ഒരു മനുഷ്യൻ - മനുഷ്യപുത്രൻ
മത്തായി 4:4; 19:28; 26:64; 24:37, 39, 44
മത്താ. 4:4 എന്നാൽ അവൻ, “മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, ദൈവത്തിന്റെ വായിലൂടെ പുറപ്പെടുന്ന സകല വചനം കൊണ്ടും ജീവിക്കും” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.
മത്താ. 4:4—അടിക്കുറിപ്പ് 1
ദൈവപുത്രൻ എന്ന നിലയിലുള്ള തന്റെ സ്ഥാനമെടുക്കുവാൻ പരീക്ഷകൻ പുതിയ രാജാവിനെ പരീക്ഷിച്ചു. എന്നാൽ ശത്രുവിനോട് ഇടപെടുവാനായി താൻ മനുഷ്യന്റെ സ്ഥാനത്ത് നിന്നു എന്ന് സൂചിപ്പിച്ചുകൊണ്ട്, അവൻ “മനുഷ്യൻ...,” എന്ന, തിരുവെഴുത്തുകളിലെ വചനത്തിലൂടെ, ഉത്തരം നൽകി. ഭൂതങ്ങൾ യേശുവിനെ ദൈവപുത്രൻ എന്ന് സംബോധന ചെയ്യുന്നു (8:29), എന്നാൽ യേശു ജഡത്തിൽ വന്നു എന്ന് ദുഷ്ടാത്മാക്കൾ ഏറ്റുപറയുന്നില്ല (1 യോഹ. 4:3), കാരണം, യേശു ഒരു മനുഷ്യനാണന്ന് ഏറ്റുപറയുമ്പോൾ തങ്ങൾ പരാജയപ്പെട്ടു എന്ന് അവർ സമ്മതിക്കുന്നു. യേശു ദൈവപുത്രനാണെന്ന് ഭൂതങ്ങൾ ഏറ്റുപറയുന്നുവെങ്കിലും, അവൻ ദൈവപുത്രനാണെന്ന് വിശ്വസിക്കുവാൻ പിശാച് ജനത്തെ അനുവദിക്കുകയില്ല, കാരണം, അപ്രകാരം ചെയ്യുന്നതിലൂടെ അവർ രക്ഷിക്കപ്പെടും (യോഹ. 20:31).
CNT യിൽ നിന്നുമുള്ള ഉദ്ധരണികൾ:
നമുക്ക് ക്രിസ്തുവിനെ ദൈവമായി മാത്രമല്ല, ഒരു മനുഷ്യനായും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യാം —മനുഷ്യപുത്രൻ (മത്താ. 4:4; 19:28; 26:64; 24:37, 39, 44). എന്നിരുന്നാലും, അധികം ക്രിസ്ത്യാനികൾക്കും ക്രിസ്തുവിനെ ഒരു മനുഷ്യനെന്ന നിലയിൽ പ്രത്യേകവും മികച്ചതുമായ ഒരു അനുഭവം ഇല്ല. ക്രിസ്തുവിനെ ഒരു മനുഷ്യനേക്കാൾ ദൈവമായി അനുഭവമാക്കുവാൻ നമുക്ക് എളുപ്പമാണെന്ന് തോന്നുന്നു
a. അവൻ്റെ മനുഷ്യത്വത്തിൽ
അവൻ്റെ മനുഷ്യത്വത്തിൽ ക്രിസ്തു മനുഷ്യപുത്രനാണ്. കർത്താവായ യേശു പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചതിനാൽ, അവൻ ദൈവത്തിൻ്റെ പുത്രനാണ്. അവൻ ഒരു മനുഷ്യ കന്യകയിൽ നിന്ന് ജനിച്ചതിനാൽ, അവൻ മനുഷ്യപുത്രനാണ്. ദിവ്യമായ വശത്ത്, അവൻ ദൈവപുത്രനാണ്; മാനുഷികമായ വശത്ത് അവൻ മനുഷ്യപുത്രനാണ്. ദൈവത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന്, ക്രിസ്തു ഒരു മനുഷ്യനാകേണ്ടത് ആവശ്യമായിരുന്നു. മനുഷ്യനെ കൂടാതെ, ദൈവത്തിൻ്റെ ഉദ്ദേശ്യം ഭൂമിയിൽ നടപ്പിലാക്കുവാൻ കഴിയില്ല.
