Ministry Gems
Gems from Ministry which takes takes only a few moments to read but a lifetime to muse upon
ശുശ്രൂഷയിലെ രത്നങ്ങൾ
വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ
Please submit your enjoyment from ministry and we will review and publish it here within a few days
ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം
- 52Page 2
Gems#
502
Our person being in the spirit (1)
Now in the Holy Place, day by day we read the Scriptures, contact Christ, and experience the shining of the light. All this must be experienced by exercising our spirit, even though we may be a person in the soul rather than in the spirit. Perhaps we read the Scriptures in the morning by exercising our spirit and thereby feed on Christ as our daily manna. But as far as we ourselves are concerned, we are not yet in the spirit; we are still in the soul.
January 25, 2026
നമ്മുടെ വ്യക്തി ആത്മാവിലായിരിക്കുന്നത് (1)
ഇപ്പോൾ വിശുദ്ധസ്ഥലത്ത്, നാം ദിനംപ്രതി തിരുവെഴുത്തുകൾ വായിക്കുകയും, ക്രിസ്തുവുമായി സമ്പർക്കം പുലർത്തുകയും, വെളിച്ചത്തിന്റെ പ്രകാശനം അനുഭവമാക്കുകയും ചെയ്യുന്നു. നാം ആത്മാവിലുള്ള ഒരു വ്യക്തിയെന്നതിലുപരി ദേഹിയിലുള്ള ഒരു വ്യക്തിയാണെങ്കിൽ പോലും, ഇതെല്ലാം അനുഭവിക്കേണ്ടത് നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്തുകൊണ്ടാണ്. ഒരുപക്ഷേ നാം അതിരാവിലെ നമ്മുടെ ആത്മാവിനെ വ്യായാമം ചെയ്തുകൊണ്ട് തിരുവെഴുത്തുകൾ വായിക്കുകയും, അതിലൂടെ ക്രിസ്തുവിനെ നമ്മുടെ ദിനംപ്രതിയുള്ള മന്നയായി ഭക്ഷിക്കുകയും ചെയ്തേക്കാം. എന്നാൽ നമ്മുടെ വ്യക്തിയെ സംബന്ധിച്ചിടത്തോളം, നാം ഇതുവരെ ആത്മാവിൽ ആയിട്ടില്ല; നാം ഇപ്പോഴും ദേഹിയിലാണ്.
Gems#
501
All-inclusive Christ in our spirit
It is not good enough to be merely out of Egypt—this is only the negative aspect. There is something much more positive. We need to enter into the good land, which is the type of the all-inclusive Christ in our spirit. Neither the passover lamb in Egypt nor the daily manna in the wilderness can compare with the good land of Canaan. The good land of Canaan includes not only one aspect or one part of Christ but the all-inclusive Christ.
January 24, 2026
നമ്മുടെ ആത്മാവിലുള്ള സർവവും-ഉൾക്കൊള്ളുന്നവന ായ ക്രിസ്തു
മിസ്രയീമിൽ നിന്ന് പുറത്തുവരിക എന്നത് മാത്രം മതിയായതല്ല—ഇത് കേവലം ഒരു പ്രതിലോമ വശമാണ്. ഇതിലും എത്രയോ അധികം അനുലോമമായ ഒന്നുമുണ്ട്. നമ്മുടെ ആത്മാവിലുള്ള സർവവും-ഉൾക്കൊള്ളുന്നവനായ ക്രിസ്തുവിന്റെ മുൻകുറിയായ നല്ല ദേശത്തേക്ക് നാം പ്രവേശിക്കേണ്ടതുണ്ട്. മിസ്രയീമിലെ പെസഹ കുഞ്ഞാടിനെയോ മരുഭൂമിയിലെ ദിനംപ്രതിയുള്ള മന്നയെയോ നല്ല ദേശമായ കനാനോട് തുലനം ചെയ്യുവാൻ കഴിയില്ല. നല്ല ദേശമായ കനാൻ ക്രിസ്തുവിന്റെ ഒരു വശത്തെയോ ഒരു ഭാഗത്തെയോ മാത്രമല്ല, മറിച്ച് സർവവും-ഉൾക്കൊള്ളുന്നവനായ ക്രിസ്തുവിനെത്തന്നെ ഉൾക്കൊള്ളുന്നു.
