top of page

November 14, 2026

ആത്മാവ് ഉല്ലസിക്കുകയും ദേഹി മഹിമപ്പെടുത്തുകയും ചെയ്യുന്നത് (1)

ബൈബിൾ വാക്യങ്ങൾ

ലൂക്കൊ 1:46 മറിയ പറഞ്ഞു, എന്റെ ദേഹി കർത്താവിനെ മഹിമപ്പെടുത്തുന്നു,
വാ. 47 എന്റെ ആത്മാവ് എന്റെ രക്ഷകനായ ദൈവത്തിൽ ഉല്ലസിച്ചിരിക്കുന്നു;

ശുശ്രൂഷയിലെ വചനങ്ങൾ

[ഭാഗം 1] ആദ്യം മറിയയുടെ ആത്മാവ് ദൈവത്തിൽ ഉല്ലസിച്ചു; തുടർന്ന് അവളുടെ ദേഹി കർത്താവിനെ മഹിമപ്പെടുത്തി. ദൈവത്തോടുള്ള അവളുടെ സ്തുതി അവളുടെ ആത്മാവിൽ നിന്ന് പ്രാരംഭം കുറിക്കപ്പെടുകയും തുടർന്ന് അവളുടെ ദേഹിയിലൂടെ ആവിഷ്കരിക്കപ്പെടുകയും ചെയ്തു. കർത്താവിന്റെ മഹത്വീകരണത്തിനായി അവളുടെ ദേഹി അവളുടെ സന്തോഷം വെളിപ്പെടുത്തത്തക്കവണ്ണം അവളുടെ ആത്മാവ് തന്റെ രക്ഷകനായ ദൈവത്തിലുള്ള സന്തോഷത്താൽ നിറഞ്ഞിരുന്നു. അവൾ തന്റെ ആത്മാവിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തു, അത് അവളുടെ ദേഹിയെ നയിച്ചു. തന്റെ ആത്മാവിൽ ദൈവത്തിലുള്ള അവളുടെ ഉല്ലാസം തന്റെ രക്ഷകൻ എന്ന നിലയിലുള്ള ദൈവത്തിന്റെ ആസ്വാദനം നിമിത്തമായിരുന്നു, തന്റെ ദേഹിയിൽ കർത്താവിനെ മഹിമപ്പെടുത്തിയത് കർത്താവിനെ—യഹോവയായ, വലിയവനായ ആയിരിക്കുന്നവനെ—പുകഴ്ത്തിയത് നിമിത്തമായിരുന്നു. മറിയയുടെ ആത്മാവ് ദൈവത്തിൽ ഉല്ലസിച്ചു. ഉല്ലസിക്കുക എന്നത് സന്തോഷിക്കുന്നതിനേക്കാൾ ഉന്നതമാണ്. തന്റെ സൃഷ്ടാവായ ദൈവത്തിൽ എന്നതിലുപരി, തന്റെ രക്ഷകനായ ദൈവത്തിൽ തന്റെ ആത്മാവ് ഉല്ലസിച്ചു എന്ന് മറിയ പറഞ്ഞത് പ്രാധാന്യമുള്ളതാണ്. അവൾ ദൈവത്തെ തന്റെ സൃഷ്ടാവിനേക്കാൾ ഉപരിയായി കണക്കാക്കി; അവൾ അവനെ തന്റെ രക്ഷകനായി പരിഗണിച്ചു. വീണുപോയവളായിത്തീർന്ന ഒരു സൃഷ്ടിക്കപ്പെട്ട വ്യക്തിയാണ് താൻ എന്ന് അവൾ തിരിച്ചറിഞ്ഞു. അതിനാൽ, തന്റെ സൃഷ്ടാവ് തന്റെ രക്ഷകനായിരിക്കേണ്ടത് അവൾക്ക് ആവശ്യമായിരുന്നു. തന്റെ നിത്യമായ കരുണയിലൂടെ തന്റെ രക്ഷകൻ എന്ന നിലയിലുള്ള ദൈവത്തിന്റെ അനുഭവത്തെയും (വാ. 47-50) ദൈവത്തിന്റെ കരുണയുള്ളതും വിശ്വസ്തവുമായ പ്രവൃത്തികളെക്കുറിച്ചുള്ള മറ്റുള്ളവരുടെ അനുഭവത്തിന്റെ നിരീക്ഷണത്തെയും (വാ. 51-55) അടിസ്ഥാനമാക്കി കർത്താവിനെ മഹിമപ്പെടുത്തുക എന്നതായിരുന്നു മറിയയുടെ സ്തുതി. [നാളെ തുടരും]

പുതിയ നിയമ ബൈബിൾ വാക്യങ്ങൾ എടുത്തിരിക്കുന്നത് പ്രത്യുദ്ധാര ഭാഷ്യം മലയാളം ബൈബിളിൽ നിന്നും, ശുശ്രൂഷയിലെ വചനങ്ങൾ എടുത്തിരിക്കുന്നത് സഹോദരൻമാർ വാച്ച്മാൻ നീയുടെയും (Watchman Nee) വിറ്റ്നസ് ലീയുടെയും (Witness Lee) ശുശ്രൂഷയിൽ നിന്നുമാണ്  

​

https://www.emanna.com/calendar/index.cfm

Spirit Exulting and Soul Magnifying (1)

Bible Verses

Luke 1:46 And Mary said, My soul magnifies the Lord,
v. 47 And my spirit has exulted in God my Savior.

Words of Ministry

[Part 1 of 2] First Mary's spirit exulted in God; then her soul magnified the Lord. Her praise to God was initiated from her spirit and then was expressed through her soul. Her spirit was filled with joy in God her Savior so that her soul manifested her joy for the magnification of the Lord. She lived and acted in her spirit, which directed her soul. Her exultation in God in her spirit was due to her enjoyment of God as her Savior, and her magnifying of the Lord in her soul was due to her exaltation of the Lord--Jehovah, the great To Be. Mary's spirit exulted in God. To exult is higher than to rejoice. It is significant that Mary said that her spirit exulted in God her Savior, rather than in God her Creator. She regarded God as more than her Creator; she considered Him her Savior. She realized that she was a created person who had become fallen. Therefore, she needed her Creator to be her Savior. Mary's praise was to magnify the Lord based upon her experience of God as her Savior through His everlasting mercy (vv. 47-50) and her observation of others' experience of God's merciful and faithful doings (vv. 51-55). [Continued tomorrow] (c) 2007 Living Stream Ministry.

bottom of page