സൻഹെദ്രിനാൽ വിധിക്കപ്പെട്ടപ്പോൾ കർത്താവായ യേശു സമാനമായ ഒരു പരീക്ഷണം നേരിട്ടു.(മത്താ. 26:63-64). അവൻ ദൈവപുത്രനാണോ എന്ന് മഹാപുരോഹിതൻ കർത്താവിനോട് ചോദിച്ചു, എന്നാൽ അവൻ പിശാചിനോട് ഉത്തരം പറഞ്ഞതുപോലെ “മനുഷ്യപുത്രൻ” എന്ന് ഉത്തരം നൽകി. കർത്താവ് തൻ്റെ ക്രൂശീകരണത്തിന് മുമ്പ്, ഭൂമിയിൽ മനുഷ്യപുത്രനായിരുന്നുവെന്നും, പുനരുത്ഥാനം മുതൽ അവൻ ദൈവത്തിൻ്റെ വലതുഭാഗത്ത് സ്വർഗ്ഗത്തിൽ മനുഷ്യപുത്രനായിരിക്കുമെന്നും (പ്രവൃ. 7:56) മേഘങ്ങളിൽ അവന്റെ മടങ്ങിവരവിൽ പോലും അവൻ മനുഷ്യ പുത്രനായിരിക്കുമെന്ന് (മത്താ. 24:30) ഇത് സൂചിപ്പിക്കുന്നു.
കൂടാതെ, നഷ്ടപ്പെട്ട പാപികളെ അന്വേഷിക്കുവാനും രക്ഷിക്കുവാനുമായി മനുഷ്യപുത്രനായി ക്രിസ്തു തൻ്റെ മനുഷ്യത്വത്തിൽ വന്നു (മത്താ. 18:11; 9:13; ലൂക്കോസ് 19:10). അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ
അവരുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്തു (മത്താ. 9:10-11; 11:19; ലൂക്കോസ് 7:34). അവൻ സക്കായി എന്ന ചുങ്കക്കാരനായ പാപിയായ മനുഷ്യനെ സന്ദർശിക്കുകയും അവനോടൊപ്പം താമസിക്കുകയും ചെയ്തു (ലൂക്കോസ് 19:5-7). മനുഷ്യപുത്രൻ എന്ന നിലയിൽ ക്രിസ്തു വന്നത് മനുഷ്യരുടെ ജീവൻ നശിപ്പിക്കുവാനല്ല, അവരെ രക്ഷിക്കുവാനാണ് (ലൂക്കോസ് 9:56). മനുഷ്യപുത്രനെന്ന നിലയിൽ, ക്രിസ്തുവിന് കുറുനരികൾക്കു മാളവും ആകാശത്തിലെ പറവകൾക്കു കൂടും ഉള്ളതുപോലെ പോലും തലചായ്ക്കുവാൻ ഇടമില്ലായിരുന്നു (മത്താ. 8:20; ലൂക്കോസ് 9:58). ക്രിസ്തുവിനെ മനുഷ്യപുത്രനായി ആസ്വദിക്കുന്നതിലൂടെ, ഈ രീതിയിൽ ദാരിദ്ര്യം അനുഭവമാക്കുവാൻ നാം പഠിക്കേണ്ടതുണ്ട്.
മനുഷ്യപുത്രൻ എന്ന നിലയിൽ കർത്താവ് തന്നെത്തന്നെ, തൻ്റെ മനുഷ്യത്വത്തിൽ, തന്നെ വളർത്തുവാനായി മനുഷ്യനിലേക്ക് നല്ല വിത്തായി വിതച്ചു (മത്താ. 13:3-9, 37). ക്രിസ്തു തൻ്റെ മനുഷ്യത്വത്തിൽ വന്നത് ശുശ്രൂഷിക്കപ്പെടുവാനല്ല, ശുശ്രൂഷിക്കുവാനും അനേകർക്ക് വേണ്ടി തൻ്റെ ജീവനെ മറുവിലയായി നൽകുവാനുമാണ് (മത്താ. 20:28; മർക്കോസ് 10:45). ക്രിസ്തു തൻ്റെ മനുഷ്യത്വത്തിൽ,നിത്യജീവങ്കലേക്കു നിലനിൽക്കുന്ന ആഹാരം നൽകി (യോഹ. 6:27, 53). മനുഷ്യപുത്രനെന്ന നിലയിൽ, ക്രിസ്തു മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടുകയും, അവരാൽ ക്രൂശിക്കപ്പെടുകയും ചെയ്തു (മത്താ. 17: 22-23a; 20: 18-19a; 26: 2). അവൻ മനുഷ്യപുത്രനായി ക്രൂശിൽ ഉയർത്തപ്പെട്ടത് അവൻ മഹാനായ ഞാനാകുന്നവൻ ആണെന്ന് ആളുകൾ അറിയുന്നതിനും (യോഹന്നാൻ 8:28) എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് (12:32, 34). യോനാ വലിയ മത്സ്യത്തിൻ്റെ വയറ്റിൽ ആയിരുന്നതുപോലെ മനുഷ്യപുത്രനായ ക്രിസ്തു തൻ്റെ മനുഷ്യത്വത്തിൽ മൂന്നു പകലും മൂന്നു രാവും ഭൂമിയുടെ ഹൃദയത്തിൽ അടക്കപ്പെട്ടു (മത്താ. 12:40; ലൂക്കോസ് 11:30). മനുഷ്യപുത്രനെന്ന നിലയിൽ, ക്രിസ്തു തൻ്റെ അടക്കം കഴിഞ്ഞ് മൂന്നാം ദിവസം തൻ്റെ മനുഷ്യത്വത്തിൽ ഉയിർത്തെഴുന്നേൽക്കുകയും (മത്താ. 17:23b; 20:19b), പിതാവിൻ്റെ തേജസ്സിനാൽ തേജസ്ക്കരിക്കപ്പെടുകയും ചെയ്തു (യോഹന്നാൻ 12:23; 13:31-32; 7: 39; ലൂക്കോസ് 24:26). ഇപ്രകാരമുള്ള ഒരു മനുഷ്യപുത്രൻ എന്ന നിലയിൽ, ക്രിസ്തു ദൈവത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നു. അതിനാൽ, നാം ക്രിസ്തുവിനെ മനുഷ്യപുത്രനായി അനുഭവമാക്കുകയും ആസ്വദിക്കുകയും വേണം.