Gems#
500
It is holy, but not the holiest!
Praise the Lord, many are enjoying Christ as their daily manna. Day by day they are also enjoying Christ as their light and as their sweet savor in resurrection. But we must realize that this is not the goal; this is not the land of Canaan. This is only the wilderness, where there is the living rock flowing with the living water and where Christ is supplying us with the daily manna. To partake of the manna from heaven and the living water flowing out of the rock does not prove that we are in the goal of God. It only proves that we are not in Egypt, that is, not in the world. In other words, we are in the Holy Place but not in the Holy of Holies. It is holy, but it is not the holiest.
January 23, 2026
അത് വിശുദ്ധമാണ്, എന്നാൽ അതിവിശുദ്ധമല്ല!
കർത്താവിന് സ്തുതി, പലരും ക്രിസ്തുവിനെ തങ്ങളുടെ ദിനംപ്രതിയുള്ള മന്നയായി ആസ്വദിക്കുന്നു. ദിനംപ്രതി അവർ ക്രിസ്തുവിനെ തങ്ങളുടെ വെളിച്ചമായും പുനരുത്ഥാനത്തിലുള്ള സൗരഭ്യവാസനയായും ആസ്വദിക്കുന്നു. എന്നാൽ ഇത് ലക്ഷ്യമല്ല എന്ന് നാം തിരിച്ചറിയണം; ഇത് കനാൻ ദേശമല്ല. ഇത് ജീവജലം ഒഴുകുന്ന ജീവനുള്ള പാറയുള്ളതും, ക്രിസ്തു നമുക്ക് ദിനംപ്രതിയുള്ള മന്ന നൽകി പരിപോഷിപ്പിക്കുന്നതുമായ മരുഭൂമി മാത്രമാണ്. സ്വർഗ്ഗത്തിൽ നിന്നുള്ള മന്നയിലും പാറയിൽ നിന്ന് ഒഴുകുന്ന ജീവജലത്തിലും പങ്കുകൊള്ളുന്നത് നാം ദൈവത്തിന്റെ ലക്ഷ്യത്തിലാണെന്ന് തെളിയിക്കുന്നില്ല. നാം മിസ്രയീമിലല്ല, അതായത് ലോകത്തിലല്ല എന്ന് മാത്രമേ അത് തെളിയിക്കുന്നുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നാം വിശുദ്ധസ്ഥലത്താണ്, എന്നാൽ അതിവിശുദ്ധസ്ഥലത്തല്ല. അത് വിശുദ്ധമാണ്, എന്നാൽ അത് അതിവിശുദ്ധമല്ല.
Gems#
499
Becoming deep persons
When we entered the outer court through salvation, our sins were dealt with. When we entered the Holy Place, the world was put to death. The self, however, is still left if we have not entered the Holy of Holies. Day by day we can enjoy Christ as the wonderful manna, as the heavenly light, and as the sweet savor of resurrection, but this is still rather shallow, for everything in the Holy Place is openly displayed. The bread is not the hidden manna, the light is not the hidden law, and the incense is not the hidden rod of resurrection. If this is the case, we should not think that we are so deep.
