top of page

ദൈവരാജ്യം

ലൂക്കൊസ് 17:20-24

ലൂക്കൊ. 17:20 അനന്തരം ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാരാൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, അവൻ അവരോട് ഉത്തരം പറഞ്ഞു, ദൈവരാജ്യം നിരീക്ഷണത്തോടെയല്ല വരുന്നത്;

21 ഇതാ, അത് ഇവിടെ! അല്ലെങ്കിൽ അവിടെ! എന്നും അവർ പറയുകയില്ല. എന്തെന്നാൽ ഇതാ, ദൈവരാജ്യം നിങ്ങളുടെ മധ്യേ ഉണ്ട്.

22 ശിഷ്യന്മാരോട് അവൻ പറഞ്ഞു, മനുഷ്യപുത്രന്റെ നാളുകളിൽ ഒന്നിനെ കാണുവാൻ നിങ്ങൾ വാഞ്ഛിക്കുന്ന നാളുകൾ വരും, നിങ്ങൾ കാണുകയും ഇല്ല.

23 ഇതാ, അവിടെ! ഇതാ, ഇവിടെ! എന്ന് അവർ നിങ്ങളോടു പറയും, നിങ്ങൾ പോകരുത്, അവരുടെ പിന്നാലെ ഓടുകയും അരുത്.

24 എപ്രകാരം മിന്നൽപ്പിണർ ആകാശത്തിന്റെ ഒരറ്റം മുതൽ ആകാശത്തിന്റെ മറ്റേ അറ്റം വരെ പ്രകാശിക്കുന്നുവോ, അപ്രകാരം മനുഷ്യപുത്രൻ തന്റെ നാളിൽ ആയിരിക്കും.

CNT-യിൽ നിന്നുള്ള ഉദ്ധരണികൾ:

ക്രിസ്തുവാണ് ദൈവരാജ്യമെന്ന് ലൂക്കൊസ് 17:20-24 വെളിപ്പെടുത്തുന്നു. മനുഷ്യരക്ഷകൻ തന്നെയാണ് ദൈവരാജ്യത്തിൻ്റെ സാരാംശവും മൂലകവും. 


ഇതുമായി ബന്ധപ്പെട്ട്, 20b, 21 എന്നീ വാക്യങ്ങളിലെ കർത്താവിൻ്റെ വചനം നാം പരിഗണിക്കേണ്ടതുണ്ട്, "ദൈവരാജ്യം നിരീക്ഷണത്തോടെയല്ല വരുന്നത്; ഇതാ, അത് ഇവിടെ! അല്ലെങ്കിൽ അവിടെ! എന്നും അവർ പറയുകയില്ല. എന്തെന്നാൽ ഇതാ, ദൈവരാജ്യം നിങ്ങളുടെ മധ്യേ ഉണ്ട്." ഇവിടെ നിങ്ങൾ എന്ന പദം ചോദ്യം ചെയ്യുന്ന പരീശന്മാരെയാണ് സൂചിപ്പിക്കുന്നത്. പരീശന്മാർക്കുള്ള കർത്താവിൻ്റെ ഉത്തരത്തിൽ, ദൈവരാജ്യം യഥാർത്ഥത്തിൽ ക്രിസ്തു തന്നെയാണെന്ന ശക്തമായ സൂചനയുണ്ട്. പരീശന്മാർക്കിടയിൽ ദൈവരാജ്യം ഉണ്ടെങ്കിലും അത് കാണുവാൻ അവർക്ക് കഴിയില്ലെന്ന് കർത്താവായ യേശു അവരോട് പറയുകയായിരുന്നു. ദൈവരാജ്യം ഉണ്ടായിരുന്നു, പക്ഷേ അത് കാണുവാനുള്ള ആത്മിക ഗ്രഹണം അവർക്കില്ലായിരുന്നു. ദൈവരാജ്യം യഥാർത്ഥത്തിൽ ക്രിസ്തു തന്നെയായ അത്ഭുതവാനായ വ്യക്തിയാണെന്ന് കാണുവാൻ നമുക്ക് ആത്മിക കണ്ണുകൾ ആവശ്യമാണ്. അവൻ എവിടെയാണോ അവിടെ ദൈവരാജ്യം ഉണ്ട്.


a. ദൈവരാജ്യമായി വികസിക്കുവാനായ് ദൈവരാജ്യത്തിൻ്റെ വിത്ത് എന്ന നിലയിൽ വിശ്വാസികളിലേക്ക് വിതയ്ക്കപ്പെടുന്നു

