top of page

Ministry Gems

Gems from Ministry which takes takes only a few moments to read but a lifetime to muse upon

ശുശ്രൂഷയിലെ രത്നങ്ങൾ

വായിക്കുവാൻ ഏതാനും ചില നിമിഷങ്ങൾ മാത്രം സമയം എടുക്കുന്നതും എന്നാൽ ഒരു ആയുസ്സ് മുഴുവൻ ധ്യാനിക്കുവാൻ കഴിയുന്നതുമായ ശുശ്രൂഷയിൽ നിന്നുള്ള രത്നങ്ങൾ

Please submit your enjoyment from ministry and we will review and publish it here within a few days

ശുശ്രൂഷയിൽ നിന്നുള്ള നിങ്ങളുടെ ആസ്വാദനം പങ്കുവെക്കുക, ഞങ്ങൾ അത് റിവ്യൂ ചെയ്തിട്ട് ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ ഇവിടെ ചേർക്കുവാൻ ശ്രമിക്കാം

  • 80
    Page 21

Gems#

593

Difference between Manna and the Meal offering (2)

Isaiah 53 speaks of the Lord as a “tender plant” grown out of dry ground. He is the fruit of the earth, and He is a tender plant out of dry ground. For the meal offering we do not need the divinity of the Lord Jesus; we need His humanity. His humanity is for our perfection. It is not something given from heaven, but grown from the earth. Many Christians would never think that something of the earth could be better than something from heaven. But the meal offering is better than manna.

April 26, 2026

​

മന്നയും ഭോജനയാഗവും തമ്മിലുള്ള വ്യത്യാസം (2)

യെശയ്യാവു 53-ൽ കർത്താവിനെ വരണ്ട നിലത്തുനിന്നു മുളച്ച "ഇളയ തൈ" ആയി വിശേഷിപ്പിച്ചിരിക്കുന്നു. അവൻ ഭൂമിയുടെ ഫലമാണ്, കൂടാതെ അവൻ വരണ്ട നിലത്തുനിന്നുള്ള ളയ തൈയാണ്. ഭോജനയാഗത്തിന് നമുക്ക് കർത്താവായ യേശുവിന്റെ ദിവ്യത്വമല്ല ആവശ്യം; നമുക്ക് അവന്റെ മനുഷ്യത്വമാണ് ആവശ്യം. അവന്റെ മനുഷ്യത്വം നമ്മുടെ തികവിനു വേണ്ടിയുള്ളതാണ്. അത് സ്വർഗ്ഗത്തിൽ നിന്ന് നൽകപ്പെട്ട ഒന്നല്ല, മറിച്ച് ഭൂമിയിൽ നിന്ന് വളർന്നതാണ്. ഭൂമിയിൽ നിന്നുള്ള ഒന്ന് സ്വർഗ്ഗത്തിൽ നിന്നുള്ള ഒന്നിനേക്കാൾ മെച്ചപ്പെട്ടതായിരിക്കുമെന്ന് പല ക്രിസ്ത്യാനികളും ഒരിക്കലും ചിന്തിക്കില്ല. എന്നാൽ ഭോജനയാഗം മന്നയേക്കാൾ മെച്ചപ്പെട്ടതാണ്.

Gems#

592

Difference between Manna and the Meal offering (1)

We need to see the difference between manna and the meal offering. Many Christians think that manna is wonderful. But in the book of Leviticus, the manna is past; it is replaced by something better and richer. The first difference is that manna is from heaven, but the meal offering is from the earth. Manna was given from heaven, but the meal offering was grown up from the earth. Isaiah 4:2 tells us that the Lord Jesus on the one hand is “the Shoot of Jehovah.” This speaks of His divinity. But on the other hand, it says that He is “the fruit of the earth.” This is His humanity. As to His divine nature He is the Shoot of Jehovah, and as to His human nature He is the fruit of the earth.

