top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 52
    Page 1

Gems#

512

Knowing the flesh (2)

In the spiritual journey and work of a believer, the thing that hinders him the most is his flesh. He does not know that God’s calling involves giving up his entire flesh. He considers that it is sufficient just to do away with sin. Little does he realize that his ability, zeal, wisdom in God’s work, goodness, and capability in spiritual life are all displeasing to God. In God’s eyes, what we consider to be good according to the flesh, including what we plan and ingeniously orchestrate, should all be rejected, put to death, and taken through judgment. In man’s spiritual life and work, man’s flesh is of no help to God.

February 4, 2026

Today's Gem

ജഡത്തെ അറിയുന്നത് (2)

ഒരു വിശ്വാസിയുടെ ആത്മിക യാത്രയിലും വേലയിലും അവനെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന കാര്യം അവന്റെ ജഡമാണ്. ദൈവത്തിന്റെ വിളിയിൽ തന്റെ മുഴുവൻ ജഡവും ഉപേക്ഷിക്കുന്നതുകൂടി ഉൾപ്പെടുന്നുവെന്ന് അവൻ അറിയുന്നില്ല. പാപം ഒഴിവാക്കിയാൽ മാത്രം മതി എന്ന് അവൻ കരുതുന്നു. ദൈവവേലയിലുള്ള തന്റെ കഴിവ്, ഉത്സാഹം, ജ്ഞാനം എന്നിവയും ആത്മിക ജീവിതത്തിലുള്ള നന്മയും സാമർത്ഥ്യവും എല്ലാം ദൈവത്തിന് അപ്രിയമാണെന്ന് അവൻ തിരിച്ചറിയുന്നില്ല. ദൈവത്തിന്റെ കാഴ്ചയിൽ, നാം ആസൂത്രണം ചെയ്യുന്നതും ബുദ്ധിപൂർവ്വം ഏകോപിപ്പിക്കുന്നതും ഉൾപ്പെടെ ജഡപ്രകാരം നാം നന്മയെന്നു കരുതുന്നവയെല്ലാം തിരസ്കരിക്കപ്പെടുകയും, മരണത്തിന് ഏൽപ്പിക്കപ്പെടുകയും, ന്യായവിധിയിലൂടെ കടത്തിക്കൊണ്ടുപോകുകയും ചെയ്യേണ്ടതാണ്. മനുഷ്യന്റെ ആത്മിക ജീവിതത്തിലും വേലയിലും മനുഷ്യന്റെ ജഡം ദൈവത്തിന് ഒന്നിനും സഹായകരമല്ല.

Gems#

511

Knowing the flesh (1)

In the Bible the flesh is condemned by God and is very displeasing to God. The flesh is everything we possess from our birth. “That which is born of the flesh is flesh” (John 3:6). All that we possess from our birth is of the flesh. In the flesh there is not only sin, uncleanness, and corruption, but also natural kindness, talent, zeal, wisdom, and ability. The most difficult lesson for a believer to learn in his life is recognizing his flesh. God must bring him through every kind of failure and exposure before he will know the flesh.

February 3, 2026

ജഡത്തെ അറിയുന്നത് (1)

ബൈബിളിൽ ജഡം ദൈവത്താൽ ശിക്ഷവിധിക്കപ്പെട്ടതും ദൈവത്തിന് അത്യന്തം അപ്രിയവുമാകുന്നു. നമ്മുടെ ജനനം മുതൽ നാം കൈവശമാക്കിയവയെല്ലാമാണ് ജഡം. “ജഡത്തിൽനിന്ന് ജനിച്ചിരിക്കുന്നത് ജഡമാകുന്നു” (യോഹ 3:6). നമ്മുടെ ജനനം മുതൽ നാം കൈവശമാക്കിയവയെല്ലാം ജഡത്തിന്റേതാണ്. ജഡത്തിൽ പാപവും, അശുദ്ധിയും, ദൂഷ്യവും മാത്രമല്ല, സ്വാഭാവികമായ ദയ, താലന്തു, ഉത്സാഹം, ജ്ഞാനം, കഴിവ് എന്നിവയുമുണ്ട്. ഒരു വിശ്വാസി തന്റെ ജീവിതത്തിൽ പഠിക്കേണ്ട ഏറ്റവും പ്രയാസകരമായ പാഠം തന്റെ ജഡത്തെ തിരിച്ചറിയുക എന്നതാണ്. അവൻ ജഡത്തെ അറിയുന്നതിനുമുമ്പ് ദൈവം അവനെ എല്ലാവിധ പരാജയങ്ങളിലൂടെയും തുറന്നുകാട്ടലുകളിലൂടെയും നടത്തണം.