ദൈവരാജ്യമായി വികസിക്കുന്നതിനായി വിശ്വാസികളിലേക്ക് വിതയ്ക്കപ്പെട്ട ദൈവരാജ്യത്തിൻ്റെ വിത്താണ് ക്രിസ്തുവെന്ന് മർക്കോസിൻ്റെ സുവിശേഷത്തിൻ്റെ നാലാമത്തെ അധ്യായം വെളിപ്പെടുത്തുന്നു. വാക്യം 3 പറയുന്നു, "ഇതാ വിതയ്ക്കുന്നവൻ വിതയ്ക്കുവാനായി പുറപ്പെട്ടു." ഇവിടെ വിതയ്ക്കുന്നവൻ, ദൈവപുത്രനായ കർത്താവായ യേശുവിനെ സൂചിപ്പിക്കുന്നു, അവൻ തൻ്റെ വചനത്തിൽ ജീവൻ്റെ വിത്തായി തന്നെതന്നെ മനുഷ്യന്റെ ഹൃദയത്തിലേക്ക് വിതയ്ക്കുവാനും (വാ. 14), അതുമുഖാന്തരം അവൻ വളരുവാനും അവരിൽ ജീവിക്കുവാനും അവരുടെ ഉള്ളിൽ നിന്ന് ആവിഷ്കരിക്കപ്പെടുവാനുമായ് വന്നവനാണ്.


വാക്യം 26 പറയുന്നു, "പിന്നെ അവൻ പറഞ്ഞു, ഒരു മനുഷ്യൻ ഭൂമിയിൽ വിത്ത് എറിഞ്ഞതുപോലെ ആകുന്നു ദൈവരാജ്യവും." ഇവിടെ "മനുഷ്യൻ" എന്നത് വാക്യം 3-ൽ പരാമർശിച്ചിരിക്കുന്ന "വിതയ്ക്കുന്നവൻ" എന്ന നിലയിൽ കർത്താവായ യേശുവാണ്. "വിത്ത്" ദിവ്യ ജീവൻ്റെ വിത്ത് (1 യോഹ. 3:9; 1 പത്രൊ. 1:23) എന്ന നിലയിൽ വിശ്വാസികളിലേക്ക് വിതയ്ക്കപ്പെട്ട ക്രിസ്തുവാണ്. രാജ്യത്തിൻ്റെ ഈ വിത്ത് ശക്തിയുടെയോ അധികാരത്തിൻ്റെയോ കാര്യമല്ല, മറിച്ച് ക്രിസ്തുവിൽ ദേഹരൂപമെടുത്തിരിക്കുന്ന ദിവ്യ ജീവന്റെ കാര്യമാണ്. രാജ്യത്തിൻ്റെ ഈ വിത്ത്, അതായത് ജീവൻ്റെ ഈ വിത്ത്, രാജ്യത്തിൻ്റെ അടിസ്ഥാന മൂലകമെന്ന നിലയിൽ ക്രിസ്തു താൻതന്നെയാണ്. അതിനാൽ, ദൈവരാജ്യം യഥാർത്ഥത്തിൽ തന്റെ വിശ്വാസികളിലേക്ക് ജീവൻ്റെ വിത്തായി വിതയ്ക്കപ്പെടുന്ന ദൈവമനുഷ്യനായ യേശുക്രിസ്തു തന്നെയാണ്. ഈ വിത്ത് അവരിൽ വിതച്ചതിനുശേഷം, അത് അവരിൽ വളരുകയും ഒടുവിൽ ഒരു രാജ്യമായി വികസിക്കുകയും ചെയ്യും.


യേശുക്രിസ്തുവാണ് ദൈവരാജ്യത്തിൻ്റെ വിത്ത്, ഈ വിത്ത് വിശ്വാസികളായ നമ്മിലേക്ക് വിതച്ചിരിക്കുന്നു. ഇപ്പോൾ ഈ വിത്ത് നമ്മുടെ ഉള്ളിൽ വളരുകയും വികസിക്കുകയും ചെയ്യുന്നു. ആത്യന്തികമായി, ഈ വളർച്ചയ്ക്കും വികാസത്തിനും ഒരു ഫലമുണ്ടാകും, ഈ ഫലം രാജ്യമായിരിക്കും.