April 25, 2026

​

മന്നയും ഭോജനയാഗവും തമ്മിലുള്ള വ്യത്യാസം (1)

മന്നയും ഭോജനയാഗവും തമ്മിലുള്ള വ്യത്യാസം നാം കാണേണ്ടതുണ്ട്. മന്ന അത്ഭുതകരമാണെന്ന് പല ക്രിസ്ത്യാനികളും കരുതുന്നു. എന്നാൽ ലേവ്യപുസ്തകത്തിൽ, മന്ന കഴിഞ്ഞുപോയ ഒന്നാണ്; അതിന് പകരം കൂടുതൽ മെച്ചപ്പെട്ടതും സമ്പന്നവുമായ ഒന്ന് വന്നിരിക്കുന്നു. ഒന്നാമത്തെ വ്യത്യാസം, മന്ന സ്വർഗ്ഗത്തിൽ നിന്നുള്ളതാണ്, എന്നാൽ ഭോജനയാഗം ഭൂമിയിൽ നിന്നുള്ളതാണ്. മന്ന സ്വർഗ്ഗത്തിൽ നിന്ന് നൽകപ്പെട്ടതാണ്, എന്നാൽ ഭോജനയാഗം ഭൂമിയിൽ നിന്ന് വളർന്നുവന്നതാണ്. യെശയ്യാവു 4:2 നമ്മോട് പറയുന്നത്, കർത്താവായ യേശു ഒരുവശത്ത് "യഹോവയുടെ മുള" ആണെന്നാണ്. ഇത് അവന്റെ ദിവ്യത്വത്തെ കുറിക്കുന്നു. എന്നാൽ മറുവശത്ത്, അവൻ "ഭൂമിയുടെ ഫലം" ആണെന്നും അത് പറയുന്നു. ഇത് അവന്റെ മനുഷ്യത്വം ആണ്. തന്റെ ദിവ്യ സാരാംശം അനുസരിച്ച് അവൻ യഹോവയുടെ മുളയും, തന്റെ മനുഷ്യ പ്രകൃതം അനുസരിച്ച് അവൻ ഭൂമിയുടെ ഫലവുമാണ്.

Gems#

591

Meal Offering (3)

The burnt offering is not for our food or satisfaction but wholly for God’s satisfaction. The meal offering, however, is mainly for our nourishment. We need to be redeemed, and we also need to be nourished. The burnt offering satisfies God, but the meal offering not only satisfies God but also makes us alive. It causes us to live in the presence of God.

April 24, 2026

​

ഭോജനയാഗം (3)

ഹോമയാഗം നമ്മുടെ ഭക്ഷണത്തിനോ സംതൃപ്തിക്കോ വേണ്ടിയുള്ളതല്ല, മറിച്ച് പൂർണ്ണമായും ദൈവത്തിന്റെ സംതൃപ്തിക്കായിട്ടുള്ളതാണ്. എന്നാൽ ഭോജനയാഗം പ്രധാനമായും നമ്മുടെ പരിപോഷണത്തിനാകുന്നു. നാം വീണ്ടെടുക്കപ്പെടേണ്ടതുണ്ട്, അതുപോലെതന്നെ നാം പരിപോഷിപ്പിക്കപ്പെടേണ്ടതുമുണ്ട്. ഹോമയാഗം ദൈവത്തെ സംതൃപ്തനാക്കുന്നു, എന്നാൽ ഭോജനയാഗം ദൈവത്തെ സംതൃപ്തനാക്കുക മാത്രമല്ല, നമ്മെ ജീവനുള്ളവരാക്കി മാറ്റുകയും ചെയ്യുന്നു. അത് ദൈവസാന്നിധ്യത്തിൽ ജീവിക്കുവാൻ നമ്മെ ഇടയാക്കുന്നു.