January 22, 2026
ആഴമുള്ള വ്യക്തികളാകുന്നത്
രക്ഷയിലൂടെ നാം പ്രാകാരത്തിൽ പ്രവേശിച്ചപ്പോൾ, നമ്മുടെ പാപങ്ങൾ ഇടപെടപ്പെട്ടു. നാം വിശുദ്ധസ്ഥലത്ത് പ്രവേശിച്ചപ്പോൾ ലോകം മരണത്തിൽ ആക്കിവെയ്ക്കപ്പെട്ടു. എങ്കിലും, നാം അതിവിശുദ്ധസ്ഥലത്ത് പ്രവേശിച്ചിട്ടില്ലെങ്കിൽ സ്വയം എന്നത് അപ്പോഴും അവശേഷിക്കുന്നു. ആശ്ചര്യകരമായ മന്നയായും, സ്വർഗീയ വെളിച്ചമായും, പുനരുത്ഥാനത്തിന്റെ സൗരഭ്യവാസനയായും ദിനംപ്രതി നമുക്ക് ക്രിസ്തുവിനെ ആസ്വദിക്കുവാൻ കഴിയും, എങ്കിലും അത് അപ്പോഴും തികച്ചും ആഴമില്ലാത്തതാണ്, കാരണം വിശുദ്ധസ്ഥലത്തുള്ളതെല്ലാം പരസ്യമായി പ്രദർശിപ്പിച്ചിരിക്കുന്നു. ആ അപ്പം മറഞ്ഞിരിക്കുന്ന മന്നയല്ല, ആ വെളിച്ചം മറഞ്ഞിരിക്കുന്ന പ്രമാണമല്ല, ആ ധൂപം പുനരുത്ഥാനത്തിന്റെ മറഞ്ഞിരിക്കുന്ന വടിയുമല്ല. ഇതാണ് അവസ്ഥയെങ്കിൽ, നാം അത്ര ആഴമുള്ളവരാണെന്ന് നാം വിചാരിക്കരുത്.
Gems#
498
Our spirit is now the Holy of Holies
In the type of the tabernacle God’s presence, or the shekinah glory of God, and the Ark, which is a type of Christ, were in the Holy of Holies. Christ in our spirit is the New Testament application, or fulfillment, of this type. Today He is in the inmost part of our being, which is now the Holy of Holies.
January 21, 2026
നമ്മുടെ ആത്മാവ് ഇപ്പോൾ അതിവിശുദ്ധസ്ഥലമാകുന് നു
സമാഗമനകൂടാരത്തിന്റെ മുൻകുറിയിൽ ദൈവത്തിന്റെ സാന്നിധ്യം അഥവാ ദൈവത്തിന്റെ ശെകീനാ തേജസ്സും, ക്രിസ്തുവിന്റെ മുൻകുറിയായ പെട്ടകവും അതിവിശുദ്ധസ്ഥലത്തായിരുന്നു. നമ്മുടെ ആത്മാവിലുള്ള ക്രിസ്തു ഈ മുൻകുറിയുടെ പുതിയ നിയമപരമായ പ്രയോഗം അഥവാ നിവർത്തീകരണമാകുന്നു. ഇന്ന് അവൻ നമ്മുടെ ആളത്തത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗത്താണ്, അത് ഇപ്പോൾ അതിവിശുദ്ധസ്ഥലമാകുന്നു.
Gems#
497
Tabernacle a type of Christians also
Tabernacle and the temple had three parts: the outer court, the Holy Place, and the Holy of Holies. Remember that the New Testament definitely declares that we are the temple of God (1 Cor. 6:19). Therefore, the tabernacle and the temple are not only the type of Christ but also of Christians. The human being consists of three parts: the body, the soul, and the spirit (1 Thes. 5:23). These three parts correspond with the three parts of the tabernacle: the body with the outer court, the soul with the Holy Place, and the spirit with the Holy of Holies.
January 20, 2026
സമാഗമനകൂടാരം ക്രിസ്ത്യാനികളുടെയും ഒരു മുൻകു റി
സമാഗമനകൂടാരത്തിനും ആലയത്തിനും മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു: പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം. നാം ദൈവത്തിന്റെ ആലയമാണെന്ന് പുതിയ നിയമം കൃത്യമായി പ്രഖ്യാപിക്കുന്നത് ഓർക്കുക (1 കൊരി 6:19). അതിനാൽ, സമാഗമനകൂടാരവും ആലയവും ക്രിസ്തുവിന്റെ മാത്രമല്ല ക്രിസ്ത്യാനികളുടെയും മുൻകുറിയാണ്. മനുഷ്യൻ മൂന്ന് ഭാഗങ്ങൾ ഉള്ളവനാണ്: ദേഹം, ദേഹി, ആത്മാവ് (1 തെസ്സ 5:23). ഈ മൂന്ന് ഭാഗങ്ങൾ സമാഗമനകൂടാരത്തിന്റെ മൂന്ന് ഭാഗങ്ങളോട് ഒത്തിരിക്കുന്നു: ദേഹം പ്രാകാരത്തോടും, ദേഹി വിശുദ്ധസ്ഥലത്തോടും, ആത്മാവ് അതിവിശുദ്ധസ്ഥലത്തോടും ഒത്തിരിക്കുന്നു.
