നമ്മെ അത്യധികം ജയം നേടുന്നവർ ആക്കുന്നവൻ
റോമർ 8:32-39
റോമർ 8:32 തീർച്ചയായും, തന്റെ സ്വന്ത പുത്രനെ അവശേഷിപ്പിക്കാതെ, നമുക്കെല്ലാവർക്കും വേണ്ടി അവനെ ഏൽപ്പിച്ചുതന്നവൻ, അവനോടുകൂടെ സകലവും നമുക്ക് സൗജന്യമായി എങ്ങനെ നൽകാതിരിക്കും?
33 ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് എതിരെ ആർ ആരോപണം ഉന്നയിക്കും? ദൈവമാകുന്നു നീതീകരിക്കുന്നവൻ.
34 കുറ്റംവിധിക്കുന്നവൻ ആർ? ക്രിസ്തു യേശു അത്രേ മരിച്ചവൻ, അതിലുപരി, ഉയിർപ്പിക്കപ്പെട്ടവനും, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉള്ളവനും, നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നവനും.
35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ ആർ വേർപെടുത്തും? കഷ്ടതയോ പീഡയോ ഉപദ്രവമോ ക്ഷാമമോ നഗ്നതയോ ആപത്തോ വാളോ?
36 “നിന്റെ നിമിത്തം ദിവസം മുഴുവനും ഞങ്ങളെ മരണത്തിന് ഏൽപ്പിക്കുന്നു; അറുക്കുവാനുള്ള ആടുകളായി ഞങ്ങളെ കണക്കാക്കിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.
37 എന്നാൽ നമ്മെ സ്നേഹിച്ചവനിലൂടെ ഈ സകല കാര്യങ്ങളിലും നാം അത്യധികം ജയം നേടുന്നു.
38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ച്ചകൾക്കോ ഇപ്പോഴുള്ള കാര്യങ്ങൾക്കോ വരുവാനുള്ള കാര്യങ്ങൾക്കോ ശക്തികൾക്കോ
39 ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും ജീവിക്കോ, നമ്മുടെ കർത്താവായ ക്രിസ്തു യേശുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്തുവാൻ സാധിക്കുകയില്ല എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.
CNT-യിൽ നിന്നുള്ള ഉദ്ധരണികൾ:
റോമർ 8:32-39 ക്രിസ്തുവിനെ നമ്മെ അത്യധികം ജയം നേടുന്നവർ ആക്കുന്നവനായി അവതരിപ്പിക്കുന്നു.
a. ദൈവം നമുക്ക് അവനോടുകൂടെ എല്ലാ കാര്യങ്ങളും സൗജന്യമായി നൽകുന്നു
റോമർ 8:32 പറയുന്നു, “തീർച്ചയായും, തന്റെ സ്വന്ത പുത്രനെ അവശേഷിപ്പിക്കാതെ, നമുക്കെല്ലാവർക്കും വേണ്ടി അവനെ ഏൽപ്പിച്ചുതന്നവൻ, അവനോടുകൂടെ സകലവും നമുക്ക് സൗജന്യമായി എങ്ങനെ നൽകാതിരിക്കും?” ഈ വാക്യം ദൈവം ക്രിസ്തുവിനോടുകൂടെ എല്ലാം സൗജന്യമായി നൽകുന്നു എന്ന് കാണിക്കുന്നു.
b. നമുക്കുവേണ്ടി മരിക്കുകയും, ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ശേഷം, ദൈവത്തിന്റെ വലതുഭാഗത്ത് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു
റോമർ 8:34 തുടർന്ന് പറയുന്നു, “കുറ്റംവിധിക്കുന്നവൻ ആർ? ക്രിസ്തു യേശു അത്രേ മരിച്ചവൻ, അതിലുപരി, ഉയിർപ്പിക്കപ്പെട്ടവനും, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉള്ളവനും, നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നവനും.” നമുക്കുവേണ്ടി മരിക്കുകയും, ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ശേഷം, ദൈവത്തിന്റെ വലതുഭാഗത്ത് നമുക്കുവേണ്ടി ക്രിസ്തു പക്ഷവാദം ചെയ്യുന്നു ഈ വാക്യം നമ്മോട് പറയുന്നു. ക്രിസ്തു ഇന്ന് സ്വർഗത്തിൽ, ദൈവത്തിന്റെ വലത്തുഭാഗത്താണ് എന്ന് ഈ വാക്യം പ്രസ്താവിക്കുന്നു; എന്നാൽ, അവൻ ഇപ്പോൾ നമ്മിൽ, നമ്മുടെ ആത്മാവിലാണെന്ന് (2 തിമൊ. 4:22) വാ. 10 പ്രസ്താവിക്കുന്നു. ആത്മാവ് എന്ന നിലയിൽ (2 കൊരി. 3:17), അവൻ സർവവ്യാപിയാണ്; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തുമാണ് നമ്മുടെ ആത്മാവിലുമാണ്, സ്വർഗത്തിലുമാണ് ഭൂമിയിലുമാണ്.