Gems#

590

Meal Offering (2)

Why does the meal offering follow the burnt offering? To see this we must see the difference between the burnt offering and the meal offering. The burnt offering is something of the animal life: a bull, a sheep, or a turtledove. But the meal offering is absolutely of another kingdom... the vegetable kingdom. Fine flour is made from wheat. The Lord Jesus is pictured as being of two kinds of lives: the animal life and the vegetable life. The animal life is for redeeming, for there is the shedding of blood. The vegetable life is for generating or producing. In the Gospel of John, the Lord is portrayed as having both the animal and the vegetable life一[1:29 as the Lamb and 12:24 as the wheat]

April 23, 2026

​

ഭോജനയാഗം (2)

എന്തുകൊണ്ടാണ് ഹോമയാഗത്തിന് പിന്നാലെ ഭോജനയാഗം വരുന്നത്? ഇത് മനസ്സിലാക്കുവാൻ ഹോമയാഗവും ഭോജനയാഗവും തമ്മിലുള്ള വ്യത്യാസം നാം കാണണം. ഹോമയാഗം ജന്തുജീവനിൽ നിന്നുള്ളതാണ്: ഒരു കാളക്കുട്ടി, ഒരു ആട്, അല്ലെങ്കിൽ ഒരു കുറുപ്രാവ്. എന്നാൽ ഭോജനയാഗം പൂർണ്ണമായും മറ്റൊരു രാജ്യത്തിൽ നിന്നുള്ളതാണ്... സസ്യരാജ്യത്തിൽ നിന്ന്. നേരിയ മാവ് ഗോതമ്പിൽ നിന്നാണ് ഉണ്ടാക്കുന്നത്. കർത്താവായ യേശുവിനെ രണ്ട് തരത്തിലുള്ള ജീവനുള്ളവനായി ചിത്രീകരിച്ചിരിക്കുന്നു: ജന്തുജീവനും സസ്യജീവനും. ജന്തുജീവൻ വീണ്ടെടുപ്പിനുള്ളതാണ്, കാരണം അവിടെ രക്തം ചൊരിയപ്പെടുന്നുണ്ട്. സസ്യജീവൻ ജനിപ്പിക്കുന്നതിനോ ഉൽപ്പാദിപ്പിക്കുന്നതിനോ ഉള്ളതാണ്. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ, കർത്താവിനെ ജന്തുജീവനും സസ്യജീവനും ഉള്ളവനായി ചിത്രീകരിച്ചിരിക്കുന്നു一[1:29-ൽ കുഞ്ഞാടായും 12:24-ൽ ഗോതമ്പായും].

Gems#

589

Meal Offering (1)

Our first situation is that we are not for God; therefore, we need the burnt offering. The burnt offering is Christ who is absolutely for God. Now we come to our second situation before God; that is, we are not perfect and fine. Fine means that there is nothing rough or coarse; it also means that there is nothing short and nothing too much. Sometimes we are just a little too much in certain things, and sometimes we lack in the things that are necessary. So because we are not perfect and fine, we need the second kind of offering. This is the meal offering made of fine flour.

April 22, 2026

​

ഭോജനയാഗം (1)

നമ്മുടെ ആദ്യത്തെ സാഹചര്യം നാം ദൈവത്തിന് വേണ്ടിയുള്ളവരല്ല എന്നതാണ്; അതിനാൽ നമുക്ക് ഹോമയാഗം ആവശ്യമാണ്. ഹോമയാഗം എന്നത് പൂർണ്ണമായും ദൈവത്തിന് വേണ്ടിയുള്ളവനായ ക്രിസ്തുവാണ്. ഇനി നാം ദൈവത്തിന്റെ മുമ്പാകെയുള്ള നമ്മുടെ രണ്ടാമത്തെ സാഹചര്യത്തിലേക്ക് വരുന്നു; അതായത്, നാം തികഞ്ഞവരോ നേർമയുള്ളവരോ അല്ല. നേർമത എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പരുക്കനായതോ പരുപരുത്തതായതോ ആയ ഒന്നുമില്ലാത്തത് എന്നാണ്; അതിനർത്ഥം കുറവോ അധികമോ ആയി ഒന്നുമില്ല എന്നുമാണ്. ചിലപ്പോൾ ചില കാര്യങ്ങളിൽ നാം അല്പം അധികമായിപ്പോകുന്നു, ചിലപ്പോൾ അത്യാവശ്യമായ കാര്യങ്ങളിൽ നാം കുറവുള്ളവരായിരിക്കുന്നു. അതിനാൽ നാം തികഞ്ഞവരോ നേർമയുള്ളവരോ അല്ലാത്തതിനാൽ, നമുക്ക് രണ്ടാമത്തെ തരത്തിലുള്ള യാഗം ആവശ്യമാണ്. ഇതാണ് നേരിയ മാവുകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം.