Gems#
496
How can we know when we are in the presence of God?
God is light, and when we are in the presence of God, we can sense the light. Not only do we sense the inner flowing but also the inner shining, which comes only through the fellowship of life. This is not a doctrine but an explanation of our experience. Something within us is moving and flowing, and when we are in the flow, we are simply in the presence of God. Then we have the shining within us, and everything is in the light. We are clear about all things—whether this is right or wrong, whether this is the will of God or not, whether this is something of death or of life. All things are made clear by the inner sense.
January 19, 2026
നാം ദൈവസാന്നിധ്യത്തിലാണെന്ന് നമുക്ക് എങ്ങനെ അറിയുവാൻ കഴിയും?
ദൈവം വെളിച്ചമാകുന്നു, നാം ദൈവസാന്നിധ്യത്തിലായിരിക്കുമ്പോൾ നമുക്ക് ആ വെളിച്ചം അനുഭവമാക്കുവാൻ കഴിയും. ഉള്ളിലെ ഒഴുക്ക് മാത്രമല്ല, ഉള്ളിലെ പ്രകാശിക്കലും നമുക്ക് അനുഭവപ്പെടുന്നു, ഇത് ജീവന്റെ കൂട്ടായ്മയിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. ഇതൊരു ഉപദേശമല്ല, മറിച്ച് നമ്മുടെ അനുഭവത്തിന്റെ വിശദീകരണമാണ്. നമ്മിൽ എന്തോ ഒന്ന് ചലിക്കുകയും ഒഴുകുകയും ചെയ്യുന്നു, നാം ആ പ്രവാഹത്തിലായിരിക്കുമ്പോൾ, നാം ദൈവസാന്നിധ്യത്തിലായിരിക്കുന്നു. അപ്പോൾ നമ്മുടെ ഉള്ളിൽ ആ പ്രകാശിക്കലുണ്ട്, എല്ലാം വെളിച്ചത്തിലുമാണ്. ഇത് ശരിയോ തെറ്റോ, ഇത് ദൈവഹിതമാണോ അല്ലയോ, ഇത് മരണത്തിന്റെ കാര്യമാണോ ജീവന്റെ കാര്യമാണോ എന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് വ്യക്തതയുണ്ട്. എല്ലാ കാര്യങ്ങളും അന്തർബോധത്താൽ വ്യക്തമാക്കപ്പെടുന്നു.
Gems#
495
The secret of life or death
Personified sin, representing Satan, is in the flesh; the Triune God is in the spirit after we are saved; and the self is in the mind. The secret of life or death is dependent upon our cooperating with the spirit or with the flesh. When we cooperate with the flesh, we have death; when we cooperate with the spirit, we are partakers of God, who is life.
January 18, 2026
ജീവന്റെയും മരണത്തിന്റെയും രഹസ്യം
സാത്താനെ പ്രതിനിധീകരിക്കുന്ന വ്യക്തിരൂപമായ പാപം നമ്മുടെ ജഡത്തിലുണ്ട്; നാം രക്ഷിക്കപ്പെട്ടശേഷം ത്രിയേക ദൈവം നമ്മുടെ ആത്മാവിലുണ്ട്; സ്വയം എന്നത് നമ്മുടെ മനസ്സിലുമുണ്ട്. ജീവന്റെയും മരണത്തിന്റെയും രഹസ്യം നാം ആത്മാവിനോടാണോ ജഡത്തോടാണോ സഹകരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നാം ജഡത്തോടു സഹകരിക്കുമ്പോൾ നമുക്ക് മരണം ലഭിക്കുന്നു; നാം ആത്മാവിനോടു സഹകരിക്കുമ്പോൾ ജീവനായിരിക്കുന്ന ദൈവത്തിന്റെ പങ്കാളികളായി നാം മാറുന്നു.