റോമർ 8:34-ൽ, ക്രിസ്തുവാണ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്, എന്നാൽ, വാ. 26-ൽ ആത്മാവാണ് നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നത്. ഇവ, രണ്ട് പക്ഷവാദക്കാരല്ല, പിന്നെയോ ഒന്നാണ്, കർത്താവായ ആത്മാവാണ് (2 കൊരി. 3:18). അവൻ രണ്ട് അറ്റങ്ങളിൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. ഇത്, ഒരറ്റത്ത്, ഒരുപക്ഷേ നമുക്കുവേണ്ടിയുള്ള പക്ഷവാദത്തിന് പ്രാരംഭംകുറിച്ചുകൊണ്ട്, നമ്മിലെ ആത്മാവാണ്; മറ്റേ അറ്റത്ത്, ഒരുപക്ഷേ നമുക്കുവേണ്ടിയുള്ള പക്ഷവാദം പൂർത്തീകരിച്ചുകൊണ്ട് (അത് പ്രധാനമായും നാം അവന്റെ സ്വരൂപത്തോട് അനുരൂപരാകണം എന്നും, അവന്റെ തേജസ്സിലേക്ക് നമ്മെ കൊണ്ടുവരണമെന്നുമുള്ളത് ആയിരിക്കണം), ദൈവത്തിന്റെ വലത്തുഭാഗത്തുള്ള കർത്താവായ ക്രിസ്തുവാണ്.
c. അവന്റെ സ്നേഹത്തിൽ നിന്ന് നമ്മെ ഒരു കഷ്ടതയ്ക്കും വേർപെടുത്താൻ കഴിയില്ല
റോമർ 8:35 തുടരുന്നു, “ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ ആർ വേർപെടുത്തും? കഷ്ടതയോ പീഡയോ ഉപദ്രവമോ ക്ഷാമമോ നഗ്നതയോ ആപത്തോ വാളോ?” കഷ്ടതയോ പീഡയോ ഉപദ്രവമോ ക്ഷാമമോ നഗ്നതയോ ആപത്തോ ഉൾപ്പെടെയുള്ള ഒരു കഷ്ടതയ്ക്കും നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് വേർപെടുത്തുവാൻ കഴിയില്ല
d. എല്ലാ കഷ്ടതകളിലും നമ്മെ സ്നേഹിച്ചവനിലൂടെ നാം അത്യധികം ജയം നേടുന്നു.
റോമർ 8:37-ൽ പൗലോസ് നമ്മോട് പറയുന്നത്, നമ്മെ സ്നേഹിച്ചവനിലൂടെ ഈ സകല കാര്യങ്ങളിലും നാം അത്യധികം ജയം നേടുന്നു എന്നാണ്. നമ്മോടുള്ള ദൈവത്തിന്റെ മാറ്റമില്ലാത്ത സ്നേഹം നിമിത്തവും, നമുക്കുവേണ്ടി ക്രിസ്തു എല്ലാം നിവർത്തിച്ചിരിക്കുന്നു എന്ന വസ്തുതയാലും, കഷ്ടതയ്ക്കോ ഉപദ്രവത്തിനോ നമ്മെ അടിച്ചമർത്തുവാനോ പരാജയപ്പെടുത്തുവാനോ കഴിയുകയില്ല; പിന്നെയോ, നമ്മെ സ്നേഹിച്ചവനിലൂടെ, ഈ സകല കാര്യങ്ങളിലും നാം അത്യധികം വിജയിക്കുകയും ജയം നേടുകയും ചെയ്യുന്നു.