നാം രക്ഷിക്കപ്പെടുകയും വീണ്ടുംജനിപ്പിക്കപ്പെടുകയും ചെയ്യുന്നിടത്തോളം (യോഹ. 3:3, 5), നാം ദൈവരാജ്യത്തിൻ്റെ ഭാഗമാണ്. ദൈവരാജ്യവുമായി യാതൊരു ബന്ധവുമില്ലാത്ത നമ്മുടെ പഴയ സൃഷ്ടിയനുസരിച്ചല്ല, നമ്മുടെ പുതിയ സൃഷ്ടിയനുസരിച്ചാണ് നാം രാജ്യത്തിൻ്റെ ഭാഗമാകുന്നത് (2 കൊരി. 5:17). ഇപ്പോൾ നാം പുതിയ സൃഷ്ടിയുടെ ജീവനെ, നമ്മുടെ വീണ്ടുംജനനത്തിലൂടെ നമുക്ക് ലഭിച്ച ദിവ്യ ജീവനെ പ്രയോഗിക്കുമ്പോൾ, നാം ദൈവരാജ്യത്തെ വ്യായാമം ചെയ്യുകയാണ്. നമ്മുടെ പഴയ സൃഷ്ടിയായ ആ ഭാഗം നാം പ്രയോഗിക്കുമ്പോൾ, നാം പ്രായോഗികമായി സാത്താൻ്റെ രാജ്യത്തിലാണ് ജീവിക്കുന്നത്. എന്നാൽ നമ്മുടെ പുതിയ സൃഷ്ടിയായ ആ ഭാഗം-ദൈവരാജ്യത്തിൻ്റെ മൂലകമായ ക്രിസ്തു തന്നെയായ ആ ഭാഗം-നാം പ്രയോഗിക്കുമ്പോൾ നാം ദൈവരാജ്യത്തിലാണ് ജീവിക്കുന്നത്.

 

b. സഭയിലെ വിശ്വാസികൾക്കുള്ളിലുള്ള അത്തരമൊരു രാജ്യം

അത്തരമൊരു രാജ്യം സഭയിലെ വിശ്വാസികൾക്കുള്ളിലാണ്. "ദൈവരാജ്യം ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവും അത്രേ." (റോമ. 14:17). ഇന്നത്തെ ഈ യുഗത്തിലെ സഭ ദൈവരാജ്യമാണ് എന്നതിൻ്റെ ശക്തമായ തെളിവാണ് ഈ വാക്യം, കാരണം ഈ യുഗത്തിലെ സഭാ ജീവിതത്തെ സംബന്ധിച്ചാണ് അതിന്റെ സന്ദർഭം കൈകാര്യം ചെയ്യുന്നത്.


തൻ്റെ ഉദ്ദേശ്യത്തിൻ്റെ പൂർത്തീകരണത്തിനു വേണ്ടി തൻ്റെ തേജസ്സ് ആവിഷ്കരിക്കുന്നതിനായ് ദൈവം തൻ്റെ അധികാരം പ്രയോഗിക്കുന്ന മണ്ഡലമാണ് ദൈവരാജ്യം. അത്തരമൊരു രാജ്യത്ത്, പ്രധാനം ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. സഭയിലെ വിശ്വാസികൾക്കുള്ളിലെ രാജ്യം അങ്ങനെ ഒരു ത്രികോണ ജീവനാണ്, നീതിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ജീവനാണ്. നീതി എന്നത് ശരിയായതും ഉചിതവുമായതിനെ സൂചിപ്പിക്കുന്നു. ദൈവരാജ്യത്തിൽ വസിക്കുന്നവർ മറ്റുള്ളവരോടും കാര്യങ്ങളോടും ദൈവത്തോടും ശരിയായും ഉചിതവുമായും ഇരിക്കണം. തങ്ങളോടുതന്നെ ഇടപെടുന്നതിൽ അവർ കർക്കശത പുലർത്തേണ്ടത് ആവശ്യമാണ്. നീതിയുടെ ഫലമായ സമാധാനം (എബ്രാ. 12:11), ദൈവരാജ്യത്തിൽ ജീവിക്കുന്നവർ മറ്റുള്ളവരുമായും ദൈവവുമായും ഉണ്ടായിരിക്കേണ്ട ബന്ധത്തെ ചിത്രീകരിക്കുന്നു. നാം മറ്റുള്ളവരോടും കാര്യങ്ങളോടും ദൈവത്തോടും നീതിയുള്ളവരാണെങ്കിൽ, മറ്റുള്ളവരുമായും ദൈവവുമായും നമുക്ക് സമാധാനപരമായ ബന്ധം ഉണ്ടായിരിക്കും. തത്ഫലമായി, പരിശുദ്ധാത്മാവിലും, പ്രത്യേകിച്ച്, ദൈവമുമ്പാകെയും നമുക്ക് സന്തോഷം ലഭിക്കും. ഇപ്രകാരം നാം സന്തോഷത്താലും പരിശുദ്ധാത്മാവിനാലും നിറയപ്പെടുകയും (പ്രവൃ. 13:52) നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും ജീവിച്ചു വെളിപ്പെടുത്തുകയും ചെയ്യും. നാം എത്രയധികം നീതിയോടെയും സമാധാനത്തോടെയും പരിശുദ്ധാത്മാവിൽ സന്തോഷത്തോടെയും ജീവിക്കുന്നുവോ അത്രയധികം ദൈവരാജ്യം സഭാജീവിതത്തിലെ നമ്മുടെ ദൈനംദിന ജീവിതത്തിൽ വെളിവാകും.