Gems#

588

The Covering of Christ

The priests and those who present the burnt offering are not allowed to eat any part of it; it is absolutely for God. But the skin is for the priest who presents the burnt offering. If we present the burnt offering, it will be burnt to ashes for God, yet the skin will be ours. This means that the more we present Christ as our burnt offering, the more we will be covered by Him. God enjoys Christ as the burnt offering, and this Christ becomes our covering. In other words, the more we offer Christ as the burnt offering to God, the more we will be in Christ. We will simply be covered by Christ.

April 21, 2026

​

ക്രിസ്തുവിന്റെ ആവരണം

പുരോഹിതന്മാർക്കും ഹോമയാഗം അർപ്പിക്കുന്നവർക്കും അതിന്റെ ഒരു ഭാഗവും ഭക്ഷിക്കുവാൻ അനുവാദമില്ല; അത് പൂർണ്ണമായും ദൈവത്തിനുള്ളതാണ്. എന്നാൽ അതിന്റെ തോല് ഹോമയാഗം അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്. നാം ഹോമയാഗം അർപ്പിക്കുന്നു എങ്കിൽ, അത് ദൈവത്തിനായി കത്തിച്ച് ചാരമാക്കപ്പെടും, എങ്കിലും അതിന്റെ തോല് നമുക്കുള്ളതായിരിക്കും. ഇതിനർത്ഥം നാം എത്രത്തോളം ക്രിസ്തുവിനെ നമ്മുടെ ഹോമയാഗമായി അർപ്പിക്കുന്നുവോ, അത്രത്തോളം നാം അവനാൽ ആവരണം ചെയ്യപ്പെടും എന്നാണ്. ദൈവം ക്രിസ്തുവിനെ ഹോമയാഗമായി ആസ്വദിക്കുന്നു, ഈ ക്രിസ്തു നമ്മുടെ ആവരണമായി മാറുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നാം എത്രത്തോളം ക്രിസ്തുവിനെ ഹോമയാഗമായി ദൈവത്തിന് അർപ്പിക്കുന്നുവോ, അത്രത്തോളം നാം ക്രിസ്തുവിൽ ആയിരിക്കും. നാം ക്രിസ്തുവിനാൽ ആവരണം ചെയ്യപ്പെടും.

Gems#

587

The Handling of the Burnt Offering (4)

We ourselves should not attempt to be burnt. No matter how much you try to be burnt, you will escape. The more you try to be nothing but ashes, the more you will be something. Do not try to be burnt; do not try to become ashes. Just stay in the spirit, taking Christ as your burnt offering. Then there will be the killing, the skinning, the cutting, the washing, the burning, and eventually the ashes. Whenever we come to the meeting, we must come with such a Christ as the burnt offering for us to present to God. This is food to God. This is Christ as reality in our worship to God.

April 20, 2026

​

ഹോമയാഗത്തെ കൈകാര്യം ചെയ്യുന്നത് (4)