e. അവനിലുള്ള ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ യാതൊന്നിനും കഴിയില്ല
റോമർ 8:38-39-ൽ പൗലോസ് പ്രഖ്യാപിക്കുന്നു, “മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ച്ചകൾക്കോ ഇപ്പോഴുള്ള കാര്യങ്ങൾക്കോ വരുവാനുള്ള കാര്യങ്ങൾക്കോ ശക്തികൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും ജീവിക്കോ, നമ്മുടെ കർത്താവായ ക്രിസ്തു യേശുവിലുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്തുവാൻ സാധിക്കുകയില്ല എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.” ദൈവത്തിന്റെ സ്നേഹമാണ് അവന്റെ നിത്യരക്ഷയുടെ സ്രോതസ്സ്. ഈ സ്നേഹം ക്രിസ്തുവിലാണ്, അത് പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിൽ ഒഴിച്ചിരിക്കുന്നു (5:5). ഈ ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ ഒന്നിനും കഴിയുകയില്ല (വാ. 38-39). ദൈവത്തിന്റെ രക്ഷയിൽ നമ്മോടുള്ള ഈ സ്നേഹം ക്രിസ്തുവിന്റെ സ്നേഹമായിത്തീർന്നിരിക്കുന്നു (വാ. 35). ദൈവത്തിന്റെ സമ്പൂർണ രക്ഷ നമ്മിൽ നിവൃത്തിയാകുന്നതുവരെ, ക്രിസ്തുവിന്റെ കൃപയിലൂടെ അത് നമുക്കുവേണ്ടി അനേകം അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു. ഈ അത്ഭുതകരമായ കാര്യങ്ങൾ, സകലവിധത്തിലുമുള്ള കഷ്ടങ്ങളാലും ദുരന്തങ്ങളാലും നമ്മെ ആക്രമിക്കുവാൻ ദൈവത്തിന്റെ ശത്രുവിനെ പ്രകോപിപ്പിക്കുന്നു (വാ. 35-36). എന്നിരുന്നാലും, ക്രിസ്തുവിലെ ദൈവസ്നേഹത്തോടുള്ള നമ്മുടെ പ്രതികരണം നിമിത്തം, ഈ ആക്രമണങ്ങൾ നമുക്ക് പ്രയോജനമായിത്തീർന്നിരിക്കുന്നു (വാ. 28). അതുകൊണ്ട്, നമ്മുടെ സകല ക്ലേശങ്ങളിലും ദുരന്തങ്ങളിലും നാം അത്യധികം ജയം നേടുന്നു (വാ. 37).
ക്രിസ്തുവിലുള്ള ദൈവത്തിന്റെ രക്ഷ നമ്മെ അങ്ങേയറ്റം രക്ഷിച്ചിരിക്കുന്നു—ഒരു വശത്ത്, ക്രിസ്തുവിലുള്ള ദൈവസ്നേഹമായ, ഈ രക്ഷയുടെ സ്രോതസ്സ് ആസ്വദിച്ചുകൊണ്ട്, നാം ദൈവത്തിന് സ്വീകാര്യരായിരിക്കുന്നു. ഏതെങ്കിലും വ്യക്തിക്കോ വിഷയത്തിനോ കാര്യത്തിനോ ഈ സ്നേഹത്തിൽ നിന്ന് നമ്മെ വേർപിരിക്കുവാൻ കഴിയുകയില്ല. മറുവശത്ത്, ഈ രക്ഷയുടെ ആത്യന്തിക ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ, അതായത്, അതുല്യമായ ദിവ്യതേജസ്സിലേക്ക് പ്രവേശിച്ച് ദൈവത്തോടൊപ്പം തേജസ്കരിക്കപ്പെടുവാൻ (വാ. 18, 30), കർത്താവായ ആത്മാവിനാൽ അനുരൂപരാക്കപ്പെട്ടുകൊണ്ട് നാം ദൈവജീവനിലാണ്.
The One who makes us more than conquerors
Romans 8:32-39
Rm 8:32 Indeed, He who did not spare His own Son, but delivered Him up for us all, how shall He not also with Him freely give us all things?
33 Who shall bring a charge against God’s chosen ones? It is God who justifies.
34 Who is he who condemns? It is Christ Jesus who died and, rather, who was raised, who is also at the right hand of God, who also intercedes for us.
35 Who shall separate us from the love of Christ? Shall tribulation or anguish or persecution or famine or nakedness or peril or sword?
36 As it is written, “For Your sake we are being put to death all day long; we have been accounted as sheep for slaughter.”
37 But in all these things we more than conquer through Him who loved us.
38 For I am persuaded that neither death nor life nor angels nor principalities nor things present nor things to come nor powers
39 Nor height nor depth nor any other creature will be able to separate us from the love of God, which is in Christ Jesus our Lord.