Gems#

510

Where are we (3)

Or are we deeper than this? In the Holy of Holies we can experience Christ as the hidden one—not as Aaron in the outer court but as Melchizedek in the heavenly Holy of Holies. Here we may enjoy Christ as the hidden manna, as the hidden law, and as the hidden authority of resurrection in order to rule over all things. Everything here is hidden, because Christ is now experienced most deeply within. May the Lord be gracious to us that we may know where we are and where we need to go.

February 2, 2026

നാം എവിടെയാണ് (3)

അതോ നാം ഇതിലും ആഴത്തിലുള്ളവരാണോ? അതിവിശുദ്ധസ്ഥലത്ത് നമുക്ക് ക്രിസ്തുവിനെ മറഞ്ഞിരിക്കുന്നവനായി അനുഭവമാക്കുവാൻ കഴിയും—പ്രാകാരത്തിലുള്ള അഹരോനെപ്പോലെയല്ല, മറിച്ച് സ്വർഗീയ അതിവിശുദ്ധസ്ഥലത്തുള്ള മെൽക്കീസെദെക്കിനെപ്പോലെ അനുഭവമാക്കുവാൻ സാധിക്കും. സകലത്തിന്മേലും ഭരിക്കേണ്ടതിന് ഇവിടെ നമുക്ക് ക്രിസ്തുവിനെ മറഞ്ഞിരിക്കുന്ന മന്നയായും, മറഞ്ഞിരിക്കുന്ന പ്രമാണമായും, പുനരുത്ഥാനത്തിന്റെ മറഞ്ഞിരിക്കുന്ന അധികാരമായും ആസ്വദിക്കുവാൻ കഴിയും. ഇവിടെയുള്ള സകലവും മറഞ്ഞിരിക്കുന്നതാണ്, കാരണം ക്രിസ്തു ഇപ്പോൾ ഏറ്റവും ആഴത്തിൽ ഉള്ളിലാണ് അനുഭവമാക്കപ്പെടുന്നത്. നാം എവിടെയാണെന്നും എവിടേക്കാണ് നാം പോകേണ്ടതെന്നും നാം അറിയേണ്ടതിന് കർത്താവ് നമ്മോട് കൃപ കാണിക്കുമാറാകട്ടെ.

Gems#

509

Where are we (2)

All worldly things are under the sun. Are we such Christians, who believe in the Lord Jesus, accept Him as Savior, and believe that He died on the cross for our sins and yet still have the worldly point of view and live in the worldly atmosphere? Or are we in the Holy Place enjoying Christ day by day as our manna, our heavenly light, and our sweet savor of resurrection?

February 1, 2026

നാം എവിടെയാണ് (2)

ലൗകികമായ എല്ലാ കാര്യങ്ങളും സൂര്യനു കീഴിലാണ്. കർത്താവായ യേശുവിൽ വിശ്വസിക്കുകയും, അവനെ രക്ഷകനായി സ്വീകരിക്കുകയും, അവൻ നമ്മുടെ പാപങ്ങൾക്കായി ക്രൂശിൽ മരിച്ചു എന്ന് വിശ്വസിക്കുകയും ചെയ്തിട്ടും, ഇപ്പോഴും ലൗകികമായ കാഴ്ചപ്പാടുള്ളവരും ലൗകിക അന്തരീക്ഷത്തിൽ ജീവിക്കുന്നവരുമായ അത്തരം ക്രിസ്ത്യാനികളാണോ നാം? അതോ വിശുദ്ധസ്ഥലത്ത് ഇരുന്നുകൊണ്ട് ക്രിസ്തുവിനെ നമ്മുടെ മന്നയായും, നമ്മുടെ സ്വർഗീയ വെളിച്ചമായും, നമ്മുടെ പുനരുത്ഥാനത്തിന്റെ സൗരഭ്യവാസനയായും ദിനംപ്രതി ആസ്വദിക്കുന്നവരാണോ നാം?