Gems#
494
Key to death or life
[Romans 8:6 tells us] to set our mind—that is, to set our self—on the flesh is death. To set our mind, or our self, on the spirit is life and peace. Here is the key to death or life. The mind is quite neutral; it is on the fence. It may turn toward the flesh, or it may turn toward the spirit. Again, the story of the garden of Eden must be repeated. The free will can make either of two choices. To choose the tree of knowledge means death, but to choose the tree of life means life. We are between these two; we are neutral to life and death. The issue depends on our choice, our attitude.
January 17, 2026
മരണത്തിലേക്കോ ജീവനിലേക്കോ ഉള്ള താക്കോൽ
[റോമർ 8:6 നമ്മോട് പറയുന്നത്] നമ്മുടെ മനസ്സിനെ—അതായത് നമ്മുടെ സ്വയത്തെ—ജഡത്തിൽ ഉറപ്പിക്കുന്നത് മരണമാണെന്നാണ്. നമ്മുടെ മനസ്സിനെ അഥവാ നമ്മുടെ സ്വയത്തെ ആത്മാവിൽ ഉറപ്പിക്കുന്നത് ജീവനും സമാധാനവുമാണ്. മരണത്തിലേക്കോ ജീവനിലേക്കോ ഉള്ള താക്കോൽ ഇവിടെയാണ്. മനസ്സ് തികച്ചും നിഷ്പക്ഷമാണ്; അത് വേലിയുടെ മുകളിൽ നിൽക്കുന്നു. അതിന് ജഡത്തിലേക്ക് തിരിയാം, അല്ലെങ്കിൽ ആത്മാവിലേക്ക് തിരിയാം. വീണ്ടും, ഏദെൻ തോട്ടത്തിലെ കഥ ആവർത്തിക്കപ്പെടണം. ഇച്ഛയ്ക്ക് രണ്ട് തിരഞ്ഞെടുപ്പുകളിൽ ഒന്ന് നടത്താം. അറിവിന്റെ വൃക്ഷം തിരഞ്ഞെടുക്കുക എന്നാൽ മരണം എന്നാണ് അർഥം, എന്നാൽ ജീവവൃക്ഷം തിരഞ്ഞെടുക്കുക എന്നാൽ ജീവൻ എന്നാണ് അർഥം. നാം ഈ രണ്ടിനും ഇടയിലാണ്; ജീവനോടും മരണത്തോടും നാം നിഷ്പക്ഷരാണ്. ഇതിന്റെ പരിണതി നമ്മുടെ തിരഞ്ഞെടുപ്പിനെയും മനോഭാവത്തെയും ആശ്രയിച്ചിരിക്കുന്നു.
Gems#
493
Life, fellowship, and light
In 1 John 1:1-7 there is first the eternal life (v. 2). From this eternal life is the divine fellowship (v. 3), and this divine fellowship brings in the light (v. 7), which is God Himself. So here is the life, the fellowship, and the light.
January 16, 2026
ജീവൻ, കൂട്ടായ്മ, വെളിച്ചം
1 യോഹ 1:1-7-ൽ ഒന്നാമതായി നിത്യജീവനുണ്ട് (വാ. 2). ഈ നിത്യജീവനിൽ നിന്നാണ് ദിവ്യ കൂട്ടായ്മ ഉണ്ടാകുന്നത് (വാ. 3), ഈ ദിവ്യ കൂട്ടായ്മ ദൈവം തന്നെയായ വെളിച്ചത്തെ കൊണ്ടുവരുന്നു (വാ. 7). അതിനാൽ ഇവിടെ ജീവൻ, കൂട്ടായ്മ, വെളിച്ചം എന്നിവയുണ്ട്.
- 52Page 2