The kingdom of God 

Luke 17:20-24

Lk 17:20 And when He was questioned by the Pharisees as to when the kingdom of God was coming, He answered them and said, The kingdom of God does not come with observation;

21 Nor will they say, Behold, here it is! or, There! For behold, the kingdom of God is in the midst of you.

22 And He said to the disciples, The days will come when you will long to see one of the days of the Son of Man, and you will not see it.

23 And they will say to you, Behold, there! Behold, here! Do not go away, nor run after them.

24 For just as lightning flashing from one end of heaven shines to the other end of heaven, so will the Son of Man be in His day.

Excerpts from the CNT:

Luke 17:20-24 reveals that Christ is the kingdom of God. The human Savior Himself is the essence and the element of the kingdom of God.


Regarding this, we need to consider the Lord’s word in verses 20b and 21, “The kingdom of God does not come with observation; nor will they say, Behold, here it is! or, There! For behold, the kingdom of God is in the midst of you.” The word you here refers to the questioning Pharisees. In the Lord’s answer to the Pharisees, there is the strong indication that the kingdom of God is actually Christ Himself. The Lord Jesus was telling the Pharisees that they could not see the kingdom of God, even though it was among them. The kingdom of God was present, but they did not have the spiritual perception to see it. We need spiritual eyes to see that the kingdom of God is actually the wonderful person of Christ Himself. Wherever He is, there the kingdom of God is.


a. As the Seed of the Kingdom of God Sown into the Believers to Develop into God’s Kingdom

The fourth chapter of the Gospel of Mark reveals that Christ is the seed of the kingdom of God sown into the believers to develop into God’s kingdom. Verse 3 says, “Behold, the sower went out to sow.” The sower here signifies the Lord Jesus, the Son of God, who came to sow Himself as the seed of life in His word (v. 14) into men’s hearts that He might grow and live in them and be expressed from within them.


Verse 26 says, “So is the kingdom of God: as if a man cast seed on the earth.” The “man” here is the Lord Jesus as the [2839] “sower” mentioned in verse 3. The “seed” is Christ as the seed of the divine life (1 John 3:9; 1 Pet. 1:23) sown into the believers. This seed of the kingdom is not a matter of power or authority but of the divine life embodied in Christ. This seed of the kingdom, this seed of life, is Christ Himself as the basic element of the kingdom. The kingdom of God, therefore, is actually the God-man, Jesus Christ, sown as the seed of life into His believers. After this seed has been sown into them, it will grow in them and eventually develop into a kingdom.


Jesus Christ is the seed of the kingdom of God, and this seed has been sown into us, the believers. Now this seed is growing and developing within us. Eventually, this growth and development will have an issue, and this issue will be the kingdom.


As long as we have been saved and regenerated (John 3:3, 5), we are a part of the kingdom of God. We are a part of the kingdom not according to our old creation, which has nothing to do with the kingdom of God, but according to our new creation (2 Cor. 5:17). Now when we exercise the life of the new creation, the divine life received through our regeneration, we are exercising the kingdom of God. When we exercise that part of us which is the old creation, we are, in a practical way, living in the kingdom of Satan. But when we exercise that part of us which is the new creation—Christ Himself as the element of the kingdom of God—we are living in the kingdom of God.


b. Such a Kingdom Being within the Believers in the Church

Such a kingdom is within the believers in the church. “The kingdom of God is not eating and drinking, but righteousness and peace and joy in the Holy Spirit” (Rom. 14:17). This verse is a strong proof that the church in the present age is the kingdom of God, because the context deals with the church life in the present age.


The kingdom of God is the sphere in which God exercises His authority so that He may express His glory for the fulfillment of His purpose. In such a kingdom, what matters is not eating and drinking but righteousness, peace, and joy in the [2840] Holy Spirit. The kingdom within the believers in the church is thus a triangular life, a life of righteousness, peace, and joy. Righteousness denotes that which is right and proper. Those who live in the kingdom of God should be right and proper toward others, toward things, and toward God. This requires that they be strict in dealing with themselves. Peace, the fruit of righteousness (Heb. 12:11), characterizes the relationship that those who live in the kingdom of God should have with others and with God. If we are righteous toward others, toward things, and toward God, we will have a peaceful relationship with others and with God. As a result, we will have joy in the Holy Spirit and, in particular, before God. In this way we will be filled with joy and with the Holy Spirit (Acts 13:52) and will live out righteousness, peace, and joy in the Holy Spirit. The more we live righteously, peacefully, and joyfully in the Holy Spirit, the more the kingdom of God will be manifested in our daily living in the church life.

Reference Reading: 

The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 275 — Section 1 — Page [2838]

bottom of page