിക്കുകയാണെങ്കിൽ, ദിവ്യ സദ്ഗുണങ്ങൾ മാനുഷിക നന്മകളെ ശക്തിപ്പെടുത്തുകയും സമ്പുഷ്ടമാക്കുകയും ചെയ്യുന്നത് നമുക്ക് കാണുവാൻ കഴിയും. ഉദാഹരണത്തിന്, ദൈവം സ്നേഹമാകുന്നു എന്നും (1 യോഹ. 4:8), ദൈവം സ്നേഹിക്കുന്നു എന്നും (യോഹ. 3:16) ബൈബിൾ വ്യക്തമായി വെളിപ്പെടുത്തുന്നു. ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിൽ നാം മറ്റുള്ളവരെ സ്നേഹിക്കണം എന്നും ബൈബിൾ പറയുന്നു (റോമ. 13:9). ദൈവം സ്നേഹിക്കുന്നു, നാമും സ്നേഹിക്കണം. എന്നിരുന്നാലും, നമ്മുടെ സ്നേഹത്തെ ശക്തിപ്പെടുത്തുവാനും സമ്പുഷ്ടമാക്കുവാനും ദൈവത്തിന്റെ സ്നേഹമില്ലാതെ നാം സ്നേഹിച്ചേക്കാം. നാം മറ്റുള്ളവരെ സ്നേഹിക്കണം എന്ന് കൺഫ്യൂഷ്യസ് പറഞ്ഞു. എന്നാൽ മാനുഷിക സ്നേഹം ദിവ്യ സ്നേഹത്താൽ ശക്തിപ്പെടുത്തപ്പെടുവാനും സമ്പുഷ്ടമാക്കപ്പെടുവാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചില്ല. ലൂക്കൊസിൽ നാം വളരെ സ്നേഹവാനായ ഒരു മനുഷ്യനെ, മനുഷ്യ-രക്ഷകനെ കാണുന്നു. എങ്കിലും അവന്റെ സ്നേഹത്തിൽ മാനുഷിക സ്നേഹത്തെ ശക്തിപ്പെടുത്തുകയും സമ്പുഷ്ടമാക്കുകയും ചെയ്യുന്ന ദിവ്യ സ്നേഹമുണ്ട്. കർത്താവിന്റെ ജീവിതം ദിവ്യത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും അത്ഭുതകരമായ സംയോജനമായ ഒരു വ്യക്തിയുടെ ജീവിതമായിരുന്നു. അത്തരമൊരു വ്യക്തി എന്ന നിലയിൽ, കർത്താവ് ദിവ്യ സദ്ഗുണങ്ങളാലും മാനുഷിക നന്മകളാലും സംരചിക്കപ്പെട്ടവനായിരുന്നു. ലൂക്കൊസിന്റെ സുവിശേഷത്തിൽ നിരവധി സുവിശേഷ സന്ദേശങ്ങളും സുവിശേഷ ഉപമകളും സുവിശേഷ സംഭവങ്ങളും ഉണ്ട്. നാം ലൂക്കൊസിന്റെ വിവരണത്തിന്റെ ആഴത്തിലേക്ക് കടന്നാൽ, ഈ മൂന്ന് വിഭാഗം കാര്യങ്ങളും ഭൂമിയിലെ കർത്താവായ യേശുവിന്റെ ജീവിതം ദിവ്യ സദ്ഗുണങ്ങളാൽ പൂർണ്ണമായി ശക്തിപ്പെടുത്തപ്പെട്ടതും സമ്പുഷ്ടമാക്കപ്പെട്ടതുമായിരുന്നു എന്ന് വെളിപ്പെടുത്തുന്നു എന്ന് നാം കാണും. തൽഫലമായി, അവൻ ധാർമ്മികതയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ജീവിച്ചത്.

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Divinity Strengthening and Enriching Humanity

Bible Verses

1 John 4:8 He who does not love has not known God, because God is love.
John 3:16 For God so loved the world that He gave His only begotten Son...
Rom 13:9 ...if there is any other commandment, it is summed up in this word, namely, "You shall love your neighbor as yourself."

Words of Ministry

If we read the Gospel of Luke carefully, we shall see that the divine attributes strengthen and enrich the human virtues. For example, the Bible clearly reveals that God is love (1 John 4:8) and that God loves (John 3:16). The Bible also says that as those created by God, we should love others (Rom. 13:9). God loves, and we also should love. However, we may love without having God's love to strengthen and enrich our love. Confucius said that we should love others. But he did not point out that human love can be strengthened and enriched by the divine love. In Luke we see a Man, the Man- Savior, who was very loving. Yet in His love there is the divine love strengthening and enriching the human love. The Lord's living was the living of a Person who was a wonderful composition of divinity and humanity. As such a Person, the Lord was constituted of the divine attributes and the human virtues. In the Gospel of Luke there are a number of gospel messages, gospel parables and gospel cases. If we get into the depths of Luke's narration, we shall see that these three categories of things reveal that the living of the Lord Jesus on earth was fully strengthened and enriched by the divine attributes. As a result, He lived in the highest standard of morality. (c) 2007 Living Stream Ministry.

bottom of page