b. മനുഷ്യത്വത്തിന്റെ എല്ലാ നന്മകളോടും കൂടി
മനുഷ്യപുത്രൻ എന്ന നിലയിൽ ക്രിസ്തുവിന് മനുഷ്യത്വത്തിൻ്റെ എല്ലാ നന്മകളും ഉണ്ട് (സങ്കീ. 45:2a). കർത്താവായ യേശു ദിവ്യ സദ്ഗുണങ്ങളോടുകൂടെ ദിവ്യ സ്വഭാവവും മനുഷ്യ നന്മകളോടുകൂടെ മനുഷ്യ സ്വഭാവവും ഉള്ളവനാണ്. അവനിൽ നാം ദൈവത്തിൻ്റെ എല്ലാ സദ്ഗുണങ്ങളും എല്ലാ മനുഷ്യ നന്മകളും കാണുന്നു, കാരണം അവൻ്റെ സംരചന ദിവ്യ സദ്ഗുണങ്ങളോടുകൂടെ ദിവ്യ സ്വഭാവവും മനുഷ്യ നന്മകളോടുകൂടെ മനുഷ്യ സ്വഭാവവും ചേർന്നതാണ്. കൂടാതെ, ക്രിസ്തുവിൽ ദിവ്യ സദ്ഗുണങ്ങൾ മനുഷ്യ നന്മകളെ ശക്തിപ്പെടുത്തുകയും സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. അവനിൽ ദിവ്യ സദ്ഗുണങ്ങൾ മനുഷ്യ നന്മകളെ നിറയ്ക്കുന്നു, മനുഷ്യ നന്മകൾ ദിവ്യ സദ്ഗുണങ്ങളെ ഉൾകൊള്ളുന്നു. ദിവ്യ സദ്ഗുണം ആന്തരിക യാഥാർത്ഥ്യവും, മനുഷ്യ നന്മ ബാഹ്യ പ്രകടനവുമാണ്. അതിനാൽ, മനുഷ്യനായ യേശുവിൻ്റെ നന്മകൾ ദൈവത്തിൻ്റെ സദ്ഗുണങ്ങളാൽ നിറയപ്പെട്ടും, ഇഴുകിച്ചേർന്നും, സാന്ദ്രീകരിക്കപ്പെട്ടും ഇരിക്കുന്നു.
മനുഷ്യപുത്രനെന്ന നിലയിൽ ക്രിസ്തു തന്റെ മനുഷ്യത്വത്തിൽ സമ്പുഷ്ടനായ ദൈവത്തെ അവന്റെ സമ്പന്നമായ സദ്ഗുണങ്ങളിൽ തന്റെ നറുമണം പരത്തുന്ന നന്മകളിലൂടെ ആവിഷ്കരിച്ചു. ദൈവം തന്റെ സ്നേഹം, വെളിച്ചം, വിശുദ്ധി, നീതി മുതലായ സമ്പന്നവും അനേകവുമായ സദ്ഗുണങ്ങളിൽ സമ്പുഷ്ടനാണ്. ദൈവത്തിന്റെ സദ്ഗുണങ്ങൾ മനുഷ്യനായ യേശുവിലൂടെ ജീവിച്ചു വെളിപ്പെട്ടു, ദൈവത്തിന്റെ എല്ലാ സദ്ഗുണങ്ങളും യേശുവിന്റെ മനുഷ്യ നന്മകളായിത്തീർന്നു.