Gems#

508

Where are we (1)

We must check ourselves and determine where we are. Are we in Egypt, in the wilderness, or in Canaan? In other words, are we in the outer court, in the Holy Place, or in the Holy of Holies? Are we in the worldly atmosphere with everything under the sun? Those who are in the outer court do not have the light of the Holy Place—they have only the sun.

January 31, 2026

നാം എവിടെയാണ് (1)

നാം നമ്മെത്തന്നെ പരിശോധിക്കുകയും നാം എവിടെയാണെന്ന് നിശ്ചയിക്കുകയും വേണം. നാം മിസ്രയീമിലാണോ, മരുഭൂമിയിലാണോ, അതോ കനാനിലാണോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം പ്രാകാരത്തിലാണോ, വിശുദ്ധസ്ഥലത്താണോ, അതോ അതിവിശുദ്ധസ്ഥലത്താണോ? നാം സൂര്യനു കീഴിലുള്ള സകലത്തോടും കൂടെ ലൗകിക അന്തരീക്ഷത്തിലാണോ? പ്രാകാരത്തിലുള്ളവർക്ക് വിശുദ്ധസ്ഥലത്തെ വെളിച്ചമില്ല—അവർക്ക് സൂര്യൻ മാത്രമേയുള്ളൂ.

Gems#

507

Two veils (3)

When the people of Israel were in Egypt, they were in the outer court. When they came into the wilderness, they were in the Holy Place. Finally, when they entered into Canaan, they were in the Holy of Holies. The Red Sea corresponds to the first veil, and the Jordan River corresponds to the second veil. It is very clear that these two waters typify the two aspects of the cross of Christ. The first aspect of the cross deals with all our worldly things, and the second aspect deals with the self in our soul. In other words, it is the cross that rends the two veils. We must pass through the two veils just as the Israelites had to pass through the two waters.

January 30, 2026

രണ്ട് തിരശീലകൾ (3)

യിസ്രായേൽജനം മിസ്രയീമിലായിരുന്നപ്പോൾ അവർ പ്രാകാരത്തിലായിരുന്നു. അവർ മരുഭൂമിയിലേക്ക് വന്നപ്പോൾ അവർ വിശുദ്ധസ്ഥലത്തായിരുന്നു. ഒടുവിൽ, അവർ കനാനിൽ പ്രവേശിച്ചപ്പോൾ അവർ അതിവിശുദ്ധസ്ഥലത്തായിരുന്നു. ചെങ്കടൽ ഒന്നാമത്തെ തിരശ്ശീലയോട് ഒത്തിരിക്കുന്നു, യോർദ്ദാൻ നദി രണ്ടാമത്തെ തിരശ്ശീലയോട് ഒത്തിരിക്കുന്നു. ഈ രണ്ട് വെള്ളങ്ങളും ക്രിസ്തുവിന്റെ ക്രൂശിന്റെ രണ്ട് വശങ്ങളെ മുൻകുറിക്കുന്നു എന്നത് വളരെ വ്യക്തമാണ്. ക്രൂശിന്റെ ഒന്നാമത്തെ വശം നമ്മുടെ എല്ലാ ലൗകിക കാര്യങ്ങളോടും ഇടപെടുന്നു, രണ്ടാമത്തെ വശം നമ്മുടെ ദേഹിയിലുള്ള സ്വയത്തോടു ഇടപെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രണ്ട് തിരശ്ശീലകളെയും ചീന്തുന്നത് ക്രൂശാണ്. യിസ്രായേല്യർക്ക് രണ്ട് വെള്ളങ്ങളിലൂടെ കടന്നുപോകേണ്ടി വന്നതുപോലെ നാമും രണ്ട് തിരശ്ശീലകളിലൂടെ കടന്നുപോകണം.