Excerpts from the CNT:
Romans 8:32-39 presents Christ as the One who makes us more than conquerors.
a. God Freely Giving Us All Things with Him
Romans 8:32 says, “Indeed, He who did not spare His own Son, but delivered Him up for us all, how shall He not also [3083] with Him freely give us all things?” This verse shows that God freely gives us all things with Christ.
b. Having Died for Us, and after Being Raised, Interceding for Us at the Right Hand of God
Romans 8:34 goes on to say, “Who is he who condemns? It is Christ Jesus who died and, rather, who was raised, who is also at the right hand of God, who also intercedes for us.” This verse tells us that Christ died for us and that after being raised, He is interceding for us at the right hand of God. This verse states that Christ today is at the right hand of God in the heavens; verse 10, however, states that He is now in us, in our spirit (2 Tim. 4:22). As the Spirit (2 Cor. 3:17), He is omnipresent, being both at the right hand of God and in our spirit, both in heaven and on earth.
In Romans 8:34 it is Christ who intercedes for us, yet in verse 26 it is the Spirit who intercedes for us. These are not two Intercessors but one, the Lord Spirit (2 Cor. 3:18). He is interceding for us at two ends. At one end it is the Spirit in us, probably initiating the intercession for us; at the other end it is the Lord Christ at the right hand of God, probably completing the intercession for us, which must be mainly that we will be conformed to His image and brought into His glory.
c. No Suffering Being Able to Separate Us from His Love
Romans 8:35 continues, “Who shall separate us from the love of Christ? Shall tribulation or anguish or persecution or famine or nakedness or peril or sword?” No suffering including tribulation, anguish, persecution, famine, nakedness, and peril shall separate us from the love of Christ.
d. In All the Sufferings More than Conquering through Him Who Loved Us
In Romans 8:37 Paul tells us that in all the sufferings we more than conquer through Christ who loved us. Because of God’s unchanging love for us and the fact that Christ has accomplished everything on our behalf, neither tribulation nor persecution can suppress or defeat us; rather, in all these [3084] things we more than overcome and conquer through Him who loved us.
e. Nothing Being Able to Separate Us from the Love of God, Which Is in Him
In Romans 8:38-39 Paul declares, “For I am persuaded that neither death nor life nor angels nor principalities nor things present nor things to come nor powers nor height nor depth nor any other creature will be able to separate us from the love of God, which is in Christ Jesus our Lord.” The love of God is the source of His eternal salvation. This love is in Christ and has been poured out in our hearts through the Holy Spirit (5:5). Nothing can separate us from this love of God. In God’s salvation this love to us has become the love of Christ, which does many marvelous things for us through the grace of Christ until God’s complete salvation is accomplished in us. These marvelous things provoke God’s enemy to attack us with all kinds of sufferings and calamities (vv. 35-36). However, because of our response to the love of God in Christ, these attacks have become benefits to us (v. 28). Hence, we more than conquer in all our afflictions and calamities (v. 37).
We are God’s beloved ones, and nothing can separate us from His love. Once God loves us, He loves us forever with an eternal, inseparable love. Therefore, God’s salvation is secured by His love. This means that our eternal security is the love of God. We may be assured that nothing will separate us from the love of God, because this love does not derive from us or depend on us but is derived from God and depends on Him. This love was initiated by God in eternity.
In Romans 8:39 Paul points out that the inseparable love of God is in Christ Jesus our Lord. If the love of God were shown apart from Christ, there would be problems, for apart from Christ, even a sin such as losing our temper would separate us from the love of God. However, the love of God is not only the love of God itself but the love of God which is in Christ Jesus. Because the love of God is in Christ Jesus, we may be assured that nothing can separate us from it.
God’s salvation in Christ has saved us to the extent that, on the one hand, we are in God’s acceptance enjoying the source [3085] of this salvation, which is God’s love in Christ, from which we cannot be separated by any person, matter, or thing; and, on the other hand, we are in God’s life being conformed by the Lord Spirit to reach the ultimate goal of this salvation, that is, to enter into the incomparable divine glory and be glorified together with God (vv. 18, 30).
The first eight chapters of Romans reveal that Christ has divinity and eternal deity, and that the divine person of Christ is in the Godhead. These chapters also show that this Christ who has the Godhead became a man as the seed of David, that He passed through the processes of human living, death, and resurrection, thereby accomplishing God’s redemption and entering into God’s glory, and that through these processes He was eventually consummated to become the Spirit of Christ, who is the Spirit of God, the Spirit of life, and the reality, the essence, of this wonderful Christ. It is as the Spirit of Christ that He can, and does, enter into His believers to be their life, their life supply, and their everything. In summary, Christ as God was incarnated to be a man, and Christ in His humanity with flesh passed through the processes of death and resurrection to become the life-giving Spirit in order to be one spirit with us that we might be a part of His being as members of His wonderful Body.
Reference Reading:
The Conclusion of the New Testament: Experiencing, Enjoying, and Expressing Christ, Volume 1 — Message 302 — Section 3 — Page [3082]