നമ്മൾ സ്വയം എരിയുവാൻ ശ്രമിക്കരുത്. നിങ്ങൾ എരിയുവാൻ എത്രമാത്രം ശ്രമിച്ചാലും, നിങ്ങൾ അതിൽനിന്ന് രക്ഷപ്പെടും. നിങ്ങൾ ചാരമല്ലാതെ മറ്റൊന്നുമല്ലാതായിത്തീരുവാൻ എത്രത്തോളം ശ്രമിക്കുന്നുവോ, അത്രത്തോളം നിങ്ങൾ എന്തെങ്കിലും ഒക്കെയായി തീരുവാൻ ശ്രമിക്കും. എരിയുവാൻ ശ്രമിക്കരുത്; ചാരമായിത്തീരുവാൻ ശ്രമിക്കരുത്. ക്രിസ്തുവിനെ നിങ്ങളുടെ ഹോമയാഗമായി സ്വീകരിച്ചുകൊണ്ട് ആത്മാവിൽ വസിക്കുക മാത്രം ചെയ്യുക. അപ്പോൾ അവിടെ ആ കൊല്ലലും, തോല് ഉരിക്കലും, മുറിക്കലും, കഴുകലും, കത്തിക്കലും ഒടുവിൽ ആ ചാരവും ഉണ്ടാകും. നമ്മൾ യോഗത്തിന് വരുമ്പോഴൊക്കെയും, ദൈവത്തിന് അർപ്പിക്കുവാൻ ഇത്തരമൊരു ക്രിസ്തുവിനെ ഹോമയാഗമായി എടുത്തുകൊണ്ട് വേണം വരുവാൻ. ഇത് ദൈവത്തിനുള്ള ഭക്ഷണമാണ്. ദൈവത്തിനുള്ള നമ്മുടെ ആരാധനയിൽ യാഥാർത്ഥ്യമെന്ന നിലയിലുള്ള ക്രിസ്തുവാണിത്.

Gems#

586

The Handling of the Burnt Offering (3)

When God turns our burnt offering to ashes, that means that He has accepted our burnt offering. In Hebrew the word for ashes is the same word for fat. In our eyes it is ashes, but to God it is fat. It is ashes, but God accepts it as fat. It pleases and satisfies God as fat. The more we become ashes, the more we are nothing, the more we become fat to God. This is something sweet to God, and this is the way that God accepts our burnt offering. How do we know that God accepts our present as a sweet burnt offering? It is when we realize that we have become nothing but ashes.

April 19, 2026

​

ഹോമയാഗത്തെ കൈകാര്യം ചെയ്യുന്നത് (3)

ദൈവം നമ്മുടെ ഹോമയാഗത്തെ ചാരമായി മാറ്റുമ്പോൾ, അതിനർത്ഥം അവൻ നമ്മുടെ ഹോമയാഗത്തെ സ്വീകരിച്ചിരിക്കുന്നു എന്നാണ്. എബ്രായ ഭാഷയിൽ ചാരത്തിന് ഉപയോഗിക്കുന്ന വാക്ക് തന്നെയാണ് മേദസ്സിനും ഉപയോഗിക്കുന്നത്. നമ്മുടെ ദൃഷ്ടിയിൽ അത് ചാരമാണ്, എന്നാൽ ദൈവത്തിന് അത് മേദസ്സാണ്. അത് ചാരമാണ്, എങ്കിലും ദൈവം അതിനെ മേദസ്സായി സ്വീകരിക്കുന്നു. അത് മേദസ്സിനെപ്പോലെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ, അവനെ സംതൃപ്തനാക്കുവാൻ ഇടയാക്കുന്നു. നാം എത്രത്തോളം ചാരമായിത്തീരുന്നുവോ, നാം എത്രത്തോളം ഒന്നുമല്ലാതായിത്തീരുന്നുവോ, അത്രത്തോളം നാം ദൈവത്തിന് മേദസ്സായ് മാറുന്നു. ഇത് ദൈവത്തിന് മധുരകരമായ ഒന്നാണ്, ഈ രീതിയിലാണ് ദൈവം നമ്മുടെ ഹോമയാഗത്തെ സ്വീകരിക്കുന്നത്. ഒരു മധുരകരമായ ഹോമയാഗമായി ദൈവം നമ്മുടെ ഉപഹാരത്തെ സ്വീകരിക്കുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും? നാം ചാരമായി തീർന്നു എന്ന് നാം തിരിച്ചറിയുമ്പോഴാണ് അത് അറിയുവാൻ കഴിയുന്നത്.