Gems#

506

Two veils (2)

After Israel left Egypt, they began wandering in the wilderness and daily enjoyed the manna, which was something heavenly of Christ. They could always testify to others how they enjoyed Christ, but at the same time they were wandering in the wilderness. One day they passed through the Jordan River, and in the water of the Jordan twelve stones representing the old Israel were buried. Under the water of the Red Sea the Egyptian forces were buried, but under the water of the Jordan the self and the old man of the Israelites were buried. After this, they entered the third place, the land of Canaan, and enjoyed its all-inclusive riches.

January 29, 2026

രണ്ട് തിരശീലകൾ (2)

യിസ്രായേൽ മിസ്രയീം വിട്ടുപോയതിനുശേഷം, അവർ മരുഭൂമിയിൽ അലയുവാൻ തുടങ്ങി, ക്രിസ്തുവിന്റെ സ്വർഗീയമായ ഒന്നായ മന്ന അവർ ദിനംപ്രതി ആസ്വദിച്ചു. ക്രിസ്തുവിനെ നാം എങ്ങനെ ആസ്വദിക്കുന്നു എന്ന് അവർക്ക് എപ്പോഴും മറ്റുള്ളവരോട് സാക്ഷ്യം പറയുവാൻ കഴിയുമായിരുന്നു, എന്നാൽ അതേ സമയം അവർ മരുഭൂമിയിൽ അലയുകയായിരുന്നു. ഒരു ദിവസം അവർ യോർദ്ദാൻ നദി കടന്നു, യോർദ്ദാനിലെ വെള്ളത്തിൽ പഴയ യിസ്രായേലിനെ പ്രതിനിധീകരിക്കുന്ന പന്ത്രണ്ട് കല്ലുകൾ അടക്കം ചെയ്യപ്പെട്ടു. ചെങ്കടലിലെ വെള്ളത്തിനടിയിൽ മിസ്രയീമ്യ സൈന്യങ്ങൾ അടക്കം ചെയ്യപ്പെട്ടു, എന്നാൽ യോർദ്ദാനിലെ വെള്ളത്തിനടിയിൽ യിസ്രായേല്യരുടെ സ്വയവും പഴയ മനുഷ്യനും അടക്കം ചെയ്യപ്പെട്ടു. ഇതിനുശേഷം, അവർ മൂന്നാമത്തെ ഇടമായ കനാൻ ദേശത്ത് പ്രവേശിക്കുകയും അതിന്റെ സർവവും-ഉൾക്കൊള്ളുന്നവയായ സമ്പത്ത് ആസ്വദിക്കുകയും ചെയ്തു.

Gems#

505

Two veils (1)

In Egypt the people of Israel partook of the passover, which dealt with their sins. They were saved when their sins were dealt with by the passover lamb, but the Egyptian force, Pharaoh and his army, still enslaved them. So they had to pass through the Red Sea. All the Egyptian army was buried under the water of the Red Sea. The water of the Red Sea typifies the first aspect of the effectiveness of Christ’s death. All the worldly things are dealt with and buried in the death of Christ.

January 28, 2026

രണ്ട് തിരശീലകൾ (1)