A man — the Son of Man
Matthew 4:4; 19:28; 26:64; 24:37, 39, 44
Mt 4:4 But He answered and said, It is written, “Man shall not live on bread alone, but on every word that proceeds out through the mouth of God.”
Matt 4:4—footnote 2
The tempter tempted the new King to take His position as the Son of God. But He answered with the word of the Scriptures, "Man...," indicating that He stood in the position of man to deal with the enemy. The demons address Jesus as the Son of God (Matt. 8:29), but the evil spirits do not confess that Jesus came in the flesh (1 John 4:3), because in confessing Jesus as a man they admit that they are defeated. Although the demons confess Jesus as the Son of God, the devil will not allow people to believe that He is the Son of God, because in so doing they would be saved (John 20:31).
Excerpts from the CNT:
We may experience and enjoy Christ not only as God but also as a man—the Son of Man (Matt. 4:4; 19:28; 26:64; 24:37, 39, 44). However, not many Christians have a particular and fine experience of Christ as a man. It seems that it is easier for us to experience Christ as God than as a man.
a. In His Humanity
In His humanity Christ is the Son of Man. Because the Lord Jesus was conceived of the Holy Spirit, He is the Son of God. Because He was born of a human virgin, He is the Son of Man. On the divine side, He is the Son of God; on the human side, He is the Son of Man. To accomplish God’s purpose, it was necessary for Christ to become a man. Without man, God’s purpose cannot be carried out on earth.
The Lord Jesus faced a similar temptation when He was judged by the Sanhedrin. (Matt. 26:63-64). The high priest asked the Lord if He was the Son of God, but He answered with “the Son of Man,” the same way He had answered the devil. This indicates that the Lord was the Son of Man on earth before His crucifixion, that He has been the Son of Man in the heavens at the right hand of God since His resurrection (Acts 7:56), and that He will be the Son of Man even at His coming back on the clouds (Matt. 24:30).
Furthermore, Christ as the Son of Man came in His humanity to seek and save the lost sinners (Matt. 18:11; 9:13; Luke 19:10). He ate and drank with the tax collectors and sinners (Matt. 9:10-11; 11:19; Luke 7:34), making friends with them. He visited and lodged with a sinful man, a tax collector named Zaccheus (Luke 19:5-7). As the Son of Man, Christ came not to destroy men’s lives but to save them (Luke 9:56). As the Son of Man, Christ had no place to lay His head (Matt. 8:20; Luke 9:58), not even as the foxes having holes nor as the birds of heaven having roosts. By enjoying Christ as the Son of Man, we have to learn to suffer poverty in this way.
The Lord as the Son of Man also sowed Himself, in His humanity, as the good seed into man to grow Him (Matt. 13:3-9, 37). Christ came in His humanity, not to be served, but to serve and to give His life as a ransom for many (Matt. 20:28; Mark 10:45). Christ gave, in His humanity, the [2773] food which abides unto eternal life (John 6:27, 53). As the Son of Man, Christ was delivered into the hands of the chief priests and scribes and was crucified by them (Matt. 17:22-23a; 20:18-19a; 26:2). His being lifted up on the cross as the Son of Man was so that people may know that He is the great I Am (John 8:28) and that He may draw all men to Himself (12:32, 34). Christ as the Son of Man was buried in His humanity in the heart of the earth three days and three nights as Jonah was in the belly of the great fish (Matt. 12:40; Luke 11:30). As the Son of Man, Christ resurrected in His humanity on the third day after His burial (Matt. 17:23b; 20:19b), being glorified with the Father’s glory (John 12:23; 13:31-32; 7:39; Luke 24:26). As such a Son of Man, Christ accomplishes God’s purpose. Hence, we need to experience and enjoy Christ as the Son of Man.
b. With All the Virtues of Humanity
As the Son of Man, Christ has all the virtues of humanity (Psa. 45:2a). The Lord Jesus possesses both the divine nature with its divine attributes and the human nature with its human virtues. In Him we see all the attributes of God and all the human virtues, for His constitution is a composition of the divine nature with its divine attributes and the human nature with its human virtues. Moreover, in Christ the divine attributes strengthen and enrich the human virtues. With Him the divine attributes fill the human virtues, and the human virtues contain the divine attributes. The divine attribute is the inward reality, and the human virtue is the outward appearance. Therefore, the virtues of the man Jesus are filled, mingled, and saturated with the attributes of God.
As the Son of Man, Christ expressed in His humanity the bountiful God in His rich attributes through His aromatic virtues. God is bountiful in His rich and many attributes, such as love, light, holiness, and righteousness. God’s attributes were lived out of the man Jesus, and all of God’s attributes became the virtues of the man Jesus.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 267 — Section 1 — Page 2770