Gems#

585

The Handling of the Burnt Offering (2)

If we will stay in our spirit where we are one with Christ, there will be some killing, some skinning, some cutting into pieces, and some washing. There will even be some burning. If we are one with Christ in the spirit, we will experience the killing, the skinning, the cutting, the washing, and eventually the burning until we become ashes. When we become ashes, it is a strong proof that God has accepted our present.

April 18, 2026

​

ഹോമയാഗത്തെ കൈകാര്യം ചെയ്യുന്നത് (2)

നമ്മുടെ ആത്മാവിൽ ക്രിസ്തുവിനോട് ഒന്നായി നാം തുടരുന്നു എങ്കിൽ, അവിടെ ചില കൊല്ലലും, ചില തോല് ഉരിക്കലും, ചില കഷണങ്ങളായി മുറിക്കലും, ചില കഴുകലും നടക്കും. അവിടെ ചില കത്തിക്കലുപോലും ഉണ്ടാകും. നാം ആത്മാവിൽ ക്രിസ്തുവിനോട് ഒന്നാണെങ്കിൽ, നാം ചാരമായിത്തീരുന്നത് വരെ ആ കൊല്ലലിനെയും, തോല് ഉരിക്കലിനെയും, മുറിക്കലിനെയും, കഴുകലിനെയും, ഒടുവിൽ ആ കത്തിക്കലിനെയും നാം അനുഭവമാക്കും. നാം ചാരമായിത്തീരുമ്പോൾ, ദൈവം നമ്മുടെ ഉപഹാരത്തെ സ്വീകരിച്ചു എന്നതിന്റെ ശക്തമായ തെളിവായി അത് മാറുന്നു.

Gems#

584

The Handling of the Burnt Offering (1)

According to the record of Leviticus 1, those who present the burnt offering must kill it, skin it, and cut it into pieces. Then they must wash all the inward parts and the legs with all the other parts that must be burnt. But we must realize that we are unable to kill, to skin, and to cut into pieces. Our life is unable to do this. The life for killing, for skinning, for cutting, and for washing is altogether Christ. Do you think that you can cut yourself into pieces? You cannot. There is only one life that is able to do this, and that is Christ.

April 17, 2026

​

ഹോമയാഗത്തെ കൈകാര്യം ചെയ്യുന്നത് (1)

ലേവ്യ 1-ലെ രേഖകൾ പ്രകാരം, ഹോമയാഗം അർപ്പിക്കുന്നവർ അതിനെ കൊല്ലുകയും, തൊല് ഉരിക്കുകയും, കഷണങ്ങളായി മുറിക്കുകയും വേണം. അതിനുശേഷം, ദഹിപ്പിക്കുവാനുള്ള മറ്റെല്ലാ ഭാഗങ്ങളോടൊപ്പം എല്ലാ അന്തർഭാഗങ്ങളെയും കാലുകളെയും അവർ കഴുകണം. എന്നാൽ കൊല്ലുവാനും, തോല് ഉരിക്കുവാനും, കഷണങ്ങളായി മുറിക്കുവാനും നമുക്ക് കഴിയില്ലെന്ന് നാം തിരിച്ചറിയണം. നമ്മുടെ ജീവന് ഇത് ചെയ്യുവാൻ സാധിക്കില്ല. കൊല്ലുവാനും, തോല് ഉരിക്കുവാനും, മുറിക്കുവാനും, കഴുകുവാനുമുള്ള ജീവൻ പൂർണ്ണമായും ക്രിസ്തുവാണ്. നിങ്ങളെത്തന്നെ കഷണങ്ങളായി മുറിക്കുവാൻ നിങ്ങൾക്ക് കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾക്ക് കഴിയില്ല. ഇത് ചെയ്യുവാൻ കഴിയുന്ന ഒരേയൊരു ജീവൻ മാത്രമേയുള്ളൂ, അത് ക്രിസ്തുവാണ്.

  • 80
    Page 21
bottom of page