മിസ്രയീമിൽ യിസ്രായേൽജനം പെസഹയിൽ പങ്കുകൊണ്ടു, അത് അവരുടെ പാപങ്ങളോട് ഇടപെട്ടു. പെസഹ കുഞ്ഞാടിനാൽ അവരുടെ പാപങ്ങളോട് ഇടപെടപ്പെട്ടപ്പോൾ അവർ രക്ഷിക്കപ്പെട്ടു, എങ്കിലും മിസ്രയീമിലെ ശക്തിയായ ഫറവോനും അവന്റെ സൈന്യവും അവരെ അപ്പോഴും അടിമപ്പെടുത്തിയിരുന്നു. അതിനാൽ അവർക്ക് ചെങ്കടലിലൂടെ കടന്നുപോകേണ്ടി വന്നു. മിസ്രയീമ്യ സൈന്യമെല്ലാം ചെങ്കടലിലെ വെള്ളത്തിനടിയിൽ അടക്കം ചെയ്യപ്പെട്ടു. ചെങ്കടലിലെ വെള്ളം ക്രിസ്തുവിന്റെ മരണത്തിന്റെ സഫലതയുടെ ഒന്നാമത്തെ വശത്തെ മുൻകുറിക്കുന്നു. ലൗകികമായ എല്ലാ കാര്യങ്ങളും ഇടപെടപ്പെടുകയും ക്രിസ്തുവിന്റെ മരണത്തിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.

Gems#

504

Our person being in the spirit (3)

There are three strategic points that we need to pass: the altar, the first veil, and the second veil. At the altar our sins are dealt with, at the first veil the world is dealt with, and at the second veil we ourselves—the soulish life, the natural man, the outer man, the flesh, the self—are dealt with. Then we become a person in the spirit. This is beyond the mere exercise of our spirit to experience something of the Lord.

January 27, 2026

നമ്മുടെ വ്യക്തി ആത്മാവിലായിരിക്കുന്നത് (3)

നാം കടന്നുപോകേണ്ട മൂന്ന് തന്ത്രപ്രധാനമായ സ്ഥലങ്ങളുണ്ട്: യാഗപീഠം, ഒന്നാമത്തെ തിരശ്ശീല, രണ്ടാമത്തെ തിരശ്ശീല. യാഗപീഠത്തിൽ നമ്മുടെ പാപങ്ങൾ ഇടപെടപ്പെട്ടു, ഒന്നാമത്തെ തിരശ്ശീലയിൽ ലോകം ഇടപെടപ്പെട്ടു, രണ്ടാമത്തെ തിരശ്ശീലയിൽ നാംതന്നെ—അതായത് ദേഹിജീവൻ, പ്രാകൃത മനുഷ്യൻ, പുറത്തെ മനുഷ്യൻ, ജഡം, സ്വയം—ഇടപെടപ്പെട്ടു. അപ്പോൾ നാം ആത്മാവിലുള്ള ഒരു വ്യക്തിയായി മാറുന്നു. ഇത് കർത്താവിനെ സംബന്ധിച്ച ചില കാര്യങ്ങൾ അനുഭവമാക്കുവാൻ കേവലം നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യുന്നതിനും അപ്പുറമാണ്.

Gems#

503

Our person being in the spirit (2)

Finally, one day we will realize that the self must be dealt with and broken. When we realize that we have already been crucified, we will apply the cross to ourselves, and when we realize by experience that the self has been buried, we as a person will be transferred into the spirit. Then we will not only exercise our spirit to contact the Lord, but our whole being will be in the spirit.

January 26, 2026

നമ്മുടെ വ്യക്തി ആത്മാവിലായിരിക്കുന്നത് (2)

ഒടുവിൽ, ഒരു ദിവസം സ്വയത്തോട് ഇടപെടണമെന്നും സ്വയം തകർക്കപ്പെടണമെന്നും നാം തിരിച്ചറിയും. നാം ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് നാം തിരിച്ചറിയുമ്പോൾ, നാം ക്രൂശിനെ നമ്മോടുതന്നെ പ്രയോഗിക്കും; സ്വയം എന്നത് അടക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്ന് അനുഭവത്താൽ നാം തിരിച്ചറിയുമ്പോൾ, ഒരു വ്യക്തി എന്ന നിലയിൽ നാം ആത്മാവിലേക്ക് മാറ്റപ്പെടും. അപ്പോൾ കർത്താവുമായി സമ്പർക്കം പുലർത്തുവാൻ നാം നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്യുക മാത്രമല്ല, നമ്മുടെ മുഴുവൻ ആളത്തവും ആത്മാവിലായിരിക്കുകയും ചെയ്യും.

  • 52
    Page 1
bottom of page